ഐപിഎൽ 2021; ❝ ക്രിക്കറ്റ് മാമാങ്കത്തിന് സെപ്റ്റംബർ 19 ന് കൊടിയേറും❞

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതി വഴിയിൽ വെച്ചു നിർത്തിയ പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും. ചിരവൈരികളായ മുംബൈ ഇന്ത്യൻസും, ചെന്നൈ‌ സൂപ്പർ കിംഗ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 15 ന് ദുബായിലാണ് ടൂർണമെന്റിന്റെ ഫൈനൽ. മുംബൈ ഇന്ത്യന്‍സും സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് അവശേഷിക്കുന്ന 31 മത്സരങ്ങള്‍ അടങ്ങിയ ദുബായ് പതിപ്പ് ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ഒക്ടോബര്‍ എട്ടിനാണ്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും.

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് രണ്ടാം പതിപ്പിലെ വേദികള്‍. ദുബായില്‍ 13 മത്സരങ്ങളും ഷാര്‍ജയില്‍ 10 മത്സരങ്ങളും അബുദാബിയില്‍ എട്ട് മത്സരങ്ങളുമാണ് നടക്കുക. ആദ്യ ക്വാളിഫയര്‍ പോരാട്ടവും ഫൈനലും ഉള്‍പ്പെടെയാണ് ദുബായില്‍ 13 മത്സരങ്ങള്‍. ഷാര്‍ജയില്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെയാണ് പത്ത് മത്സരങ്ങള്‍ നടക്കുക. ഏഴ് ഡബിള്‍ ഹെഡ്ഡര്‍ മത്സരങ്ങളും ഇത്തവണയുണ്ടാകും. മെയ് മാസത്തിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യ ഘട്ടം പകുതിയില്‍ അവസാനിപ്പിച്ചത്. മത്സരം ഇന്ത്യന്‍ സമയം 3.30യ്ക്കും വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയംം 7.30യ്ക്കുമാണ് നടക്കുക.

മത്സരം പകുതി വഴിയിൽ നിർത്തിവെച്ചതിനെ തുടർന്ന് ബ്രോഡ്കാസ്റ്റിംഗ്, സ്‌പോൺസർഷിപ് എന്നീ വിഭാഗത്തിൽ ബിസിസിഐക്ക് ഏതാണ്ട് 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പേർട്ടുകൾ പുറത്തു വന്നിരുന്നു.നേരത്തെ നടന്ന ബിസിസിഐയുടെ സ്പെഷ്യൽ ജനറൽ യോഗത്തിലാണ് ബാക്കി മത്സരങ്ങൾ യുഎഎയിൽ നടത്താൻ തീരുമാനമായത്. സെപ്റ്റംബർ – ഒക്ടോബർ സമയങ്ങളിലെ ഇന്ത്യയിലെ കാലവർഷം കണക്കിലെടുത്ത് ബാക്കി ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.