ഐപിഎൽ ബെസ്റ്റ് ഇലവൻ : ധോണി ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസണ് സ്ഥാനമില്ല |Sanju Samson

ഐപിഎൽ 2023 അതിന്റെ ആദ്യ പകുതി പിന്നിട്ടിരിക്കുകയാണ്. എല്ലാ ഫ്രാഞ്ചൈസികളും 8 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴും, പ്ലേഓഫ് സാധ്യതകൾ ഒന്നും തന്നെ പ്രവചിക്കാൻ സാധിക്കുന്ന തരത്തിൽ അല്ല പോയിന്റ് പട്ടിക ഉള്ളത്. ഓരോ മത്സരങ്ങളും സർപ്രൈസ് റിസൾട്ട് സമ്മാനിക്കുന്നതിനാൽ തന്നെ, ടൂർണമെന്റിലെ അവസാന നാല് ടീമുകൾ ഏതെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. എന്തുതന്നെയായാലും, ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഒരു മികച്ച ഇലവനെ തിരഞ്ഞെടുക്കാം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണർമാരായ ഫാഫ് ഡ്യൂപ്ലിസിസ്, വിരാട് കോഹ്ലി എന്നിവരെ തന്നെ ഈ ഇലവന്റെ ഓപ്പണർമാരായി തിരഞ്ഞെടുക്കാം. നിലവിൽ ഏറ്റവും കൂടുതൽ റൺ നേടി ഓറഞ്ച് ക്യാപ്പ് കൈവശം വെച്ചിരിക്കുന്നത് ഫാഫ് ഡ്യൂപ്ലിസിസ് തന്നെയാണ്. ഇലവനിലെ മൂന്നാമനായി ചെന്നൈ സൂപ്പർ കിങ്സിന്റെ അജിങ്ക്യ രഹാനെയെ ഉൾപ്പെടുത്താം. ഈ സീസണിലെ ഒരു സർപ്രൈസ് താരമായിരിക്കുകയാണ് രഹാനെ. നാലാമനായി ആർസിബി ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ മികച്ച ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും.

അഞ്ചാം നമ്പറിൽ മുംബൈ ഇന്ത്യൻസിന്റെ യുവതാരം തിലക് വർമ്മയെ തിരഞ്ഞെടുക്കാം. ആറാം നമ്പറിലും ഒരു അൺ ക്യാപ്പ് താരമാണ് ബെസ്റ്റ് ഓപ്ഷൻ. കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് പവർ ഹിറ്റർ റിങ്കു സിംഗ് ഒരു മികച്ച ഫിനിഷർ ആണ്. ഏഴാം നമ്പറിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണിയെ ഉൾപ്പെടുത്താം. ധോണി തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറും, ക്യാപ്റ്റനും. എട്ടാം നമ്പറിൽ സിഎസ്കെയുടെ തന്നെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മികച്ച ഓപ്ഷൻ ആണ്.

ബൗളർമാരെ പരിഗണിക്കുമ്പോൾ നിരവധി പേർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. നിലവിലെ പർപ്പിൾ ക്യാപ്പ് ഹോൾഡർ ആയ ഗുജറാത്ത് ടൈറ്റൻസിന്റെ റാഷിദ് ഖാൻ ഇലവനിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ ആകുമ്പോൾ, രാജസ്ഥാൻ റോയൽസിന്റെ ട്രെൻന്റ് ബോൾട്ട്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് എന്നിവർ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുകൾ ആണ്. ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ ഈ ധാരണകളെല്ലാം മാറിമറിഞ്ഞേക്കാം.

3.3/5 - (20 votes)