കേരള ബ്ലാസ്റ്റേഴ്സിനൊട് വിടപറഞ്ഞ് സഹ പരീശിലകൻ ഇഷ്‌ഫാഖ്‌ അഹമ്മദ് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. സമ്മർ സീസണിൽ കരാർ പൂർത്തിയാകുന്നതോടെയാണ് ഇഷ്ഫാഖും ക്ലബും തമ്മിലുള്ള ബന്ധം പരസ്പര ധാരണയിൽ അവസാനിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ മൂന്ന് വർഷം മൈതാനത്ത് തിളങ്ങിയ ശേഷമാണ് കഴിഞ്ഞ നാല് വർഷം അദ്ദേഹം അസിസ്റ്റന്റ് കോച്ചായി ക്ലബ്ബിനൊപ്പം പ്രവർത്തിച്ചത്.

“കഴിഞ്ഞ 4 വർഷമായി ഒരു അസിസ്റ്റന്റ് കോച്ചെന്ന നിലയിൽ ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആഗ്രഹിക്കുന്നു. ആദ്യം ഒരു കളിക്കാരൻ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിർത്തും. കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച തുടർപ്രഖ്യാപനം ഉടനുണ്ടാകും.

ഒരുകാലത്ത് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ച താരമാണ് ഇഷ്ഫാഖ്.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉദ്ഘാടന ഫൈനലിൽ ഇഷ്ഫാഖ് അഹമ്മദ് കളിച്ചു. 2021-2022 സീസൺ ഫൈനൽ ഇഷ്ഫാഖിന്റെ ജീവിതത്തിലെ മൂന്നാമത്തെ ഐഎസ്എൽ ഫൈനലായിരുന്നു . നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ചപ്പോൾ ഇഷ്ഫാഖ് രണ്ട് തവണ കളത്തിലിറങ്ങിയിട്ടുണ്ട്. മൂന്നാം ഫൈനലിൽ കോച്ചിന്റെ റോളിലാണ് അദ്ദേഹം എന്നത് മാത്രമാണ് വ്യത്യാസം.

2014ലാണ് ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.ശ്രീനഗർ സ്വദേശിയായ ഇഷ്ഫാഖ് അന്ന് മഞ്ഞപ്പടയുടെ സെൻട്രൽ മിഡ്ഫീൽഡറായിരുന്നു.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ഇഷ്ഫാഖ്. കളിക്കാരനായും പരിശീലകനായും ഇഷ്ഫാഖിന്റെ ഐഎസ്എൽ ഒന്പതാം സീസണായിരുന്നു . 2015ൽ ഇഷ്ഫാഖ് പരിശീലകന്റെ കുപ്പായം ധരിച്ചിരുന്നു.അതും ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി തുടങ്ങിയതാണ്. 2017-2018 സീസണിൽ ജംഷഡ്പൂർ എഫ്‌സിയിൽ ചേർന്ന അദ്ദേഹം അവിടെ അസിസ്റ്റന്റ് കോച്ചും ആയിരുന്നു. 2019-ൽ അദ്ദേഹം മഞ്ഞപ്പടയിൽ തിരിച്ചെത്തി . 2021ൽ കിബു വികുനയെ പുറത്താക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ തന്നെ ഇഷ്ഫാഖ് അഹമ്മദ് താൽക്കാലിക പരിശീലകനായി ചുമതലയേറ്റു.

2014ലെ ആദ്യ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ മിഡ്ഫീൽഡറായിരുന്നു ഇഷ്ഫാഖ്. ലീഗ് റൗണ്ടിൽ 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ–ഓഫിലേക്ക് മുന്നേറി.കൊച്ചി ജഹഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ സെമിയിൽ ചെന്നൈയ്‌ക്കെതിരെ ഇഷ്ഫാഖ് അഹമ്മദാണ് ആദ്യ ഗോൾ നേടിയത്. 27-ാം മിനിറ്റിൽ ഇഷ്ഫാഖ് അഹമ്മദാണ് ഗോൾ നേടിയത്.പിന്നീട് ഹ്യൂം (29-ാം മിനിറ്റ്), സുശാന്ത് മാത്യു (90 + 3-ാം മിനിറ്റ്) എന്നിവർ സ്‌കോർ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് 3-0ന് മുന്നിലെത്തി.രണ്ടാം പാദത്തിൽ അധികസമയത്ത് ചെന്നൈയുടെ ഭീഷണി അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് 1-0ന് തോറ്റെങ്കിലും ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മികച്ചു നിന്നു.

2014ലെയും 2016ലെയും ഐഎസ്എൽ ഫൈനലുകളിലെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് താരമെന്ന നിലയിൽ ഏറ്റവും വേദനാജനകമായ നിമിഷമെന്ന് ഇഷ്ഫാഖ് പറഞ്ഞു. 2021-2022ൽ നഷ്ടം നികത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് 38 കാരനായ താരം.2014ൽ കൊൽക്കത്തയിലെ മുഹമ്മദൻസ് ക്ലബിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ മിഡ്ഫീൽഡറായി ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സിൽ ചേർന്നു. 2017 വരെ ബ്ലാസ്റ്റേഴ്സിനായി ഇഷ്ഫാഖ് 25 മത്സരങ്ങൾ കളിച്ചു. ഒരു ഗോൾ നേടി, 2014 ഐഎസ്എൽ സെമിയിലെ ആദ്യ പാദ ഗോൾ. 2016ലെ ഐഎസ്എൽ ഫൈനലിൽ കളിച്ചെങ്കിലും ഇഷ്ഫാഖിന് നിരാശ മാത്രമായിരുന്നു ബാക്കി. 2016ൽ ആറ് മത്സരങ്ങൾ മാത്രമാണ് മഞ്ഞപ്പടയ്ക്കായി കളിച്ചത്.

2015ൽ കളിക്കാരനായിരുന്നപ്പോൾ സഹപരിശീലകന്റെ റോളും ഇഷ്ഫാഖിന് ഉണ്ടായിരുന്നു. സ്റ്റീവ് കോപ്പൽ, റെനെ മ്യൂൾസ്റ്റീൻ, ഡേവിഡ് ജെയിംസ്, എൽകോ ഷത്തുരി, കിബു വികുന എന്നിവരുൾപ്പെടെ ഒമ്പത് പരിശീലകരോടൊപ്പം ഇഷ്ഫാഖ് പ്രവർത്തിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ ഇഷ്ഫാഖിനൊപ്പം ജോലി ചെയ്യുന്ന പത്താമത്തെ പരിശീലകനാണ് ഇവാൻ വുകൊമാനോവിച്ച്. വികുന പുറത്തായപ്പോൾ രണ്ട് മത്സരങ്ങളുടെ മുഖ്യ പരിശീലകനായും ഇഷ്ഫാഖ് മാറി.ഇവാന് വിലക്ക് വന്നപ്പോൾ സൂപ്പർകപ്പിൽ ഇഷ്‌ഫാഖ്‌ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല

Rate this post