“സന്തോഷ് ട്രോഫിയിൽ തിളങ്ങിയ കേരള താരങ്ങൾക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ വമ്പന്മാർ “

മഞ്ചേരിയിൽ നടന്നു കൊണ്ടിരിക്കുന്ന 75 മത് സന്തോഷ് ട്രോഫി ആരാധക ബാഹുല്യം കൊണ്ടും കാളി മികവ് കൊണ്ടും ഇന്ത്യയിലെ എല്ലാ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച കലാശ പോരാട്ടത്തിൽ ആഥിതേയരായ കേരളം ബംഗാളിനെ നേരിടുന്നതോടെ ചാമ്പ്യൻഷിപ്പിന് തിരശീല വീഴും.

ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരളത്തിന് തന്നെയാണ് ഫൈനലിൽ വിജയ സാധ്യത. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ താരങ്ങളെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ക്ലബ്ബുകൾ പിന്നാലെ കൂടിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ കർണാടകക്കെതിരെ അഞ്ചു ഗോളുകൾ നേടിയ ജെസിൻ , ക്യാപ്റ്റൻ ജിജോ ജോസഫ് എന്നിവരെയടക്കം നിരവധി താരങ്ങൾ ഐഎസ്എൽ ക്ലബ്ബുകളുടെ റഡാറിലുണ്ട്. കേരള ടീമിൽ നിന്നും ഏഴു താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടിട്ടുണ്ട്.

ലെഫ്റ്റ് ബാക്ക് മുഹമ്മദ് സഹീഫിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ,ജംഷഡ്‌പൂർ ,ചെന്നൈ എഫ്സി ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരള ടീമിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ക്യാപ്റ്റൻ ജിജോ ജോസഫിനാണ്. മിഡ്ഫീൽഡർക്കായി ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ ജാംഷെഡ്പൂർ ചെന്നൈ തുടങ്ങിയ ക്ലബ്ബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട് .എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ജിജോക്ക് അവരുടെ അനുമതി ലഭിച്ചത് മാത്രമെ ഐഎസ്എലിൽ കാലികകണ് സാധിക്കു. സെമിയിലെ ഹീറോ സ്‌ട്രൈക്കർ ജെസിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ബംഗളുരു ഗോവ ടീമുകളും ശ്രമിക്കുന്നുണ്ട്. അമധ്യനിര താരം നൗഫൽ, ഡിഫൻഡർ സഞ്ജു, സിവിജയം അലക്സ് , ഗോൾ കീപ്പർ ഹജ്‌മൽ എന്നിവരാണ് വമ്പൻ ക്ലബ്ബുകളുടെ റഡാറിലുള്ള താരങ്ങൾ.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ മലപ്പുറത്ത് കളിക്കും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.അടുത്ത സീസണില്‍ രണ്ടോ മൂന്നോ ഹോം മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിനിധി സംഘം പയ്യനാട് മൈതാനവും അനുബന്ധ സൗകര്യങ്ങളും സന്ദര്‍ശിച്ചു.ഹോം മത്സരങ്ങള്‍ കുറച്ചെങ്കിലും പയ്യനാട്ടേക്കു മാറ്റുകയാണെങ്കില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമ്മണ്ണും അധികൃതർ അറിയിച്ചിരുന്നു .ബ്ലാസ്റ്റേഴ്‌സ് മൂന്നു മല്‍സരങ്ങളെങ്കിലും മലപ്പുറത്ത് കളിക്കാനുള്ള സാധ്യതകലുണ്ട്.