എ സി മിലാൻറെ വിജയകുതിപ്പിന് യുവന്റസിന്റെ ഫുൾ സ്റ്റോപ്പ്

ഇറ്റാലിയൻ സീരി എ മത്സരങ്ങളിലെ മിലാന്റെ കുതിപ്പിന് അവസാനം.ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ എ.സി.മിലാനെയാണ് യുവന്റസ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. യുവന്റസിനായി ഫെഡെറിക്കോ ചീസെ രണ്ട് ​ഗോൾ നേടി. വെസ്റ്റൻ മക്കെന്നി ഒരു ​ഗോളും നേടി. മിലാന്റെ ഏക​ഗോൾ ഡേവിഡ് കാലബ്രിയയുടെ വകയായിരുന്നു. ഈ സെരി എ സീസണിൽ മിലാന്റെ ആദ്യ തോൽവിയായിരുന്നു ഇത്.

സൂപ്പർ താരം റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്തതോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഓസ്ട്രിയൻ താരം ജോസഫ് ബീകന്റെ റെക്കോർഡ് മറികടക്കാൻ പോർച്ചുഗീസ് താരത്തിന് കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം സിരി എ യിൽ രണ്ടു ഗോളുകൾ നേടി പെലെയുടെ റെക്കോർഡ് സ്വാന്തനം പേരിൽ ആക്കിയിരുന്നു റൊണാൾഡോ.സൂപ്പർ താരം ഇബ്രാഹിമോവിക് ഇല്ലാതെ ഇറങ്ങിയ മിലാനെതിരെ യുവ താരം ഫെഡറിക്കോ ചീസയുടെ ഇരട്ട ഗോളുകൾക്കാണ് മത്സരം യുവന്റസ് കൈപ്പിടിയിൽ ഒതുക്കിയത്.

കളിയുടെ 18 ആം മിനുട്ടിൽ ദിബാലയുടെ അസിസ്റ്റിൽ ചീസയാണ് മത്സരത്തിൽ ആദ്യ വെടി പൊട്ടിച്ചത്. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് മിലാൻ കളിയിലേക്ക് കലാബ്‌റിയയുടെ ഗോളിൽ തിരിച്ചു വന്നു. രണ്ടാം പകുതിയിൽ വീണ്ടും ദിബാല- ചീസ സഖ്യം തന്നെ മിലാന്റെ വലയിൽ പന്തെത്തിച്ചതോടെ സ്കോർ 1-2. 76 ആം മിനുട്ടിൽ മകെന്നി കൂടെ ഗോൾ നേടിയതോടെ യുവന്റസ് ജയം ഉറപ്പാക്കി. 16 മത്സരങ്ങൾ അവസാനിച്ചപ്പോൾ 37 പോയിന്റുമായി മിലാൻ ഒന്നാം സ്ഥാനത്തും ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് 30 പോയിന്റുമായി നാലാം സ്ഥാനത്താണ്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications