നാലാം മത്സരത്തിലും ഗോളുമായി ദിമിത്രിയോസ്, തുടർച്ചയായ നാലാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന എവേ മത്സരത്തിൽ ജാംഷെഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ആദ്യ പകുതിയിൽ നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം . ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിനിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ തന്നെ ബോക്‌സിലേക്ക് ലൂണ മികച്ചൊരു ക്രോസ് കളിച്ചെങ്കിലും ആർക്കും അത് പ്രയോജനപ്പെടുത്താനായില്ല. ജാംഷെഡ്പൂർ താരം ചിമ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും റിത്വിക്കിന് മികച്ച ക്രോസ് നൽകുകയും ചെയ്തു. റിത്വിക് അത് ബോക്‌സിലേക്ക് ചിപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ ഗിൽ പിടികൂടി.

17 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി.ലൂണയുടെ ഫ്രീകിക്ക് പെനാൾട്ടി ബോക്സിൽ മാർക്ക് ചെയ്യാതിരുന്ന ദിമിത്രിയോ ഡിമിട്രിയോസ് അനായാസം വലയിൽ എത്തിച്ചു. ദിമിത്രിയോസിന്റെ അവസാന നാലു മത്സരങ്ങളിൽ നിന്നുള്ള നാലാം ഗോളായിരുന്നു ഇത്. 34 ആം മിനുട്ടിൽ ലൂണയുടെ ഒരു പാസിൽ നിന്ന് സഹലിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനയില്ല. 37 ആം മിനുട്ടിൽ . റിത്വിക്കിന്റെ ശക്തമായ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് കീപ്പർ ഗിൽ തടുത്തിട്ടു. ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് ജാംഷെഡ്പൂരിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് ജംഷഡ്‌പൂർ. 60 ആം മിനുട്ടിൽ KBFC പ്രതിരോധത്തിൽ നിന്നുള്ള ഒരു മിസ് ക്ലിയറൻസിൽ നിന്നും ഇഷാൻ പണ്ഡിറ്റക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. 65 ആം മിനുട്ടിൽ സന്ദീപ് ബോക്സിലേക്ക് കൊടുത്ത പിൻ പോയിന്റ് ക്രോസിൽ രാഹുൽ കെപി തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 76 ആം മിനുട്ടിൽ ഗോൾ സ്‌കോറർ ഡിമിട്രിയോസിനും നിഷു കുമാറിനും പകരം അപ്പോസ്‌തോലോസ് ജിയാനോയും ജെസൽ കാർനെറോയും ബ്ലാസ്റ്റേഴ്സിനായി ഇറങ്ങി.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടക്കുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്തേക്ക് ജാംഷെഡ്പൂർ ആക്രമണം അഴിച്ചു വിട്ടു. ൮൦ ആം മിനുട്ടിൽ ട്രിപ്പിൾ സബ്സ്റ്റിറ്റൂഷൻ നടത്തി ജാംഷെഡ്പൂർ റിത്വിക് ദാസ്, പീറ്റർ ഹാർട്ട്‌ലി, ലാൽഡിൻലിയാന റെന്ത്‌ലെയ് എന്നിവർക്ക് പകരം ലെൻ ഡൗംഗൽ, പ്രതീക് ചൗധരി, ഹാരി സോയർ എന്നിവർ ഇറങ്ങി.

Rate this post