പഞ്ചാബിനെതിരെ അവസാന ഓവറിൽ രാഹുൽ തെവാത്തിയയാണോ ക്രീസിൽ !! എങ്കിൽ ജയമുറപ്പ്‌ |Rahul Tewatia

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ അവസാന ഓവറിൽ തന്റെ ടീമിന് വിജയം നേടികൊടുക്ക എന്നത് ഓൾ റൗണ്ടർ രാഹുൽ തെവാട്ടിയക്ക് ഒരു ശീലമായി മാറിയിരിക്കുകയാണ്.തുടക്കം എത്ര മോശമാണെങ്കിലും പഞ്ചാബിനെതിരെ കളിക്കുമ്പോൾ അത് രാജസ്ഥാൻ റോയൽസായാലും ഗുജറാത്ത് ടൈറ്റൻസായാലും ഓൾറൗണ്ടർക്കും അദ്ദേഹത്തിന്റെ ടീമിനും എല്ലായ്പ്പോഴും ഒരു ‘ഹാപ്പി എൻഡിംഗാണ്’.

പിബികെഎസ് സീമർ ഷെൽഡൺ കോട്രെലിനെ ഒരോവറിൽ അഞ്ച് സിക്‌സറുകൾ പറത്തി ഐപിഎൽ 2020-ൽ രാജസ്ഥാനെ അത്ഭുതകരമായ വിജയത്തിലെത്തിച്ച ടെവാതിയ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി വീണ്ടും ഒരു ഫിനിഷിങ് നടത്തി.2022ല്‍ പഞ്ചാബിനെതിരേ ഗുജറാത്തിന് രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ രണ്ട് സിക്‌സുകള്‍ പറത്തി തെവാത്തിയ ഗുജറാത്തിന് ആവേശ ജയം ഒരുക്കിയിരുന്നു. അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സാം കറെന്റെ അഞ്ചാം പന്ത് ബൗണ്ടറി പായിച്ചാണ് തെവാത്തിയ ഗുജറാത്തിന് വിജയമൊരുക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ഒരു പന്തും ആറ് വിക്കറ്റും ശേഷിക്കവെയാണ് വിജയലക്ഷ്യം മറികടന്നത്. 2020 മുതലുള്ള ഫിനിഷര്‍മാരുടെ പ്രകടനം നോക്കുമ്പോള്‍ ടീമിനെ വിജയത്തിലെത്തിച്ച് ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നിന്ന താരമെന്ന റെക്കോഡ് തെവാത്തിയയുടെ പേരിലാണ്. ഇത് ഏഴാം തവണയാണ് തെവാത്തിയ ഇത്തരത്തില്‍ പുറത്താവാതെ നില്‍ക്കുന്നത്. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, രാഹുല്‍ ത്രിപാഠി എന്നിവര്‍ ആറ് തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

റണ്‍ചേസില്‍ 20ാം ഓവറില്‍ 13 പന്തുകളാണ് തെവാത്തിയ ഇതുവരെ നേരിട്ടത്. അടിച്ചെടുത്തത് 46 റണ്‍സാണ്. ഒരു തവണ പോലും പുറത്തായില്ല 353.85 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന തെവാത്തിയ നാല് വീതം ഫോറും സിക്‌സും പറത്തിയിട്ടുണ്ട്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 153 റൺസാണ് നേടാൻ സാധിച്ചത്. 24 പന്തിൽ നിന്ന് 36 റൺസ് നേടിയ മാത്യു ഷോ‍ർട്ടാണ് ടീമിൻെറ ടോപ് സ്കോററായത്. ജിതേഷ് ശ‍ർമ (25), സാം കറൻ (22), ഷാറൂഖ് ഖാൻ (22), ഭാനുക രാജപക്സെ (20) എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകി.അനായാസമായാണ് ഗുജറാത്ത് 154 എന്ന വിജയലക്ഷ്യത്തിലേക്ക് റൺസ് ചെയ്സ് ചെയ്തത്.

വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും പവർപ്ലേയിൽ പരമാവധി സ്കോർ ചെയ്തു. 19 പന്തിൽ നിന്ന് 30 റൺസ് നേടി സാഹ പുറത്താവുമ്പോൾ ഗുജറാത്ത് 4.4 ഓവറിൽ 48 റൺസ് നേടിയിരുന്നു. പിന്നീട് വന്ന സാം സുദർശൻ 20 പന്തിൽ നിന്ന് 19 റൺസെടുത്ത് പുറത്തായി. 49 പന്തിൽ നിന്ന് 67 റൺസെടുത്ത ഗില്ലാണ് ടീമിൻെറ ടോപ് സ്കോററായത്.

Rate this post