❝ ഇന്ന് ജയിക്കണം, ഇല്ലേല്‍ പെട്ടി മടക്കാം; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷക്കെതിരെ ❞

പ്ലേഓഫ് സ്വപ്‌നം മുറുകെ പിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന അവസരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നേരിടും. ഇവിടെ തോല്‍വിയിലേക്കോ, സമനിലയിലോക്കോ വീണാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകളെല്ലാം അസ്തമിക്കും.ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ എന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഒരു സ്വപ്നം മാത്രമായി മാറും.ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളും വിജയിച്ചാലും മറ്റു ക്ലബുകളുടെ സഹായവും വേണം കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ.


സീസണില്‍ ഒരു ജയം മാത്രമാണ് ഒഡീഷ ഇതുവരെ നേടിയത്. അതാവട്ടെ കേരള ബ്ലാസ്‌റ്റേഴ്‌സിനോടും. തുടരെ ആറ് കളിയില്‍ തോറ്റാണ് ഒഡീഷ വരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ നാല് കളിയിലും ജയം പിടിക്കാനായിട്ടില്ല. നിലവില്‍ 16 കളിയില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമായി ടൂര്‍ണമെന്റില്‍ 10ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 15 കളിയില്‍ നിന്ന് ഒരു ജയവും 5 സമനിലയും 9 തോല്‍വിയുമായി അവസാന സ്ഥാനത്താണ് ഒഡീഷ. ഇനി നാല് മത്സരങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പിലുള്ളത്. നാലിലും ജയിച്ചാല്‍ പ്ലേഓഫിലേക്ക് വഴി തുറക്കും. മറ്റ് ടീമുകളുടെ പ്രകടനത്തേയും ആശ്രയിച്ചായിരിക്കും പ്ലേഓഫ് ചിത്രം തെളിയുക.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ്. 27 ഗോളുകള്‍. 25 ഗോളുകള്‍ വഴങ്ങിയ ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. ലീഡ് എടുത്ത ശേഷം തോല്‍വിയിലേക്ക് വീഴുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാവുന്നത്. മുംബൈ സിറ്റിക്കെതിരേയും എടികെ ബഗാനെതിരേയും തോല്‍വിയിലേക്ക് വീണത് ഇങ്ങനെയായിരുന്നു.. പ്ലേ ഓഫ് ഇല്ലാ എങ്കിലും വിജയിച്ച് പരമാവധി പോയിന്റ് ഈ സീസണിൽ നേടാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications