ബാഴ്‌സ ഏറ്റവും✍️🤩മികച്ച തീരുമാനമെടുക്കുന്നു, ❝സ്വീഡിഷ്🇸🇪👑തീപ്പൊരി സ്ട്രൈക്കറെ🔥⚽കാമ്പ് നൗവിൽ എത്തിക്കും❞

ലൂയി സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ആ വിടവ് നികത്താൻ കഷ്ടപ്പെടുകയാണ് ബാഴ്സലോണ. പല താരങ്ങളെയും സ്‌ട്രൈക്കറായി ടീമിലെത്തിച്ചെങ്കിലും അതിനു ഫലമുണ്ടായില്ലയില്ല. ഇതിനൊരു ദീർഘ കാല പരിഹാരമെന്നോണം മികച്ച ഫോമിലുള്ള റയൽ സോസിഡാഡ് സ്‌ട്രൈക്കർ അലക്സാണ്ടർ ഐസക്കിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ.

ലാ ലിഗയിൽ ഈ സീസണിൽ 20 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയ സ്വീഡിഷ് ഫോർ‌വേഡ് നിലവിൽ റയൽ സോസോഡാഡിനൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് .ഇ.എസ്.പി.എൻ റിപ്പോർട്ട് അനുസരിച്ച് ഈ സീസൺ മുതൽ 21 കാരനെ ബാഴ്സ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച അലവാസിനെതിരെ നേടിയ ഹാട്രിക്കോട് കൂടി ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഐസക്ക്.

സ്വീഡിഷ് സൂപ്പർ സ്‌ട്രൈക്കർ ഇബ്രാഹിമോവിച്ചിന്റെ പിൻഗാമിയായി കണക്കാക്കുന്ന ഐസക്കിനെ ” ന്യൂ ഇബ്രാഹിമോവിച്” എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.21 കാരൻ തന്റെ ആകാരത്തിലും കളിയുടെ ശൈലിയിലും പലപ്പോഴും ഇബ്രയെ അനുസ്മരിപ്പിക്കുന്നുണ്ട്.പെപ് ഗ്വാർഡിയോളയുടെ കാലത്ത് ബാഴ്‌സലോണയെ പ്രതിനിധീകരിച്ച് കറ്റാലൻ ഭീമൻമാർക്കായി 46 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ സ്വീഡിഷ് സ്‌ട്രൈക്കർ ഇബ്രാഹിമോവിച്ചിന്റെ പാത പിന്തുടരുന്ന ഐസക്കിന് തന്റെ പ്രതിഭ ലോകത്തിനു മുന്നിൽ കാഴ്ചവെക്കാനുള്ള അവസരമായാണ് ഈ കൈമാറ്റം കാണുന്നത്.

2019 ൽ വെളിപ്പെടുത്താത്ത തുകക്കാണ് ബൊറൂഷ്യ ഡോർട്മുണ്ടിൽ നിന്ന് റയൽ സോസിഡാഡിൽ ഇസക് ചേരുന്നത്. 70 മില്യൺ ഡോളറിന്റെ റിലീസ് ക്ലോസുമായി സ്പാനിഷ് ഭാഗവുമായി അഞ്ച് വർഷത്തെ കരാറാണ് ഒപ്പിട്ടത്.ഇസാക്കുമായുള്ള കരാർ വിപുലീകരണ ചർച്ചകകൽ തുടങ്ങാനിരിക്കുകയാണ് റയൽ സോസിഡാഡ്.

അടുത്ത സീസണിൽ മുന്നേറ്റ നിരക്ക് മൂർച്ച കൂട്ടുന്നതിനായി സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ മെംഫിസ് ഡെപെയ്, സെർജിയോ അഗ്യൂറോ എന്നിവരുടെ നീക്കങ്ങളുമായി ക്ലബ് ബന്ധപ്പെട്ടിരിക്കുന്നു.എന്നാൽ യുവ അലക്സാണ്ടർ ഇസക്കിന്റെ നീക്കമാണ് റൊണാൾഡ് കോമാൻ ഇഷ്ടപ്പെടുന്നതെന്നും ബാഴ്‌സലോണയുടെ ആക്രമണ പ്രശ്‌നങ്ങൾക്കുള്ള ദീർഘകാല പരിഹാരമായാണ് ഡച്ച്മാൻ സ്വീഡിഷ് സ്‌ട്രൈക്കർ കാണുന്നത്.സീസൺ അവസാനത്തോടെ കരാർ കഴിയുന്ന മെസ്സിയും ക്ലബ് വിടുന്നതോടെ പകരക്കാരെ എത്തിക്കേണ്ടതുണ്ട്.

നെയ്മർ, ലൂയിസ് സുവാരസ് എന്നിവർക്ക് പകരം വയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കറ്റാലൻ ഭീമന്മാർ അന്റോയിൻ ഗ്രീസ്മാൻ,ൻ ഡെംബെലെ, ഫിലിപ്പ് കൊട്ടിൻഹോ എന്നിവരെ കൊണ്ട് വന്നെങ്കിലും ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.1.2 ബില്യൺ ഡോളർ കടം ക്ലബ് അഭിമുഖീകരിക്കുന്നതിനാൽ വലിയ വില കൊടുത്ത വൻ താരങ്ങളെ ടീമിലെത്തിക്കാൻ സാധ്യതകൾ കുറവാണ്. എന്നാൽ എർലിംഗ് ഹാലാൻഡിനെ റയൽ മാഡ്രിഡിലേക്ക് വിറ്റാൽ ഐസക്കിനെ ഡോർട്മണ്ട് തിരിച്ചു തിരിച്ചു വിളിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ബാഴ്സ പോലെയുള്ള ക്ലബ്ബിൽ നിന്ന് വരുന്ന ഓഫർ സ്വീകരിക്കാനാവും 21 കാരൻ താല്പര്യപ്പെടുക..