❝കോടികൾ വാങ്ങി ചതിച്ച താരങ്ങൾ , ഐപിൽ 2022 ഫ്ലോപ്പ് ഇലവൻ❞ |IPL 2022

ഐപിഎൽ 2022-ന്റെ പ്ലേഓഫ് ഫിക്സചർ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്, ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളെല്ലാം പോയിന്റ് ടേബിളിൽ അവസാന അവസാന സ്ഥാനക്കാരായി പ്ലേയ് കാണാതെ പുറത്തായിരിക്കുകയാണ്. വലിയ പ്രതീക്ഷകൾ വെച്ച് ടീമിൽ നിലനിർത്തിയ പല താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് പല വമ്പൻ ടീമുകൾക്കും തിരിച്ചടിയായത്.

5 തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ കാര്യമെടുത്താൽ, അവരുടെ സീനിയർ ഓൾറൗണ്ടർ കിറോൻ പൊള്ളാർഡിനെ 6 കൊടി രൂപയ്ക്കാണ് ഐപിഎൽ 2022 താരലേലത്തിന് മുന്നോടിയായി മുംബൈ നിലനിർത്തിയത്. എന്നാൽ, പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന പൊള്ളാർഡ് ടൂർണമെന്റിന്റെ അവസാന ഘട്ട മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താവുകയായിരുന്നു. 16 കോടിക്ക് നിലനിർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മക്കും സീസണിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ല.

സമാനമായ പ്രശ്നമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേരിട്ടത്. ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളായ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരേയും സ്പിന്നർ വരും ചക്രവർത്തിയെയും കെകെആർ നിലനിർത്തിയത്. 8 കോടി രൂപയ്ക്കാണ് ഇരുവരെയും കെകെആർ നിലനിർത്തിയത്. എന്നാൽ, ഇരുവരും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാതായതോടെ കെകെആർ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താവുകയും ചെയ്തു.

4 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ഏറെ പ്രതീക്ഷകളോടെ നിലനിർത്തിയ യുവ ഓൾറൗണ്ടർ ആണ് അബ്ദുൽ സമദ്. എന്നാൽ, ടൂർണ്ണമെന്റിന്റെ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും പ്രകടനം വലിയ പരാജയമായിരുന്നു. ഇതോടെ ടീമിൽ നിന്ന് പുറത്തായ സമദിന് പിന്നീട് പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല. 14 കോടിക്ക് സൺറൈസ് നിലനിർത്തിയ ക്യാപ്റ്റൻ കെയിൻ വില്യംസണും മികച്ച ഓർമ്മകളല്ല ഐപിഎൽ 2022-ൽ സമ്മാനിച്ചത്.