
മത്സര ശേഷം മൈതാനത്ത് ഏറ്റുമുട്ടി കോലിയും ഗംഭീറും ,പിടിച്ചു മാറ്റിയിട്ടും കലിപ്പ് അടങ്ങാത്ത കോലി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ, ഗൗതം ഗംഭീർ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ബൗളർ നവീൻ ഉൾ ഹഖ് എന്നിവർക്ക് പിഴ ചുമത്തി.എൽഎസ്‌ജിയും ആർസിബിയും തമ്മിലുള്ള മത്സരത്തിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
127 എന്ന കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ആർസിബി മികച്ച വിജയമാണ് മത്സരത്തിൽ നേടിയത്.മത്സരത്തിൽ ഓരോ വിക്കറ്റും വീഴുമ്പോഴുള്ള കോഹ്‌ലിയുടെ ആക്രമണോത്സുകമായ ആഘോഷം ഗംഭീറിനെ അസ്വസ്ഥനാക്കുകയും ചെയ്തു.ഇതാവാം തര്‍ക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പെരുമാറ്റച്ചട്ട ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വന്‍പിഴ ചുമത്തി.ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു.

അന്ന് ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു അതിനുള്ള മറുപടി കോഹ്‌ലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. മത്സരത്തിന് ശേഷം, എൽഎസ്ജി ഓപ്പണർ കെയ്ൽ മേയേഴ്സുമായി കോഹ്‌ലി നടത്തിയ ഹ്രസ്വ സംഭാഷണം ഗംഭീറിന്റെ രോഷം കൂടുതൽ ആളിക്കത്തിച്ചു.മത്സരത്തിന് ശേഷമുള്ള ഹാൻഡ്‌ഷെയ്‌നിടെ, എൽഎസ്‌ജി ബൗളർ നവീൻ-ഉൾ-ഹഖും കോഹ്‌ലിയുമായി തർക്കിക്കുന്നതും കാണാമായിരുന്നു. മത്സര ശേഷം കോലിയും ഗംഭീറും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി.
#ViratKohli This is the moment when whole fight started between Virat Kohli and LSG Gautam Gambhir
— Mehulsinh Vaghela (@LoneWarrior1109) May 1, 2023
Amit Mishra
Naveen ul haq#LSGvsRCB pic.twitter.com/hkId1J33vY
Everything after handshake here:
— aqqu who (@aq30__) May 1, 2023
Virat Kohli vs Gautam Gambhir
BIGGEST RIVALRY IN CRICKET
Entertainment into 100#RCBVSLSG #ViratKohli pic.twitter.com/8SxxSKRByn
കോഹ്‌ലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതുകാണാം. ഒടുവിൽ, ഇരു ടീമുകളിലെയും കളിക്കാരും മാച്ച് ഒഫീഷ്യൽസും സപ്പോർട്ട് സ്റ്റാഫും ചേർന്ന് ഇരുവരെയും വേർപെടുത്തി.ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം സമ്മതിച്ച ഗംഭീറിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.
Fines for breaching the IPL Code Of Conduct yesterday:
— Mufaddal Vohra (@mufaddal_vohra) May 2, 2023
Virat Kohli – 1.07cr (100%).
Gautam Gambhir – 25 Lakhs (100%).
Naveen Ul Haq – 1.79 Lakhs (50%). pic.twitter.com/LTLwz0jF4K
അതുപോലെ, ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം സമ്മതിച്ച കോഹ്‌ലി തന്റെ മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 18 റൺസിന്റെ മികച്ച വിജയമാണ് നേടിയത്.ഈ വിജയത്തോടെ ആർസിബി 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ എൽഎസ്ജി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.