“കഴിഞ്ഞ തവണ വിമർശിച്ച ഗവാസ്ക്കറുടെ മുന്നിൽ തന്നെ മാസ്സ്‌ ഇന്നിങ്സുമായി സഞ്ജു സാംസൺ”| Sanju Samson

യശസ്വി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചപ്പോള്‍ ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കടക്കാന്‍ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനു 179 റണ്‍സ് വേണം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് ആറു വിക്കറ്റിനു 178 റണ്‍സെടുക്കുകയായിരുന്നു.

റോയല്‍സ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയില്ല. ഓാപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ടോപ്്‌സ്‌കോറായത്. ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ജയ്‌സ്വാള്‍ 42 റണ്‍സെടുത്ത് പുറത്തായി. 29 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പ്ലേഓഫ് ബർത്ത് ഉറപ്പിക്കാൻ ഇരു ടീമുകളും കച്ചക്കെട്ടി ഇറങ്ങിയ മത്സരത്തിൽ റോയൽസ് ക്യാപ്റ്റൻ ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത് ടോപ് ഓർഡറിൽ മികച്ച പ്രകടനം പുറത്തെടുത്തത് ശ്രദ്ധേയമായി.

രണ്ടാം വിക്കറ്റിൽ 64 റൺസ് കെട്ടിപ്പടുത്ത കൂട്ടുകെട്ട് സഞ്ജുവിനെ പുറത്താക്കി എൽഎസ്ജി ഓൾറൗണ്ടർ ജേസൺ ഹോൾഡർ ആണ് തകർത്തത്. ഹോൾഡറുടെ ലെങ്ത് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ഡീപ് കവറിൽ ദീപക് ഹൂഡ ക്യാച്ച് എടുക്കുകയായിരുന്നു.

എട്ടു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ പരീക്ഷിച്ചത്. ഇവരില്‍ മികച്ചുനിന്നത് സ്പിന്നര്‍ രവി ബിഷ്‌നോയിയായിരുന്നു. താരം രണ്ടു വിക്കറ്റുകളെടുത്തു. ആവേശ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍, ആയുഷ് ബദോനി എന്നിവര്‍ക്കു ഓരോ വിക്കറ്റും ലഭിച്ചു.