❝നിർഭാഗ്യമേ നിന്റെ പേരോ കേരളാ ബ്ലാസ്റ്റേഴ്‌സ് ❞

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും നാനായി കളിച്ച മത്സരമായിരിക്കും ഇന്നത്തെ . ഇതിനേക്കാൾ മികച്ചതായി എങ്ങനെ കളിക്കും എന്നാണ് ഫൈനൽ വിസിലിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നത്. ഒരു ഗോൾ നേടിയത് ഓഫ് സൈഡ് ഒരു ഗോൾ ലൈൻ കഴിഞ്ഞിട്ടും കിട്ടാതിരിക്കുക, മൂന്ന് തവണ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങുക, ഒപ്പം എണ്ണിയാൽ തീരാത്ത അത്ര അവസരങ്ങളും. എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ലഭിച്ചതുമില്ല. ജംഷദ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിപ്പിച്ചത്.

ജോർദാൻ മറെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയപ്പോൾ രാഹുൽ, ജീക്സൺ, ഫകുണ്ടോ പെരേര എന്നി പ്രമുഖർ ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത്.6 ആം മിനുട്ടിൽ ജംഷഡ്‌പൂരിനു മുന്നിലെത്താൻ ഒരു നല്ല അവസരം കിട്ടിയുരുന്നു എങ്കിലും കേരള കീപ്പർ ആൽബിനോ ഗോമസിനെ മറികടക്കാനയില്ല . 33ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗാരി ഹൂപ്പർ പന്ത് വലയിൽ എത്തിച്ചിരുന്നു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതു കൊണ്ട് സ്കോർ 0-0 എന്ന നിലയിൽ നിന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ ഉണ്ടാക്കി.

40 ആം മിനുട്ടിൽ രണ്ട് തവണയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ക്രോസ് ബാർ ചതിച്ചത്. ആദ്യം ഗാരി ഹൂപ്പറിന്റെ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങി. പോസ്റ്റിൽ തട്ടി ഗോൾ വലയ്ക്ക് ഉള്ളിൽ കയറിയാണ് പന്ത് വന്നത്. പക്ഷെ ലൈൻസ് മാൻ ഗോൾ വിധിച്ചില്ല.സെക്കൻഡുകൾക്കകം മറെയുടെ ഹെഡറിനും പോസ്റ്റ് വിനയായി നിന്നു. ഇതിനു പിന്നാലെ പൂട്ടിയയുടെ പാസിൽ നിന്ന് ഒരു അവസരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. പക്ഷെ മറെയുടെ ഷോട്ട് സൈഡ് നെറ്റിൽ തട്ടിയെ ഉള്ളൂ. ഒന്നാം പകുതിയുടെ അധിക സമയത് മറെയുടെ ഗോളെന്നുറച്ച ഹെഡ്ഡർ ഗോൾകീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ പൂറ്റിയയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി.

ആദ്യ പകുതിയിൽ മൂന്നു തവണ ജംഷഡ്‌പൂർ പോസ്റ്റി ല്തട്ടി മടങ്ങി.നിർഭാഗ്യം കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഗോൾ നേടാതിരുന്നത്. രണ്ടാം പകുതിയിൽ ജംഷഡ്‌പൂർ അക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. 53 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് ജോർദാൻ മുറെയുടെ ശക്തമായ ഷോട്ട് ജെ‌എഫ്‌സി ഗോൾകീപ്പർ ടി. പി. റെഹനേഷിനെ മറികടന്നെങ്കിലും പുറത്തേക്കു പോയി.60 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു ലാൽതാംഗയുടെ ക്രോസിൽ ഹൂപ്പറിന്റെ ഹെഡ്ഡർ ബാറിന് മുകളിലൂടെ പോയി.65 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും പൂട്ടിയ കൊടുത്ത ക്രോസ്സ് മറെ ഹെഡ്ഡ് ചെയ്‌തെങ്കിലും ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ സാധിക്കുന്നില്ല.

71 ആം മിനുട്ടിൽ കോർണറിൽ നിന്നും മാർക്ക് ചെയ്യാതിരുന്ന മറെയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി . 78 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ലാൽതാംഗക്ക് പകരം സീതാസെൻ സിങ്ങിനെയും, 81 ആം മിനുട്ടിൽ രോഹിത് കുമാർ, ഗാരി ഹൂപ്പർ എന്നിവർക്ക് പകരം പ്രശാന്ത് , ജുവാണ്ടെ എന്നിവരെ ഇറക്കി. 84 ആം മിനുട്ടിൽ ജംഷഡ്‌പൂരിനു ഗോൾ അവസരം ലഭിച്ചെങ്കിലും ആൽബിനോ ഗോമസിനെ മറികടക്കാനായില്ല. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications