
സഞ്ജുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങി ഐപിഎൽ കമ്മിറ്റി
കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നേരിയ മാർജിനിൽ ആണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 182 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. എന്നാൽ, മത്സരത്തിനിടെ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയുണ്ടായി.
രാജസ്ഥാൻ റോയൽസ് ബൗളിംഗ് ഇന്നിങ്സിന്റെ ആറാം ഓവറിന്റെ ശേഷമാണ് വിവാദത്തിന് ആസ്പദമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. പവർപ്ലേക്ക് ശേഷം രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഘക്കാര മൈതാനത്ത് എത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസനോട് സംസാരിക്കുകയായിരുന്നു. എന്നാൽ, ഇത് സ്ട്രാടെജിക് ടൈംഔട്ട് അല്ലാത്തതുകൊണ്ട് തന്നെ പരിശീലകന് മൈതാനത്ത് വന്ന് കളിക്കാരുടെ സംസാരിക്കുവാൻ അനുവദനീയമല്ല എന്ന നിലപാടാണ് അമ്പയർ സ്വീകരിച്ചത്.

സംഘക്കാരയോട് മൈതാനം വിട്ട് തിരികെ കയറി പോകാൻ അമ്പയർ ആവശ്യപ്പെടുകയും ചെയ്തു. ഐപിഎൽ നിയമപ്രകാരം സ്ട്രാടെജിക് ടൈംഔട്ട് ഇടവേളയിൽ മാത്രമേ പരിശീലകർക്ക് മൈതാനത്ത് എത്തി കളിക്കാരോട് സംസാരിക്കാൻ അനുവാദമുള്ളൂ. മറ്റു ബ്രേക്കുകൾ വളരെ ചെറിയ ദൈർഘ്യം ഉള്ളത് ആയതിനാൽ തന്നെ, അന്നേരങ്ങളിൽ പരിശീലകർക്ക് മൈതാനത്ത് എത്തി കളിക്കാരോട് സംവദിക്കാൻ അവസരമില്ല. എന്നാൽ അമ്പയറുടെ ഇടപെടൽ സഞ്ജുവിനെ പ്രകോപിതനാക്കുകയായിരുന്നു.
തുടർന്ന്, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അമ്പയറോട് കയർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഫീൽഡ് അമ്പയർ നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, സഞ്ജുവിനെതിരെ നടപടി സ്വീകരിച്ചേക്കും. ഡീമെറിറ്റ് പോയിന്റ് വരെ നൽകാവുന്ന കുറ്റമാണ് സഞ്ജു ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് പിഴ ശിക്ഷ എങ്കിലും നൽകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. അന്നേരം മൈതാനത്ത് ഉണ്ടായിരുന്ന ഫീൽഡ് അമ്പയർമാരുടെ റിപ്പോർട്ട് പ്രകാരം ആയിരിക്കും സഞ്ജുവിനെതിരെ നടപടി സ്വീകരിക്കുക.