ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

മുന്‍ പ്രീമിയര്‍ ലീഗ് താരവും ഓസ്‌ട്രേലിയൻ എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്സിലെ പ്രധാന കളിക്കാരനുമായ ഗാരി കൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിൽ ചേരുമെന്ന് റിപോർട്ടുകൾ .ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ ക്ലബ് വിട്ടതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരത്തെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍.കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്.

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്‌ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബ്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം ബൂട്ട് കെട്ടിയിട്ടുണ്ട്. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ സെൽറ്റികിനായി വേണ്ടി കളിച്ച സമയത്താണ് അദ്ദേഹം കരിയരിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. സെൽറ്റികിനായി 130 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളും 30 അസിസ്റ്റുകളും കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. ഫുട്ബോൾ കരിയറിൽ 572 ക്ലബ് മത്സരങ്ങളില്‍ നിന്ന് 235 ഗോളുകള്‍ കൂപ്പർ നേടിയിട്ടുണ്ട്.

( കടപ്പാട് )