ഗോവയെ മുട്ടുകുത്തിക്കാൻ കൊമ്പന്മാർ ഇന്നിറങ്ങുന്നു

ബംഗളുരുവിനെ പിന്നിൽ നിന്നും പൊരുതി ഇഞ്ചുറി ടൈമിൽ രാഹുലിന്റെ ഗോളിൽ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ് സി ഗോവയെ നേരിടും. പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാകകണ് ഇന്ന് ജയം കൂടിയേ തീരു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോൽവി അറിയാതെ മുന്നേറുന്ന കേരളടീം ഐ എസ് എല്ലിൽ മികച്ച ഫോം തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കിബു വികൂനയുടെ ടീമിനാകും.

ഇന്ന് ഗോവക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് മുഴുവനും ആവേശവും ആത്മവിശ്വാസവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യൻ യുവത്വത്തിന്റെ ചോരത്തിളപ്പും വിദേശ താരങ്ങളുടെ പരിചയസമ്പത്തും ചേർന്ന് കൊമ്പന്മാർ ഒരു ടീം എന്ന നിലയിൽ സെറ്റ് ആയിക്കഴിഞ്ഞു രാഹുലും ജീക്സണും സഹലും സന്ദീപും ധേനെയും അടങ്ങുന്ന ഇന്ത്യൻ ചുണക്കുട്ടികൾക്കൊപ്പം അവർക്ക് നിർദ്ദേശങ്ങളും പിന്തുണയും നൽകാൻ ഗാരി ഹൂപ്പർ, കോസ്റ്റ, വിസെന്റെ തുടങ്ങി പരിചയസമ്പന്നരായ താരങ്ങളെയും ഒന്നിച്ച് നിർത്തി മുന്നോട്ട് നയിക്കുന്ന, ഏത് പ്രതിസന്ധിയെയും സധൈര്യം നേരിടുന്ന കിബുവും ചേരുമ്പോൾ ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല .

ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോവ മികച്ച ഫോമിലാണ്. കഴിഞ്ഞ മോഹൻ ബഗാനെതെരിരെയും. ചെന്നൈയിക്കെതിരെയുമുള്ള തുടർചരാചയ തോൽവിക്ക് ശേഷം അവസാന 5 മത്സരങ്ങളിൽ ഗോവ തോൽവി അറിഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും എഫ്‌സി ഗോവയും 13 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ വെറും 3 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സാധിച്ചത് , ഒരു മത്സരം സമനിലയിൽ അവസാനിച്ചു.9 മത്സരങ്ങളിൽ ഗോവ വിജയം നേടി.കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ ഗോവക്ക് ആയിരുന്നു. ഗോവയ്ക്ക് എതിരെ അത്ര നല്ല ഹെഡ് ടു ഹെഡ് റെക്കോർഡുമല്ല കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇന്ന് ഫകുണ്ടോ പെരേര, ജെസ്സെൽ എന്നിവർ പരിക്ക് മാറി ടീമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. ജോർദൻ മറെ ഗാരി ഹൂപ്പർ സഖ്യമാകും മുന്നിൽ ഇറങ്ങുക.


സാധ്യത ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.(4-4-2 ):
ആൽബിനോ ഗോമസ് , സന്ദീപ് സിംഗ്, കോസ്റ്റ നമോയിൻസു (സി), ജീക്സൺ സിംഗ്, രാഹുൽ കെ പി, സഹാൽ അബ്ദുൾ സമദ്, വിസെൻറ് ഗോമസ്, പെരേര , യോന്ദ്രെംബെം ദെനേചന്ദ്ര, ഗാരി ഹൂപ്പർ, മറെ .
സാധ്യത ടീം എഫ് സി ഗോവ (4-2-3-1) :
നവീൻ കുമാർ , രക്ഷകനായ ഗാമ, സെറിറ്റൺ ഫെർണാണ്ടസ്, ജെയിംസ് ഡൊണാച്ചി, ഇവാൻ ഗോൺസാലസ്, ലെന്നി റോഡ്രിഗസ്, എഡ്യൂ ബെഡിയ (സി), അലക്സാണ്ടർ ജെസുരാജ്, ബ്രാൻഡൻ ഫെർണാണ്ടസ്, ജോർജ്ജ് മെൻഡോസ, ആൽബർട്ടോ നൊഗുവേര.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications