ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് ബംഗളുരുവിനെ നേരിടും

ഐപിഎൽ 2020 ലെ മൂന്നാം ദിനത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ബംഗളുരു റോയൽ ചലഞ്ചേഴ്സിനെ നേരിടും.ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി നയിക്കുന്ന ബംഗളുരു ഈ സീസണിൽ ഏറെ കിരീട പ്രതീക്ഷയുള്ള ടീമുകളിലൊന്ന്ണ്. മികച്ച ബാറ്റ്‌സ്മാന്മാർ അണിനിരക്കുന്ന ബംഗളുരുവിലെ കരുത്തും ബാറ്റിംഗ് തന്നെയാണ്. ഓസീസ് താരം ഡേവിഡ് വാർണറുടെ കീഴിൽ ഇറങ്ങുന്ന ഹൈദരാബാദ് ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ്. മികച്ച സ്പിന്നർമാരുടെയും,ബാറ്റ്‌സ്മാന്മാരും ,ഓൾ റൗണ്ടർമാരുമാണ് സൺറൈസേഴ്സിന്റെ കരുത്ത്.

2016 ലെ ഐപിഎൽ ഫൈനലിൽ ബംഗളുരുവിലെ തോൽപ്പിച്ചാണ് ഹൈദരാബാദ് കിരീടം സ്വന്തമാക്കിയത്.ഇതുവരെ 15 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ എട്ട് തവണയും ഹൈദരാബാദിന് മുന്നില്‍ ആര്‍സിബി മുട്ടുകുത്തി. ആറ് മത്സരത്തില്‍ ആര്‍സിബിയും ജയിച്ചപ്പോള്‍ ഒരു മത്സരം ഫലം കാണാതെ പോയി.ബാറ്റിങ് നിരയിലേക്ക് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഉള്‍പ്പെടുത്തിയതും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചതുമാണ് ഇത്തവണ ആര്‍സിബി നടത്തിയ മികച്ച നീക്കങ്ങള്‍.

വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനുമൊപ്പം ഫിഞ്ച് കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. ഫിഞ്ചിന്റെ സാന്നിധ്യം നായകനെന്ന നിലയില്‍ കോലിയുടെ ജോലി എളുപ്പമാക്കും. പേസ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിനൊപ്പം ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരും ടീമിന് കരുത്ത് പകരുന്നു. യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിന്‍ ബൗളിങ്ങ് ആര്‍സിബിയുടെ വജ്രായുധമാണ്.

ടി20 ഫോര്‍മാറ്റില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ കെല്‍പ്പുള്ള മിന്നും നിരയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റേത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. വൃദ്ധിമാന്‍ സാഹ,വിജയ് ശങ്കര്‍ എന്നിവരും ബാറ്റിങ്ങിന് പിന്‍ബലം ഏകാനുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. റാഷിദ് ഖാനൊപ്പം ഷഹബാസ് നദീമാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജ്, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് തുടങ്ങിയ മികച്ച പേസ് കരുത്തും ടീമിനുണ്ട്.