തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയ്ക്ക് തോൽവി

ഐപിഎലിലെ തുടർച്ചയായി രണ്ടാം തോല്‍വി ഏറ്റു വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 176 വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 20 ഓവറില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് എടുക്കാൻ സാധിച്ചത് 44 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ചെന്നൈയ്ക്ക് ഡല്‍ഹിയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാനായില്ല.

വളരെ പതുക്കെയ്നു ചെന്നൈ ഇന്നിംഗ്സ് ആരംഭിച്ചത് സ്കോർ 23 ൽ നിൽക്കെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി അക്‌സർ പട്ടേലാണ് 14 റൺസെടുത്ത വാട്സണെ മടക്കിയത്.പിന്നാലെ 10 റൺസെടുത്ത വിജയിയെ ആന്‍റിച്ച് നോര്‍ട്ജേ പുറത്താക്കി.ഒരറ്റത്തു ഡു പ്ലെസിസ് പിടിച്ചു നിന്നെങ്കിലും 10 മത്തെ ഓവറിൽ 5 റൺസ് എടുത്ത യുവതാരം ഗൈക് വാഡ് റൺ ഔട്ടായി.റൺസ് വിട്ടുകൊടുക്കാൻ ഡൽഹി ബൗളർ മടിച്ചപ്പോൾ 10 ഓവറിൽ വെറും 45 റൺസാണ് ചെന്നൈ സ്കോർ ബോർഡിൽ തെളിഞ്ഞത്.പിന്നീട വന്ന കേദാർ ജാദവ് ഫാഫ് ഡു പ്ലെസി ഒപ്പം ചെന്ന് രക്ഷ പ്രവർത്തനം ആരംഭിച്ചു.പിന്നീട് അവേശ് ഖാനും കാഗിസോ റബാഡയും എറിഞ്ഞ ഓവറുകളില്‍ നിന്ന് 13, 11 റണ്‍സ് നേടിയെങ്കിലും നാലാം വിക്കറ്റില്‍ 54 റണ്‍സ് നേടിയ കൂട്ടുകെട്ട് ആന്‍റിച്ച് നോര്‍ട്ജേ തകര്‍ക്കുകയായിരുന്നു. 26 റണ്‍സ് നേടിയ കേധാര്‍ ജാഥവിന്റെ വിക്കറ്റാണ് നോര്‍ട്ജേ നേടിയത്.

മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 75 റണ്‍സായിരുന്നു ചെന്നൈ വിജയത്തിനായി നേടേണ്ടിയിരുന്നത്. ധോണി വന്ന് ബൗണ്ടറികള്‍ നേടിയപ്പോള്‍ വീണ്ടും ഫാഫ് ഡു പ്ലെസിയുടെ ക്യാച്ച് വീണ്ടും ഹെറ്റ്മ്യര്‍ കൈവിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ റബാഡ താരത്തെ കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ചെന്നൈയ്ക്ക് തിരിച്ചടി നല്‍കി.43 റണ്‍സാണ് 35 പന്തില്‍ നിന്ന് ഫാഫ് ഡു പ്ലെസി നേടിയത്. മത്സരം അവസാന രണ്ട് ഓവറിലേക്ക് എത്തിയപ്പോള്‍ 55 റണ്‍സെന്ന വലിയ ലക്ഷ്യമായിരുന്നു ചെന്നൈയ്ക്ക് മുമ്പില്‍. ധോണി 15 റണ്‍സും ജഡേജ 12 റണ്‍സും നേടി കാഗിസോ റബാഡയുടെ ഇരകളായി മടങ്ങുകയായിരുന്നു. ഡല്‍ഹി ബളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും ആന്‍റിച്ച് നോര്‍ട്ജേ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും അമിത് മിശ്രയും എറിഞ്ഞ എട്ട് ഓവറുകള്‍ വലിയ പ്രഭാവമാണ് മത്സരത്തിലുണ്ടാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഓപ്പണര്‍ പൃഥ്വി ഷായുടെ (64) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിൻബലത്തിൽ 20 ഓവറിൽ 175 റൺസ് നേടി.43 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.റിഷഭ് പന്ത് (37*), ശിഖര്‍ ധവാന്‍ (35), നായകന്‍ ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയായിരുന്നു സിഎസ്‌കെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.