ടോപ് സ്‌കോറർ ഇവാൻ കലിയുഷ്‌നി, ഐഎസ്എൽ ടോപ് സ്‌കോറർ ചാർട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം ഒന്നാമത് |Kerala Blasters

ഐ‌എസ്‌എൽ 2022-23 സീസണികേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രയിൻ താരം ഇവാൻ കലിയുസ്‌നിക്ക് ഒരു സ്വപ്ന തുടക്കമാന് ലഭിച്ചത്.ഈസ്റ്റ് ബംഗാളിനെതിരെ വണ്ടർ സ്‌ട്രൈക്ക് നേടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച മിഡ്ഫീൽഡർ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.

സീസണിലെ തന്റെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കലിയുസ്‌നി മറ്റൊരു ഗോൾ നേടി. ഇന്നലെ എഫ് സി ഗോവക്കെതിരെ ഉക്രേനിയൻ സീസണിലെ തന്റെ നാലാമത്തെ ഗോൾ നേടി ലീഗിലെ ഏറ്റവും ഉയർന്ന സ്‌കോററായി മാറുകയും ചെയ്തു.ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള മൂന്ന് വിജയങ്ങളിലും കലിയുഷ്‌നി നിര്ണയാക പങ്കു വഹിക്കുകയും ഗോൾ നേടുകയും ചെയ്തു.ഉക്രേനിയൻ താരം പിച്ചിൽ വലിയ സ്വാധീനം ചെലുതിയതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് താരത്തെ ടീമിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ കേരള ബ്ലാസ്റ്റേഴ്സിന് വലിയ നേട്ടമാണ്. ഒരു സുപ്രധാന ഗോൾ നേടുന്നതിനുപുറമെ രണ്ട് നിർണായക ഇന്റർസെപ്‌ഷനുകളും മൂന്ന് ബ്ലോക്കുകളും കലിയുഷ്‌നി നേടി നേടി.മധ്യനിര താരത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉത്തജനം നൽകുകയും ചെയ്യുന്നുണ്ട്.

സീസണിൽ ആര് മത്സരങ്ങൾ അവസാനിച്ചപ്പോൾ നാല് ഗോളുമായി ഇവാൻ കലിയുസ്‌നി ചാർട്ടിൽ ഒന്നാമതുണ്ട്. മൂന്നു ഗോളുമായി ദിമിത്രി പെട്രാറ്റോസ് രണ്ടാം സ്ഥാനത്തുണ്ട്.ക്ലീറ്റൺ സിൽവ, നോഹ എന്നിവരും മൂന്നു ഗോളുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. രണ്ടു ഗോളുമായി ജോവോ വിക്ടർ അഞ്ചാം സ്ഥാനത്താണ്.

Rate this post