ഐപിഎല്ലിലെ ” ഡാഡീസ് ആർമി ” കിരീടമുയർത്തുമോ?

ടി 20 ക്രിക്കറ്റ് യുവത്വത്തിന്റെ കളിയായാണ് കാണാക്കപ്പെടുന്നത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പല താരങ്ങളും, പ്രായം 40 നോട് അടുത്ത താരങ്ങളും മികച്ച പ്രകടനമാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളിൽ പുറത്തെടുക്കുന്നത്.

ഐപിഎല്ലിലെ ഏറ്റവും പ്രായം ചെന്ന താരങ്ങൾ അടങ്ങിയ ചെന്നൈ ടീം ” ഡാഡീസ് ആർമി ” എന്നാണ് അറിയപ്പെടുന്നത്. ഐപി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശരാശരി പ്രായം 31.41 വയസ്സാണ്. എന്നാൽ താരങ്ങളുടെ റെക്കോർഡ് പരിശോധിക്കുമ്പോൾ , ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയാർന്ന സ്ക്വാഡുകളിലൊന്നാണ് ചെന്നൈ ഫ്രാഞ്ചൈസിക്ക്. ചെന്നൈ ടീമിൽ സാം കുറാൻ എന്ന 22 വയസുകാരൻ മുതൽ 41 വയസുകാരൻ ദക്ഷിണാഫ്രിക്കൻ ഇമ്രാൻ താഹിർ വരെ പ്രായമുള്ള കളിക്കാർ അടങ്ങുന്നതാണ് ടീം . ടീമിലെ 24 അംഗങ്ങളിൽ 13 പേർ 30 വയസ്സിന് മുകളിലുള്ളവരാണ്.

ഐ‌പി‌എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് സി‌എസ്‌കെ, എം‌എസിന്റെ നേതൃത്വത്തിൽ മൂന്ന് തവണ കിരീടം നേടിയ ധോണി ചാമ്പ്യൻസ് ലീഗ് ട്രോഫി രണ്ടുതവണ ഉയർത്തി നാല് തവണ റണ്ണറപ്പായി . ഐ‌പി‌എല്ലിന്റെ അവസാന പതിപ്പിൽ‌, ഫൈനലിൽ‌ മുംബൈ ഇന്ത്യൻ‌സിനോട് സി‌എസ്‌കെ നാടകീയമായ ഒരു റൺ തോൽ‌വി നേരിട്ടു.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച നിരവധി അംഗങ്ങളെ സി‌എസ്‌കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

41 കാരനായ ഇമ്രാൻ താഹിറാണ് സ്‌ക്വാഡിലെ ഏറ്റവും പ്രായം ചെന്ന താരം,40 കാരനായ ഹർഭജൻ ഐപി എല്ലിൽ നിന്നും പിന്മാറി ,ഷെയിൻ വാട്സൺ 39 ,ധോണി 39 ,ബ്രാവോ 36 ,മുരളി വിജയ് 36 , ഡു പ്ലെസിസ് 36 ,കേദാർ ജാദവ് 35 ,അമ്പാട്ടി റെയ്‌ഡു 34 ,കരൺ ശർമ്മ 32 എന്നിവരാണ് ടീമിലെ മുതിർന്ന താരങ്ങൾ. ഹർഭജന്റെയും, റൈനയുടെയും പകരക്കാരെ ഇതുവരെ തെരെഞ്ഞുത്തിട്ടില്ല ചെന്നൈ , ഇവരുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. വയസ്സന്മാരുടെ പട എന്ന പേരുണ്ടെങ്കിലും ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനും, ടി 20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബ്രാവോയും ,കഴിഞ്ഞ സീസണിലെ ടോപ് വിക്കറ്റ് ടേക്കർ താഹിർ , ഐപിഎല്ലിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ വാട്സൺ എന്നിവരുടെ കൂടെ യുവനിരയും കൂടി ചേരുമ്പോൾ കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഒന്നാം സ്ഥാനമാണ് സൂപ്പർ കിങ്സിന്.