❝𝗘𝗨𝗥𝗢🏆🔥 𝟮𝟬𝟮𝟭 : ❝യുവ താരങ്ങളുടെ മികവിൽ കപ്പ് നേടാൻ ഇറ്റലി ❞ ❞

ലോക ഫുട്ബോളിലെ ശക്തികളിലൊന്നായ ഇറ്റലിക്ക് അടുത്ത കാലത്ത് അവരുടെ ശക്തി ഉയർന്ന വേദികളിൽ പ്രദര്ശിപ്പിക്കുന്നതിൽ അവർ പരാജയപ്പെടുകയാണുണ്ടായത്. ആറു തവണ വേൾഡ് കപ്പ് ഫൈനൽ കളിച്ച അവർ നാല് തവണ ചാമ്പ്യന്മാരാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറഞ്ഞു വർഷമായി അവരിൽ നിന്നും പറയത്തക്ക മികച്ച പ്രകടനം ഒന്നും കാണാനായില്ല. കൂടാതെ 2018 ൽ റഷ്യയിൽ നടന്ന വേൾഡ് കപ്പിൽ ഇറ്റലിക്ക് യോഗ്യത നേടാനും സാധിച്ചില്ല.

ഇറ്റലിയെ സംബന്ധിച്ച് പ്രതിരോധത്തിലൂന്നിയ ശൈലിയാണ് ഉപയോഗിച്ചിരുന്നത്. ബോറടിപ്പിക്കുന്നതായിരുന്നെങ്കിലും ഇറ്റലിയെ സംബന്ധിച്ച് ഫലപ്രദവുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആ ശൈലി ഫലപ്രദമായി ഉപയോഗിക്കാനും ഇറ്റലിക്കായില്ല. ഇറ്റാലിയൻ ടീമിന്റെ അവസ്ഥയിൽ വലിയ മാറ്റം കൊണ്ട് വരാൻ തീരുമാനിച്ച ഫുട്ബോൾ ഫെഡറേഷൻ ആദ്യ പടിയെന്നോണം പുതിയ മാനേജരെ നിയമിച്ചു. ഇന്റർ, മാൻ സിറ്റി എന്നിവയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച റോബർട്ടോ മാൻസിനി ആയിരുന്നു പരിശീലകൻ.

മാനേജരായി സ്ഥാനമേറ്റ മാനസിനി ആദ്യ പടിയായി യുവ താരങ്ങളടങ്ങിയ മികച്ചൊരു ടീം പടുത്തുയർത്തി. അതിനു ഫലവും ലഭിച്ചു ,നേഷൻസ് ലീഗിൽ ലീഗ് എയിൽ ഗ്രൂപ്പ് 1 ൽ ഒന്നാമതെത്തിയ ഇറ്റലി യൂറോ, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള മത്സരങ്ങളിൽ മികവ് പുലർത്തി.പുതിയ ബോസിന്റെ വരവിന് ശേഷം പോസിറ്റീവ് ആയ കുറെ കാര്യങ്ങൾ ഇറ്റാലിയൻ ടീമിൽ നടന്നു.യൂറോ കപ്പിനുള്ള പത്തു യോഗ്യത മത്സരങ്ങളിൽ ഇറ്റലി മുപ്പത്തിയേഴ് ഗോളുകൾ നേടിയ ഇറ്റലി നാല് ഗോളുകൾ മാത്രമാണ് വഴങ്ങിയത് എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്തു.

വീണ്ടും ലോക ഫുട്ബോളിലെ വലിയ ശക്തിയായി മാറാനായി പുതിയൊരു പദ്ധതി തയായരാക്കിയ മാൻസിനി ദേശീയ ടീമിനായിമുപ്പതു താരങ്ങൾക്ക് അരങ്ങേറ്റത്തിനുളള അവസരം ഒരുക്കി കൊടുത്തു. ശെരിയായ ബാലൻസുള്ള ഒരു ടീമിനെ മാൻസിനി വളർത്തിയെടുത്തു.ലിയനാർഡോ ബോണൂസി, സിറോ ഇമ്മൊബൈൽ, ലോറെൻസോ ഇൻസൈൻ, മാർക്കോ വെരാട്ടി എന്നിവരുടെ അനുഭവങ്ങൾക്കൊപ്പം നിക്കോള ബറേല, മാനുവൽ ലോക്കറ്റെല്ലി തുടങ്ങിയ പുതിയ പ്രതിഭകളെ ഉൾപ്പെടുത്തി പഴയ താരങ്ങളുടെ അനുഭവവും യുവ താരങ്ങളുടെ ശക്തിയുമുള്ള ഒരു പുതിയ ടീമിനെ വാർത്തെടുത്തു. മാനസിനിയുടെ കീഴിൽ കളിച്ച 28 മത്സരങ്ങളിൽ രണ്ടു തോൽവി മാത്രമാണ് ഇറ്റലിക്ക് നേരിട്ടത്.കഴിഞ്ഞ 50 വർഷത്തിനിടെ ഇറ്റാലിയൻ ദേശീയ ടീമിന്റെ ഏറ്റവും വിജയകരമായ മാനേജരാണ് റോബർട്ടോ മാൻസിനി.


