രാജസ്ഥാന്റെ തോൽവിക്ക് കാരണം സഞ്ജു സാംസന്റെ ക്യാപ്റ്റൻസി പിഴവുകളോ ?

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 212 എന്ന വമ്പൻ സ്കോർ മറികടന്നാണ് മുംബൈ മത്സരത്തിൽ 6 വിക്കറ്റുകൾക്ക് വിജയം കണ്ടത്. 14 പന്തുകളിൽ 45 റൺസ് നേടിയ ടീം ഡിവിഡിന്റെ ബാറ്റിംഗ് മികവിൽ ആയിരുന്നു മുംബൈയുടെ വിജയം. അവസാന ഓവറിൽ 17 റൺസായിരുന്നു മുംബൈയ്ക്ക് വിജയലക്ഷ്യം. എന്നാൽ ആദ്യ മൂന്ന് പന്തുകളിൽ സിക്സർ പായിച്ചു കൊണ്ട് ഡേവിഡ് മത്സരത്തിൽ മുംബൈയെ വിജയത്തിൽ എത്തിച്ചു. മുംബൈയെ സംബന്ധിച്ച് വളരെയധികം ആശ്വാസകരമായ വിജയം തന്നെയാണ് ഇത്..

മത്സരത്തിൽ ടോസ് രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബോൾ മുതൽ ഓപ്പൺ ജയസ്വാൾ തകർത്താടുന്നത് തന്നെയാണ് കണ്ടത്. മറുവശത്ത് ബാറ്റർമാരൊക്കെയും പതറിയപ്പോൾ ജയസ്വാൾ മുംബൈ ബോളർമാർക്ക് മേൽ താണ്ഡവമാടി. പവർപ്ലേയ്ക്കു ശേഷവും മറ്റു രാജസ്ഥാൻ ബാറ്റർമാർക്ക് ഒന്നും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല എന്നതും വസ്തുതയാണ്. മത്സരത്തിൽ 53 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 62 പന്തുകളിൽ 124 റൺസ് ആണ് ഈ യുവതാരം നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെട്ടു. വേറൊരു രാജസ്ഥാൻ ബാറ്റർക്കും 20 റൺസ് പോലും നേടാൻ സാധിച്ചില്ല. അങ്ങനെ രാജസ്ഥാന്റെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 212 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗഗിനിറങ്ങിയ മുംബൈയ്ക്ക് നായകൻ രോഹിത് ശർമയുടെ(3) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ക്യാമറോൺ ഗ്രീനും ഇഷാൻ കിഷനും കുറച്ചധികം സമയം ക്രീസിൽ തുടർന്നു. ക്യാമറോൺ ഗ്രീൻ 26 പന്തുകളിൽ 44 റൺസാണ് മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും രണ്ട് സിക്സറുകളും ഗ്രീനിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷമെത്തിയ സൂര്യകുമാർ യാദവും തകർത്താടിയപ്പോൾ മുംബൈയുടെ വിജയപ്രതീക്ഷകൾ വർധിക്കുകയായിരുന്നു.

എന്നാൽ പതിനാറാം ഓവറിൽ സന്ദീപ് ശർമ ഒരു തകർപ്പൻ ക്യാച്ചിലൂടെ സൂര്യകുമാർ യാദവിനെ മടക്കുകയുണ്ടായി. ഇതോടെ മത്സരത്തിലേക്ക് രാജസ്ഥാൻ തിരികെ എത്തുകയായിരുന്നു. മത്സരത്തിൽ 29 പന്തുകളിൽ 55 റൺസാണ് നേടിയത്. പക്ഷേ പിന്നീട് തിലക് വർമ്മയും ഡേവിഡും ചേർന്ന് മുംബൈക്കായി ആക്രമണം അഴിച്ചുവിട്ടു. അങ്ങനെ മുംബൈയുടെ വിജയലക്ഷ്യം അവസാന ഓവറിൽ 17 റൺസായി മാറി. ഓവറിലെ ആദ്യ 3 പന്തുകളിൽ ടിം ഡേവിഡ് ഒരു തകർപ്പൻ സിക്സറുകൾ നേടി. ഇതോടെ മുംബൈ ചരിത്രവിജയം മത്സരത്തിൽ നേടുകയായിരുന്നു.

ക്യാപ്റ്റൻ എന്ന നിലയിൽ ഒരു പാഡ് പിഴവുകൾ ഇന്നലത്തെ മത്സരത്തിൽ സഞ്ജുവിന് നിന്നും കാണാമായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ റോയല്‍സ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചത് ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ എന്നിവരുള്‍പ്പെട്ട സ്പിന്‍ ത്രയമായിരുന്നു. അതുകൊണ്ടു തന്നെ മുംബൈയ്‌ക്കെതിരേ സാംപ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ വേണ്ടിയിരുന്നു. പകരം ഇറക്കിയത് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു.

ഇംപാക്ട് പ്ലെയറുടെ കാര്യത്തിലും സഞ്ജു സാംസണ്‍ വലിയൊരു പിഴവ് വരുത്തുകയും ചെയ്തു. ആ പൊസിഷനിൽ കുല്‍ദിപ് യാദവിനെ ഒഴിവാക്കിയതും തിരിച്ചടിയായി.അതിലും വലിയ അബദ്ധമായിരുന്നു അവസാന ഓവർ ജേസൺ ഹോൾഡർക്ക് കൊടുത്തത്.ആത്മവിസ്വാസമില്ലാത്ത ഹോൾഡറെ മുംബൈ നാണായി കൈകാര്യം ചെയ്തു.ചഹലിനു മൂന്നോവര്‍ മാത്രമാണ് സഞ്ജു ഇന്നലെ നൽകിയത്.അദ്ദേഹം 32 റൺസാണ് അത്രയും ഓവറിൽ വിട്ടുകൊടുത്തത്.

Rate this post