ഐപിൽ ആങ്കർ മായന്തി പുറത്തു ,കാരണമിതാണ് .

ഇന്ത്യൻ പ്രീമിയർ ലീഗിന് ആരാധകരെ സമ്മാനിക്കുന്നതിൽ മുന്നിൽ നിന്നതു കളിക്ക് പുറമെ തത്സമയ അവതരണത്തിലൂടെ ആരാധകരുടെ മനം കവർന്ന മയന്തി ലങ്കേറിന്റെ കളി പറച്ചിൽ കൂടിയായിരുന്നു , വളരെ മനോഹരമായ അവതരണം പിടിച്ചു നിർത്തിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കമായിരുന്നു ,എന്നാൽ കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ സീസണിൽ മായങ്കി ഇല്ലാതെയാണ് സ്റ്റാർസ്പോർട്സ് കളി സംപ്രേഷണം ചെയ്യുന്നത് .

ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ആങ്കർ മാരിൽ മുന്നിൽ നിൽക്കുന്ന വെക്തിത്വമാണ് മായന്തി ,ഇന്ത്യൻ ക്രിക്കറ്റർ സ്റ്റുവർട്ട് ബിന്നിയുടെ ഭാര്യയാണ് മായന്തി ,ഐസിസി യുടെ വിവിധ ടൂര്ണമെന്റുകളിലും , ഇന്ത്യൻ സൂപ്പർ ലീഗിലും പ്രവർത്തിച്ചു പരിചയമുണ്ട് ,കഴിഞ്ഞ ദിവസം സ്റ്റാർസ്പോർട്സ് ആണ് മായന്തി ഇത്തവണ ഐപിൽ ഉണ്ടാവില്ലെന്ന് അറിയിച്ചത് എന്നാൽ കാരണം വ്യക്തമാക്കിയിരുന്നില്ല .

കഴിഞ്ഞ ദിവസം മായന്തി തന്നെയാണ് എന്തുകൊണ്ടാണ് താൻ ഐപിൽ ഇല്ലാത്തതെന്ന് വ്യക്തമാക്കിയിരുന്നു ,ഒരു കുഞ്ഞിന് ജന്മം നൽകി പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത് കൊണ്ടാണ് ഇത്തവണ ഐപിൽ ഇല്ലാത്തതെന്ന് മായന്തി സോഷ്യൽ മീഡിയയിൽ കുറിച്ചു .