❝യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ഇന്റര്‍മിലാന്‍ വില്ലനാവുമോ❞

ഇറ്റാലിയന്‍ സീരി എയില്‍ അലിയന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത് തീപ്പാറും പോരാട്ടം. ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയുടെ അവസാന വട്ട പോരാട്ടത്തിലാണ് യുവന്റസ് ഇന്ന് ഇന്റര്‍മിലാനെ നേരിടുന്നത്. അലയൻസ് സ്റ്റേഡിയത്തിലേക്ക് നിർണായക മത്സരത്തിൽ ഇന്റർ മിലാൻ എത്തുമ്പോൾ വലിയ വിജയം തന്നെയാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടി ട്രാക്കിലേക്ക് തിരിച്ചുവന്നത് തന്നെയാണ് യുവന്റസിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ സസ്സുവോളോയ്‌ക്കെതിരെ 3-1 ന് ജയം നേടിയ യുവന്റസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് .

നാലാം സ്ഥാനത്തുള്ള നാപോളിയുമായി ഒരു പോയിന്റിന്റെ വ്യത്യാസമാണ് യുവന്റസിനുള്ളത്.അറ്റലാന്റയും എസി മിലാനും 75 പോയിന്റിൽ തുല്യമാണ്, നാലാം സ്ഥാനത്തുള്ള നാപോളി 73 ഉം യുവന്റസ് 72 ഉം പോയിന്റുമാണുള്ളത്. വരുന്ന മത്സരങ്ങളിൽ എസി മിലാനും അറ്റ്ലാന്റായും വിജയിച്ചു കഴിഞ്ഞാൽ ഇരു ടീമുകൾക്കും ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിക്കാം. യുവന്റസിനെതിരെയുള്ള ഹെഡ് ട്ടോ ഹെഡ് റെക്കോർഡ് ഇരു ടീമുകൾക്കും ഗുണകരമാവും.

അവസാന ഒൻപത് സിരി എ മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ യുവന്റസിന് വിജയിക്കാനായുള്ളു. ഇന്നത്തെ മത്സരത്തിൽ യുവന്റസ് പരാജയപ്പെടുകയും അഞ്ചാം സ്ഥാനത്തുള്ള നാപോളി 3-ാം സ്ഥാനത്തുള്ള ഫിയോറെന്റീനയെ പരാജയപ്പെടുത്തുകയും ചെയ്താൽ യുവന്റസ് അടുത്ത സീസണിൽ യൂറോപ്പ ലീഗ് ഫുട്ബോൾ കളിക്കേണ്ടി വരും.സിരി എ ടോപ്പ് സ്കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോ, പോളോ ഡൈബാല എന്നിവരുടെ ഗോളടി മികവിലാണ് പിർലോ വിശ്വാസം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരു താരങ്ങളും യുവന്റസിനായി 100 ഗോളുകൾ തികക്കുകയും ചെയ്തു.


കിരീടം വന്‍ മാര്‍ജിനില്‍ നേരത്തെ കൈക്കലാക്കിയ ഇന്ററിന് ഇന്നത്തെ മല്‍സരത്തിലെ ഫലം പ്രശ്‌നമല്ല. എന്നാല്‍ 10 വര്‍ഷത്തെ സീരി എ കിരീടമെന്ന യുവന്റസിന്റെ കുത്തക അവസാനിപ്പിച്ച ഇന്ററിനോട് ഇന്ന് പക വീട്ടുക എന്ന ലക്ഷ്യം മാത്രമാണ് ബ്ലൂ ലേഡിക്കുള്ളത്.എന്നാല്‍ അന്റോണിയോ കോണ്ടെയുടെ ടീമിന് യുവന്റസിനെ നിലംപരിശാക്കുക എന്ന ലക്ഷ്യമാണുള്ളത്. ലീഗിൽ 90 പോയിന്റ് തികക്കാനാണ് ഇന്റർ മിലൻ ശ്രമം.അഞ്ചാം സ്ഥാനത്തുള്ള യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ വന്‍ മാര്‍ജിനിലുള്ള ജയം തന്നെ വേണം. യുവന്റസിന് മുന്നിലുള്ള ടീമുകള്‍ മികച്ച ഫോമിലാണുള്ളത് എന്ന് തന്നെയാണ് അവരുടെ സങ്കടം. അവരുടെ ജയവും ടീമിന്റെ യോഗ്യതയെ ബാധിക്കും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. ഇരുവരും ജനുവരിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ററിനായിരുന്നു ജയം.


36 മത്സരങ്ങൾക്ക് ശേഷം ഇതുവരെ 21 വിജയങ്ങളും ഒമ്പത് സമനിലകളും ആറ് തോൽവികളും യുവന്റസ് നേരിട്ടു.70 ഗോളുകൾ നേടിയ അവർ 35 ജോല്യ്ക്കൽ വഴങ്ങുകയും ചെയ്തു. അതെ സമയം 36 മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാൻ 27 മത്സരങ്ങൾ വിജയിച്ചപ്പോൾ ഏഴ് സമനിലയും രണ്ടു തോൽവിയും നേരിട്ടു. 82 ഗോളുകൾ നേടിയപ്പോൾ 31 ഗോളുകൾ വഴങ്ങി. ഈ സീസണിൽ റൊണാൾഡോ 28 ഗോളുകളും മൂന്നു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.അൽവാരോ മൊറാറ്റ മ്പത് ഗോളുകളും ഒമ്പത് അസിസ്റ്റുകലും നേടി.

ഇന്ററിനായി റൊമേലു ലുകാകു 22 ഗോളുകളും 11 അസിസ്റ്റും നേടി.16 ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി ലൊട്ടാരോ മാർട്ടിനെസും പിന്തുണയുമായി ഉണ്ട്.സെരി എയിൽ 175 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ യുവന്റസ് 84 വിജയങ്ങൽ നേടിയപ്പോൾ ഇന്റർ 47 ജയങ്ങൾ നേടിയപ്പോൾ 44 മത്സരം സമനിലയിലായി .അവസാന അഞ്ച് ഹെഡ്-ടു-ഹെഡ് മീറ്റിംഗുകളിൽ യുവന്റസ് മൂന്ന് തവണ ഇന്ററിനെ പരാജയപ്പെടുത്തി.