❝ ഇറ്റാലിയൻ സിരി എ യിൽ നിന്നും യുവന്റസ് പുറത്തേക്കോ ?❞

കഴിഞ്ഞ ഒൻപതു വർഷമായി കൈവശം വെച്ചിരുന്ന കിരീടം നഷ്ടപ്പെട്ടതും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുമോ എന്ന സംശയങ്ങൾക്കിടയിൽ യുവന്റസിനെ തേടി വിലക്കിന്റെ വാർത്ത പുറത്തു വരുന്നത്.യൂറോപ്യൻ സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അടുത്ത സീസണിൽ യുവന്റസിനെ സിരി എ കളിക്കാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ.

സൂപ്പർ ലീ​​ഗ് പദ്ധതികൾ നിർത്തിവച്ചെങ്കിലും യുവന്റസ് ഇതുവരെ അതിൽ നിന്ന് പിന്മാറിയിട്ടില്ല. ഈ സാ​ഹചര്യത്തിലാണ് അസോസിയേഷൻ പ്രസി‍ഡന്റ് ​ഗബ്രിയേലെ ​ഗ്രാവിനയുടെ വക ഭീഷണി. ഇറ്റാലിയൻ ടീമുകളായ ഇന്റർ മിലാനും എ സി മിലാനും സൂപ്പർ ലീഗിൽ നിന്നും പിമാരിയിരുന്നു.കഴിഞ്ഞ മാസമാണ് യൂറോപ്പിലെ 12 വമ്പൻ ടീമുകൾ ചേർന്ന് സൂപ്പർ ലീ​ഗ് പ്രഖ്യാപിച്ചത്.


എന്നാൽ കനത്ത ആരാധകപ്രതിഷേധവും സർക്കാരുകളുടെ ഇടപെടലുകളും വന്നതോടെ പിറവിയെടുത്ത് രണ്ടാം ദിവസം തന്നെ സൂപ്പർ ലീ​ഗ് മരണമടഞ്ഞ അവസ്ഥയിലായി.മറ്റ് ക്ലബുകളൊക്കെ ഔദ്യോ​ഗികമായി പിന്മാറിയെങ്കിലും യുവന്റസിന് പുറമെ സ്പാനിഷ് ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും ഇപ്പോഴും സൂപ്പർ ലീ​ഗിന്റെ ഭാ​ഗമാണ്. ഇതോടെയാണ് അടുത്ത സീസൺ തുടങ്ങും മുമ്പ് സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറാൻ യുവന്റസിനിന് അന്ത്യശാസനം ലഭിച്ചത്.

നിയമങ്ങൾ വളരെ വ്യക്തമാണ്, അടുത്ത സീണിലേക്ക് കടക്കുമ്പോഴും യുവന്റസ് സൂപ്പർ ലീ​ഗിന്റെ ഭാ​ഗമാണെങ്കിൽ അവർക്ക് സെരി എ കളിക്കാൻ സാധിക്കില്ല, ക്ലബ് ആരാധകരോടെ ഇക്കാര്യം പറയുമ്പോൾ വിഷമമമുണ്ട്, എന്നാൽ നിയമം എല്ലാവർക്കും ബാധകമാണ്, ​ഗ്രാവിന ഒരു ഇറ്റാലിയൻ റേഡിയോയോട് പറഞ്ഞു.