“സഞ്ജു ടീമിൽ , അയര്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു”

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.ഇന്ത്യന്‍ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ റുതുരാജ് ഗായക്വാഡിന് പകരം സഞ്ജു സാംസണും അവേശ് ഖാന് പകരം ഹര്‍ഷൽ പട്ടേലും യൂസുവേന്ദ്ര ചഹാലിന് പകരം രവി ബിഷ്ണോയിയും ടീമിലേക്ക് വന്നു.

പാണ്ഡ്യക്കു കീഴില്‍ ആദ്യ പരമ്പരയെന്ന സ്വപ്‌നവുമായാണ് ഇന്ത്യ രണ്ടാം ടി20യില്‍ അയര്‍ലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. മഴ രസംകൊല്ലിയായ ആദ്യ കളിയില്‍ ഏഴു വിക്കറ്റിനു ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മല്‍സരും വിജയിക്കാനായാല്‍ രണ്ടു ടി20കളുടെ പരമ്പര ഇന്ത്യക്കു തുത്തുവാരാം.

ആദ്യ മത്സരത്തിൽ 12 ഓവറില്‍ നാലു വിക്കറ്റിനു 108 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അയര്‍ലാന്‍ഡിനു സാധിച്ചു. പുറത്താവാതെ 64 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ഐറിഷ് പടയെ മികച്ച ടോട്ടലിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിത്തി.47 റണ്‍സടുത്ത ദീപക് ഹൂഡയാണ് ടോപ്‌സ്‌കോററായത്. ഹാര്‍ദിക് 12 ബോളില്‍ 24 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യൻ ടീം :സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ(c), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്

Rate this post