സഞ്ജുവിനെ മൂന്നാം നമ്പറിൽ നിന്നും മാറ്റി ദേവദത്ത് പടിക്കലിനെ കളിപ്പിക്കുന്നത് ശെരിയായ തീരുമാനമാണോ ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽസ്.മധ്യനിര ബാറ്റ്‌സ്മാൻമാരായ ദേവദത്ത് പടിക്കൽ, റിയാൻ പരാഗ് എന്നിവരുടെ മോശം ഫോമാണ് റോയൽസിനെ വലക്കുന്ന കാര്യം.

നാലാം നമ്പറിൽ മികവ് പുലർത്താതിരുന്ന പടിക്കലിനെ സഞ്ജുവിനെ മാറ്റി മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്താൻ റോയൽസ് ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗെയിമിന് മുന്നോടിയായി സംസാരിച്ച ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നു, അത് ദേവദത്തിന് ഒരു നല്ല കാര്യമാണ്, കാരണം അദ്ദേഹത്തിന് അവിടെ റൺസ് നേടാനുള്ള കൂടുതൽ അവസരങ്ങളുണ്ട്, പക്ഷേ കൂടുതൽ റൺസ് നേടണമെങ്കിൽ സഞ്ജു മൂന്നാം നമ്പറിലായിരിക്കണം. അതിനാൽ, സഞ്ജുവിനും ദേവദത്തിനും ടീമിനും എന്താണ് അനുയോജ്യമെന്നത് അവർ തിരയുകയാണ്”ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ സീസണിൽ ജയ്പൂരിൽ അവരുടെ ആദ്യ ഹോം മത്സരമാണിത്.5 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള LSG ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ജയ്പൂരിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ റോയൽസിനാണ് മുൻഗണന.അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ലഖ്‌നൗ റോയൽസിനെ മറികടന്ന് ഒരു വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടാനുള്ള ശ്രമത്തിലാണ്.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ , ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ആദം സാമ്പ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് സാധ്യതാ ഇലവന്‍: കെ എൽ രാഹുൽ, കെയ്ൽ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബഡോണി, കെ ഗൗതം, അവേഷ് ഖാൻ, മാർക്ക് വുഡ്, യുധ്വീർ സിംഗ്/അമിത് മിശ്ര.

2/5 - (2 votes)