ഐപിഎൽ 2020 : ഏറ്റവും കൂടുതൽ സികസർ നേടുന്ന താരം ആരാവും ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുകയാണ്. വീണ്ടുമൊരു ക്രിക്കറ്റ് പൂരത്തെ വരവേല്‍ക്കാന്‍ ആരാധകരും ടീമുകളുമെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. ടി20 ഫോര്‍മാറ്റാ യതിനാല്‍ത്തന്നെ സിക്‌സര്‍ നേടുന്ന താരങ്ങളെ ആരാധകര്‍ വളരെ ഇഷ്ടപ്പെടുന്നു. എല്ലാ സീസണിന്റെ അവസാനവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരത്തിന് അംഗീകാരവും നല്‍കുന്നുണ്ട്. ഇത്തവണത്തെ സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം ആരാകും? സാധ്യതാ പട്ടികയില്‍ മുന്നിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

pic credit / AP


റിഷഭ് പന്ത്
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറും യുവതാരവുമായ റിഷഭ് പന്താണ് ഏറ്റവും കൂടുതൽ സിക്സുകൾ നേടാൻ സാധ്യതയുള്ള താരം . ഏത് വശത്തേക്കും അനായാസമായി സിക്‌സര്‍ പായിക്കാന്‍ കഴിയുമെന്നതാണ് റിഷഭിന്റെ പ്രധാന സവിശേഷത.ഐപിഎല്ലില്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായ റിഷഭ്. 2018 സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.14 മത്സരത്തില്‍ നിന്ന് 37 സിക്‌സാണ് ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അടിച്ചെടുത്തത്. അവസാന സീസണില്‍ 27 സിക്‌സുമായി പട്ടികയിലെ നാലാം സ്ഥാനക്കാരനായിരുന്നു റിഷഭ് പന്ത്. 54 ഐപിഎല്ലില്‍ നിന്നായി 1736 റണ്‍സ് നേടിയിട്ടുള്ള റിഷഭിന്റെ പേരില്‍ 11 അര്‍ധ സെഞ്ച്വറിയും 1 സെഞ്ച്വറിയുമുണ്ട്.

pic credit /IANS


ഗ്ലെന്‍ മാക്‌സ്‌വെല്‍
ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. വിവിധ ടി20 ടൂര്‍ണമെന്റില്‍ കളിച്ച് പരിചയ സമ്പന്നനായ മാക്‌സ്‌വെല്‍ സീസണിലെ കൂടുതല്‍ സിക്‌സ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ്. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടത്തിയപ്പോള്‍ 3 തവണ 90ന് മുകളില്‍ മാക്‌സ്‌വെല്‍ സ്‌കോര്‍ നേടിയിരുന്നു. 2014ല്‍ അഞ്ച് മത്സരത്തില്‍ നിന്ന് 300 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 36 സിക്‌സുമായി കൂടുതല്‍ സിക്‌സര്‍ നേടിയ താരത്തിനുള്ള അവാര്‍ഡും മാക്‌സ്‌വെല്ലിനായിരുന്നു. വീണ്ടും അതേ മൈതാനത്ത് ഐപിഎല്‍ നടക്കുമ്പോള്‍ മാക്‌സ്‌വെല്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 69 ഐപിഎല്ലില്‍ നിന്ന് 1397 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം.

picture credit / IPL


ആന്‍ഡ്രേ റസല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡ്രേ റസല്‍ ഇത്തവണ സീസണിലെ കൂടുതല്‍ സിക്‌സര്‍ നേട്ടക്കാരില്‍ ഒന്നാമതാകാനുള്ള സാധ്യതയേറെയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ തുടരുന്ന റസല്‍ ഇത്തവണത്തെ ഐപിഎല്ലിലും കസറുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ 50 ലധികം സിക്‌സര്‍ നേടിയ രണ്ട് താരങ്ങളാണുള്ളത്. ഒന്ന് ക്രിസ് ഗെയ്‌ലും രണ്ടാമത് ആന്‍ഡ്രേ റസലും. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 52 സിക്‌സാണ് റസല്‍ അടിച്ചെടുത്തത്. കൊല്‍ക്കത്തയുടെ മധ്യനിരയിലാണ് ഇതുവരെ റസലിനെ ഇറക്കിയിരുന്നത്. ഇത്തവണ മൂന്നാം നമ്പറില്‍ റസല്‍ എത്താനുള്ള സാധ്യത കൂടുതലാണ്. 64 ഐപിഎല്ലില്‍ നിന്നായി 8 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1400 റണ്‍സും 55 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം.