ഐ‌പി‌എൽ 2020 ലെ ഓരോ ടീമിലെയും ഏറ്റവും പ്രായം കുറഞ്ഞതും കൂടിയതുമായ കളിക്കാർ

കോവിഡ് -19 പാൻഡെമിക്കിന്റെ ഫലങ്ങളിൽ നിന്ന് ലോകം ഇപ്പോഴും സ്വതന്ത്രമായിട്ടില്ല .മഹാമാരിയുടെ ഈ കാലത്ത്ഒരു പ്രൊഫഷണൽ സ്പോർട്സ് താരത്തിന് ധാരാളം മുൻകരുതലുകൾക്കൊപ്പം ഫിറ്റ്നസ് ലെവലും ആവശ്യമാണ്.വിവിധ പ്രായത്തിലുള്ള ആളുകളെ കോവിഡ് -19 എങ്ങനെ വ്യത്യസ്തമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിട്ടുള്ളതിനാൽ, ഓരോ ഐ‌പി‌എൽ ടീമുകളും അവരുടെ കളിക്കാരുടെ പ്രായത്തെ അടിസ്ഥാനമാക്കി ഒരു പട്ടിക തന്നെ പുറത്തിറക്കിയിരുന്നു .എല്ലാ ഐ‌പി‌എൽ ടീമുകളെയും കളിക്കാരുടെ ശരാശരി പ്രായം എത്രയാണെന്നും ഓരോ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും പ്രായം കൂടിയതുമായ കളിക്കാരെ നോക്കാം.


1: രാജസ്ഥാൻ റോയൽസ്
25.68 വയസ്സാണ് റോയസിന്റെ ശരാശരി പ്രായം . ഐ‌പി‌എൽ 2020 ലേക്ക് പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ക്വാഡാണ് റോയൽസിന്റെ . 34 കാരനായ റോബിൻ ഉത്തപ്പ റോയൽസ് ടീമിലെ ഏറ്റവും പ്രായം ചെന്ന അംഗം.18 കാരനായ യശസ്വി ജയ്‌സ്വാവാളാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.2020 ഐ‌പി‌എൽ സീസണിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ്ജെയ്സ്വാൾ.
2: സൺറൈസേഴ്‌സ് ഹൈദരാബാദ്
ശരാശരി 26.68 വയസ്സാണ് ശരാശരി പ്രായം , ഐപിഎൽ 2020 ലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ്സൺറൈസേഴ്‌സ് ഹൈദരാബാദ്. ഏറ്റവും പ്രായം കൂടിയ അംഗം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയാണ് , 35 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ജമ്മു കശ്മീർ സ്വദേശിയായ 18 കാരനായ വലംകൈയൻ ബാറ്റ്സ്മാൻ അബ്ദുൾ സമദ്.

mujeeb ur rahman ,jaswal ,devduth padikkal ,sam curran


3: കിംഗ്സ് ഇലവൻ പഞ്ചാബ്
ശരാശരി പ്രായം 26.76 വയസ്സ്,40 കാരനായ ക്രിസ് ഗെയ്‌ലാണ് അവരുടെ ഏറ്റവും പ്രായം കൂടിയ താരം. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മുജീബ് ഉർ റഹ്മാന്റെ പ്രായം യൂണിവേഴ്സൽ ബോസിന്റെ പകുതിയിൽ താഴെയാണ് (19 വയസ്സ് ).
4 .മുംബൈ ഇന്ത്യൻസ്
ശരാശരി കളിക്കാരുടെ പ്രായം 27.54 വയസ്സ്, ഏറ്റവും പ്രായം കൂടിയ താരം ന്യൂ സീലാൻഡ് താരം മിച്ചൽ മക്‌ലീനാഗനാണ് പ്രായം കൂടിയ താരം 34 വയസ്സ്. സ്പിന്നർ രാഹുൽ ചഹാർ ആണ് പ്രായം കുറഞ്ഞ താരം വയസ്സ് 21


5: ഡൽഹി ക്യാപിറ്റൽസ്
കളിക്കാരുടെ ശരാശരി പ്രായം 27.72 വയസ്സ്,37 കാരനായ അമിത് മിശ്രയാണ് ദില്ലി ആസ്ഥാനമായുള്ള ഐപി‌എൽ ടീമിന്റെ ഏറ്റവും പ്രായം ചെന്ന കളിക്കാരൻ.ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 20 കാരനായ നേപ്പാളി താരം സന്ദീപ് ലാമിച്ചാനെ.
6: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കളിക്കാരുടെ ശരാശരി പ്രായം 29.29 വയസ്സാണ്,ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രായം ചെന്ന കളിക്കാരൻ 37-കാരനായ ഡേൽ സ്റ്റെയ്നാണ്. ഏറ്റവും പ്രായം കുറഞ്ഞ താരം 20 കാരനായ ലോക്കൽ ബോയ് ദേവ്ദത്ത് പഡിക്കലാണ്.


7: ചെന്നൈ സൂപ്പർ കിംഗ്സ്
ഐപിഎല്ലിൽ ‘ഡാഡീസ് ആർമി’ ​​എന്ന് വിളിപ്പേരുള്ള സൂപ്പർകിങ്സിന്റെ ശരാശരി പ്രായം 31.41 വയസ്സാണ്.ടീമിലെ 24 അംഗങ്ങളിൽ 13 പേർ 30 വയസ്സിന് മുകളിലുള്ളവരാണ്. ഏറ്റവും പ്രായം ചെന്ന താരം ഇമ്രാൻ താഹിർ പ്രായം 41.ഏറ്റവും പ്രായം കുറഞ്ഞ താരം 22 കാരനായ ഇംഗ്ലീഷ്ഓൾ റൗണ്ടർ സാം കുറാൻ.
8: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഈ വർഷത്തെ ഐ‌പി‌എല്ലിലെ ഏറ്റവും പ്രായം കൂടിയ ടീമാണ് കെ‌കെ‌ആർ, ശരാശരി പ്രായം 31.61 വയസ്സ്.35 കാരനായ ദിനേശ് കാർത്തികാണ് ഏറ്റവും പ്രായം ചെന്ന താരം.കെകെആറിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 20 കാരനായ പേസർ കമലേഷ് നാഗാർകോട്ടി