‘എക്കാലത്തെയും മികച്ച നക്കിൾ ബോൾ’ – വിജയ് ശങ്കറിനെ ഞെട്ടിച്ചു കളഞ്ഞ ഇഷാന്ത് ശർമ്മയുടെ മാന്തിക ബോൾ

ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്‌ത് 130 റൺസ് മാത്രം നേടിയിട്ടും പോയിന്റ് പട്ടികയിലെ അവസാനക്കാരായ ഡൽഹി ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി. ഡൽഹി ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടൈറ്റൻസിന് 20 ഓവറിൽ 6 വിക്കറ്റിന് 125 റൺസെടുക്കാനേ കഴിഞ്ഞൊള്ളു.

ഇഷാന്ത് ശർമയുടെ ബൗളിംഗ് മികവാണ് ഡൽഹിക്ക് വിജയമൊരുക്കികൊടുത്തത്. 20ാമത്തെ ഓവർ എറിയാൻ വരുമ്പോൾ 11 ഇഷാന്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. പക്ഷെ തന്റെ അനുഭവസമ്പത്ത് മുഴുവന്‍ ഈ നിര്‍ണായക ഓവറില്‍ ഇഷാന്ത് പുറത്തെടുക്കുകയായരുന്നു.വെറും 6 റൺസാണ് ഇഷാന്ത് ആ ഓവറിൽ വിട്ടുകൊടുത്തത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ വിജയ് ശങ്കറിനെ ഇഷാന്ത് ശർമ്മ പുറത്താക്കിയ ബോൾ ആണ് ഇപ്പോഴത്തെ ചർച്ച വിഷയം.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നക്കിൾ ബോൾ വിക്കറ്റ് എന്ന് ഡെയ്ൽ സ്റ്റെയ്‌ൻ ഇഷാന്തിന്റെ പന്തിനെ വിശേഷിപ്പിച്ചത്.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്റിൽ തിരിച്ചെത്തിയ ഇഷാന്ത് ഐപിഎല്ലിലേക്കുള്ള മികച്ച തിരിച്ചുവരവ് ആസ്വദിച്ചു. 131 റൺസ് പിന്തുടരുന്നതിനിടെ ഗുജറാത്ത് ടൈറ്റൻസിനെ ബുദ്ധിമുട്ടിലാക്കിയ ഇഷാന്ത് ഡൽഹി ക്യാപിറ്റൽസിന് വിജയമൊരുക്കികൊടുത്തു. അഞ്ചാം ഓവറിലെ അവസാന പന്തിൽ ഷാന്ത് കൗശലപൂർവ്വം ഒരു നക്കിൾ ബോൾ എറിയുകയും അത് വായുവിൽ ഒഴുകി നടന്ന് വേഗമില്ലായ്മ കൊണ്ട് ശങ്കറിനെ ചതിച്ചു. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ എത്തിയ പന്ത് സ്റ്റമ്പുകൾ തെറിപ്പിച്ചു.

നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായ ശങ്കർ അത്ഭുതത്തോടെ ആദ്യം പിച്ചിലേക്കും പിന്നീട് ബൗളറിലേക്കും നോക്കി നിന്നു.നോൺ സ്ട്രൈക്കർ ഹാർദിക് പാണ്ഡ്യ നിരാശയോടെ തല തിരിച്ചു.ട്വിറ്ററിൽ ഡെയ്ൽ സ്റ്റെയ്‌ൻ ഇഷാന്തിനെ പ്രശംസകൊണ്ട് മൂടി .”ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നക്കിൾ ബോൾ വിക്കറ്റാണ് ഇഷാന്ത് നേടിയത് !” അദ്ദേഹം ട്വീറ്റ് ചെയ്തു.ഈ സീസണിലെ തന്റെ നാലാം മത്സരത്തിൽ ഇഷാന്തിന്റെ അഞ്ചാം വിക്കറ്റ് ആയിരുന്നു ഇത്.ഈ സീസണിൽ 700-ലധികം ദിവസങ്ങൾക്ക് ശേഷം 34 കാരനായ താരം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്.

3.1/5 - (7 votes)