കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബും ഡൽഹിയും ഇന്നിറങ്ങും

ദുബായിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ദിവസത്തെ മത്സരത്തിൽ ശ്രേയസ് അയ്യറുടെ നേതൃത്വത്തിൽ ഡൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റൻ കെ. എൽ. രാഹുലിന്റെ നേതൃത്വത്തിലുള്ള കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ഐപി എല്ലിൽ ഇതുവരെയും കിരീടം കൂടാത്ത ഇരുവരും ആദ്യ കിരീടം മനസ്സിൽ വെച്ചാണ് മത്സരത്തിനറങ്ങുന്നത്. കുറഞ്ഞ റൺ നിരക്കും,സ്പിന്നര്മാരെ തുണയ്ക്കുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ ക്ഷമയോടെ കളിക്കുന്ന ബാറ്റ്‌സ്മാന്മാരെയാണ് തുണക്കുന്നത്.

എല്ലാ ഐപി എൽ സീസണിലും മികച്ച ടീമിനെ അണിനിരത്തുന്ന ഡൽഹി 2019 ൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി പ്ലെ ഓഫിലേക്ക് യോഗ്യത നേടുകയും കിരീടം നേടുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പരാജയപെട്ടു.അതേസമയം, 2018, 2019 പതിപ്പുകളിൽ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന മുതിർന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മുൻ ടീമിനെതിരെ കളിക്കും. ഓസ്‌ട്രേലിയൻ ഗ്രേറ്റ് റിക്കി പോണ്ടിംഗിന്റെ പരിശീലകനായ ഡൽഹി ടീമിൽ മികച്ച ഇന്ത്യൻ താരങ്ങളുടെ നിരതന്നെയുണ്ട്.

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിന് യോഗ്യത നേടാൻ കഴിയാതിരുന്ന പഞ്ചാബ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഈ സീസണിൽ പുതിയ ക്യാപ്റ്റൻ കെൽ രാഹുലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന പഞ്ചാബ് കിരീടം ഉറപ്പിച്ചു തന്നെയാണ് യുഎ യിൽ എത്തിയിരിക്കുന്നത്. മികച്ച ഫോമിൽ കളിക്കുന്ന രാഹുൽ കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 593 റൺസ് നേടിയിരുന്നു.2014 ൽ യു എയിൽ നടന്ന ചാംപ്യൻഷിപ്പിലാണ് പഞ്ചാബ് ഫൈനൽ കളിച്ചത്.രാഹുലിനു പുറമേ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ മയാങ്ക് അഗർവാൾ, കരുൺ നായർ എന്നിവർക്കൊപ്പം മാക്‌സ്‌വെൽ , ക്രിസ് ഗെയ്‌ലും പഞ്ചാബിലുണ്ട്. യുവ ആഭ്യന്തര കളിക്കാരായ സർഫരസ് ഖാൻ, മന്ദീപ് സിംഗ് എന്നിവർ മധ്യനിരയിൽ അണിനിരക്കും .

മുഹമ്മദ് ഷമി, ഷെൽഡൻ കോട്രെൽ എന്നിവരിൽ പേസ് ഡിപ്പാർട്ട്മെൻറ് ഭദ്രമാണ് , മുജീബ് ഉർ റഹ്മാൻ, മുരുകൻ അശ്വിൻ എന്നി മികച്ച സ്പിന്നർമാരും പഞ്ചാബിനുണ്ട്. ഡൽഹിയും ,പഞ്ചാബും ഐപി എല്ലിൽ പരസ്പരം 24 തവണ ഏറ്റുമുട്ടിയിട്ടുണ്ട് 14 മത്സരങ്ങളിൽ പഞ്ചാബും 10 മത്സങ്ങളിൽ ഡൽഹിയും വിജയിച്ചു. ഇന്ത്യൻ സമയം രാത്രി 7 . 30 ന് ദുബായിൽ വെച്ചാണ് മത്സരം