ചരിത്ര നേട്ടത്തിലെത്താൻ രോഹിത് ശർമയ്ക്ക് വേണ്ടത് മൂന്ന് സിക്സുകൾ മാത്രം

ഐപിഎൽ 2021 രണ്ടാം ഘട്ടത്തിന് ഇന്ന് യുഎഇ യിൽ തുടക്കമാവും. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്നത്തെ മത്സരത്തിൽ ഏവരും ഉറ്റു നോക്കുന്നത് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയിലേക്കാണ്.ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ മൂന്ന് സിക്സുകൾ അടിക്കാൻ കഴിഞ്ഞാൽ രോഹിത് ശർമ്മക്ക് ഒരു ഇന്ത്യൻ താരത്തിനും എത്താൻ കഴിയാത്ത ഒരു നേട്ടത്തിൽ എത്താൻ രോഹിത് ശർമ്മക്ക് കഴിയും. ഇപ്പോൾ 397 സിക്സറുകൾ ടി20 കരിയറിൽ അടിച്ചു കൂട്ടിയിട്ടുള്ള രോഹിത് ശർമ്മക്ക് ഇനി മൂന്ന് സിക്സുകൾ കൂടെ മതി ടി20യിൽ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യൻ താരം ആകാൻ.

രോഹിതിന് പിറകിൽ 324 സിക്സ് അടിച്ചിട്ടുള്ള റെയ്നയും 315 സിക്സ് അടിച്ചുട്ടുള്ള കോഹ്ലിയുമാണ് ഉള്ളത്.397 സിക്സിൽ 224 സിക്സും താരം ഐ പി എല്ലിൽ ആണ് അടിച്ചത്. ലോക ടി20യിൽ സിക്സിന്റെ കാര്യത്തിൽ എട്ടാമതാണ് രോഹിത്. ഗെയ്ല്, പൊള്ളാർഡ്, റസൽ, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.ലോക ക്രിക്കറ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരങ്ങളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ബ്രെണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എ ബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി20യിലെ സിക്സ് വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.


ഐപിഎല്ലിലെ ഏറ്റവും വലിയ വിജയനായകനാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്‍ കിരീട നേട്ടത്തില്‍ സാക്ഷാല്‍ എം എസ് ധോണി പോലും രോഹിത്തിന് പിന്നിലാണ്. രോഹിത് മുംബൈക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം സമ്മാനിച്ചപ്പോള്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നുതവണ ചാമ്പ്യന്‍മാരായി. ഇന്ത്യന്‍ നായകന്‍ കൂടിയായ ക്യാപ്റ്റന്‍ വിരാട് കോലിയാകട്ടെ ഇത്തവണയും ഐപിഎല്ലിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയിൽ നടന്ന ആദ്യഘട്ടത്തിൽ മികച്ചഫോമിലായിരുന്ന ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഡൽഹി ക്യാപിറ്റൽസാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. മുംബൈ ഇന്ത്യൻസ് നാലാമതാണ്. പോയിന്റുപട്ടികയിൽ നിലവിൽ മൂന്നാമതാണ് വിരാട് കൊഹ് ലിയുടെ ആർസിബി.