ഈ വർഷത്തെ ഓറഞ്ച് ക്യാപ് ഈ താരം നേടുമെന്ന് മുൻ ഇന്ത്യൻ താരം

ഈ വർഷത്തെ ഐപിഎല്ലിൽ ഏറ്റവും തിളങ്ങാൻ പോകുന്ന ബാറ്റ്‌സ്മാനും ,കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വാന്തമാക്കാൻ പോകുന്ന താരത്തെയും തെരെഞ്ഞെടുത്ത മുൻ ഇന്ത്യൻ ഓപ്പണറും കമെന്റാറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര തെരെഞ്ഞെടുപ്പ് നടത്തിയത്.

ഈ വർഷത്തെ ഐപി എല്ലിൽ ഓറഞ്ച് ക്യാപ് നേടാനുള്ള സാധ്യതയിൽ ആറാം സ്ഥാനത് ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ പന്തിനെയാണ് ചോപ്ര ചൂണ്ടി കാണിക്കുന്നത്. അഞ്ചാം സ്ഥാനത്ത മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശര്മയെയും ,നാലാം സ്ഥാനത് ഡൽഹി ക്യാപിറ്റലിന്റെ ഇന്ത്യൻ താരം ശ്രെയസ് അയ്യരെയും തെരെഞ്ഞെടുത്ത ചോപ്ര മൂന്നാം സ്ഥാനത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംസ് ധോണിയേയും ,രണ്ടാം സ്ഥാനത് ബംഗളുരു ക്യാപ്റ്റൻ താരവുമായ വിരാട് കൊഹ്‍ലിയെയും ചൂണ്ടി കാണിക്കുന്നു.

picture credit /TWITTER

എന്നാൽ ഐപി എല്ലിൽ ഓറഞ്ച് ക്യാപ് നേടാൻ ഏറ്റവും സാധ്യതയുള്ള താരമായി ചോപ്ര തെരഞ്ഞെടുക്കുന്നത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ കെ ൽ രാഹുലിനെയാണ് .കഴിഞ്ഞ കുറെ നാളുകളായുള്ള താരത്തിന്റെ ഫോമിനെ അടിസ്ഥാനമാക്കിയാണ് ചോപ്രയുടെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടു സീസണിലായി 28 മത്സരങ്ങളിൽ നിന്നും 1252 റൺസാണ് ഐപിഎല്ലിൽ നേടിയത് .