❝ 🇮🇹 ഇറ്റാലിയൻ ഫുട്ബോളിൽ ✍️⚽ പുതിയ
നിയമം യുവന്റസിന് ⚽🚫 വിലക്കിന് സാധ്യത ❞

കഴിഞ്ഞ ആഴ്ചയിൽ ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ പ്രഖ്യാപനമായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗിന്റെ. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരെസിന്റെ നേതൃത്വത്തിലാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. സ്പെയിനിൽ നിന്നും ബാഴ്സലോണ ,റയൽ മാഡ്രിഡ് ,അത്ലറ്റികോ മാഡ്രിഡ് എന്നിവരും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും സിറ്റി ,യുണൈറ്റഡ് ,ചെൽസി ,ആഴ്‌സണൽ ,ലിവർപൂൾ , ടോട്ടൻഹാമും ഇറ്റലിയിൽ നിന്നും യുവന്റസ് ,ഇന്റർ മിലാൻ, എസി മിലാൻ എന്നിവർ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ക്ലബ്ബുകളുടെ ആരാധകരുടെയും, മുൻ താരങ്ങളുടെയും, പരിശീലകരുടെയും പ്രതിശേഷത്തെ തുടർന്ന് പ്രഖ്യാപനത്തോട് കൂടി തന്നെ സൂപ്പർ ലീഗിന് തിരശീല വീണു.

യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ യുവന്റസിനെ സീരി എയില്‍ നിന്ന് വിലക്കാന്‍ സാധ്യതയുള്ള നിയമത്തിന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരം നല്‍കി. ഇറ്റാലയിന്‍ സീരി എയോട് മല്‍സരിക്കാന്‍ നില്‍ക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളെ വിലക്കുന്നതാണ് പുതിയ നിയമം.ഏതെങ്കിലും സ്വകാര്യ മത്സരത്തിലോ ലീഗിൽ പങ്കെടുക്കുന്നതിനുള്ള പങ്കാളിത്തം പിൻവലിക്കാൻ ജൂൺ 21 വരെ ഇറ്റാലിയൻ സിരി എ ക്ലബ്ബുകൾക്ക് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സമയം നൽകിയിരിക്കുന്നത്.


ദിവസങ്ങള്‍ക്കു മുമ്പ് രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍ എന്നിവര്‍ സമ്മതം മൂളിയിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആറ് ക്ലബ്ബുകളും ഇന്ററും എസി മിലാനും സ്പാനിഷ് ലീഗിലെ അത്‌ലറ്റിക്കോ മാഡ്രിഡും പിന്‍മാറിയിരുന്ന.

എന്നാല്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നിവര്‍ പിന്‍മാറിയിരുന്നില്ല. ഇതിനിടെയാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ലീഗില്‍ പങ്കെടുക്കുന്നവരെ ചാംപ്യന്‍സ് ലീഗില്‍ നിന്നും ലോകകപ്പില്‍ നിന്നും വിലക്കുമെന്ന് യുവേഫായും ഫിഫയും അറിയിച്ചിരുന്നു. യുവന്റസ് ലീഗില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ക്ലബ്ബിന് സീരി എയില്‍ വിലക്ക് വരാന്‍ സാധ്യതയുണ്ട്. ക്ലബ്ബുകളുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്നാൽ ഭാവിയിൽ സൂപ്പർ ലീഗുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് ശ്രമമെന്ന് പ്രസിഡണ്ട് ഫ്ലോരെന്റിനോ പെരെസ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ യുവേഫയുടെ കുത്തക അവസാനിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സൂപ്പർ ലീഗ് ഉയർന്നു വന്നത്.