ഈ യൂറോക്ക് വരുമ്പോൾ ഇറ്റലിയുടെ ഏറ്റവും വലിയ കരുത്തും പ്രതീക്ഷയും ഒരുപറ്റം മികച്ച യുവ നിരയിൽ ആണ്. ഇത്രത്തോളം മികച്ച യുവതാരങ്ങളുമായി ഇറ്റലി ഒരു മേജർ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇറങ്ങുന്നത് .ഈ യൂറോയിൽ മുന്നേറ്റ നിരയിൽ ഇറ്റലി ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന താരമാണ് ഫെഡറികോ കിയെസ എന്ന 23 കാരൻ. ഇരു വിങ്ങിലും മികച്ച രീതിയിൽ കളിക്കാൻ കഴിയുന്ന താരം ഇതിനകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. യുവന്റസിന് വേണ്ടി ഈ സീസണിൽ 13 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച ഫോമിലുമാണ്.മുന്നേറ്റ നിരയിലെ മറ്റൊരു പ്രതീക്ഷ നൽകുന്ന താരം ആണ് മോയ്സ് കീൻ ഈ സീസണിൽ എവർട്ടണിൽ നിന്ന് ലോണിൽ പിഎസ്ജി യിൽ എത്തിയതിന് ശേഷം മികച്ച ഫോമിലാണ് പിഎസ്ജി ക്ക് വേണ്ടി ഈ സീസണിൽ 17 ഗോളുകൾ താരം നേടി. പരിശീലകൻ മാൻസിനി ഈ യുവ സ്ട്രൈക്കർക്ക് കൂടുതൽ അവസരം നൽകിയാൽ അത് ഇറ്റലിക്ക് കൂടുതൽ ഗുണം ചെയ്യും.


ഈ യൂറോയിൽ ഇറ്റാലിയൻ മിഡ്ഫീൽഡിൽ ഒരുപാട് പ്രതീക്ഷ നൽകുന്ന താരം ആണ് നിക്കോളോ ബാരെല്ല എന്ന 24 ക്കാരൻ ഒരു പക്ഷെ ഈ യൂറോയുടെ താരം ആകും എന്ന് പ്രതീക്ഷിക്കുന്ന താരം. ഈ സീസണിൽ ഇന്റർ മിലാന്റെ കളി കണ്ടവർക്ക് മനസ്സിൽ ആകും ബാരെല്ല ആരാണ് എന്ന് അവരുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കു വഹിച്ചു ഈ യുവ മിഡ്ഫീൽഡർ ഇറ്റലിക്ക് വേണ്ടി കളിക്കുമ്പോൾ അറ്റാകിങ് മിഡ്ഫീൽഡറുടെ റോൾ മികച്ചതാക്കും എന്നുറപ്പാണ്.ഈ സീസണിൽ സിരി എ യിൽ മികച്ച പ്രകടനം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു താരമാണ് സസ്സൂളയുടെ യുടെ മാനുവൽ ലോക്കറ്റിലി ലോകോത്തര ക്ലബുകൾ ആയ യുവന്റസ്, സിറ്റി, പിഎസ്ജി ക്ലബുകൾ ഈ 23 കാരന് പിറകിൽ ഉണ്ട്.


പ്രതിരോധ ഫുട്ബാളിന്റെ ആശാൻമാർ ആയ ഇറ്റലിയുടെ ഈ യൂറോയിലെ താരോദയം ആയിരിക്കും അലെസ്സാൻഡ്രോ ബസ്റ്റോണി എന്ന 22 ക്കാരൻ സെന്റർ ബാക്ക് സിരി എ യിലെ ഈ സീസണിലെ ഏറ്റവും മികച്ച ഡിഫെന്റർ എന്ന് തന്നെ പറയാം ഇന്റർ മിലാന്റെ കിരീട നേട്ടത്തിൽ ഈ യുവ പ്രതിഭക്ക് നിർണ്ണായക സ്ഥാനമുണ്ട്. കൊച്ച് കൊണ്ടേയുടെ പരിശീലനവും ബസ്റ്റോണിയുടെ കരിയർ വളർച്ചക്ക് കാരണം ആയി.

എല്ലാ കാലത്തും ഇറ്റലിക്ക് മികച്ച ഗോൾകീപ്പർമാർ ഉണ്ടാവാറുണ്ട് രണ്ട് പതിറ്റാണ്ടോളം ഇറ്റാലിയൻ ഗോൾ മുഖത്ത് മലപൊലെ നിന്ന ഇതിഹാസതാരം ബഫണിന്റെ യഥാർത്ഥ പിൻഗാമി ആണ് ജിൻലൂയിജി ഡോണറുമ്മ എന്ന 22 ക്കാരൻ യുവ ഗോൾ കീപ്പർ. പലപ്പോഴും മിലാന്റെ ശരാശരി ഡിഫെൻസിനെ താങ്ങി നിർത്തിയിരുന്നത് ഡോണറുമ്മ യുടെ കരങ്ങൾ ആയിരുന്നു.ഒരു പറ്റം യുവതാരങ്ങളുടെ കരുത്തും സീനിയർ താരങ്ങൾ ആയ ചില്ലിനീ, ബൊനുച്ചി, ഫ്ലോറൻസി, വെറാറ്റി, ജോർജിഞ്ഞോ, ഇൻസൈനെ എന്നിവരുട പരിചയ സമ്പത്തും മികവും കോച്ച് മാൻച്ചീനിയുടെ തന്ത്രങ്ങളും കൂടി ചേരുമ്പോൾ ഈ യൂറോ ഇറ്റലിക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു

യൂറോപ്പിൽ രണ്ടാം കിരീടത്തിനായി ഇറങ്ങുന്ന ഇറ്റലി ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലൻഡ്, തുർക്കി, വെയിൽസ് എന്നിവരെ നേരിടും. ഒരു കാലത്തു പ്രതിരോധത്തിലൂന്നിയ ശൈലിയിലൂടെ യൂറോപ്പ് കീഴടക്കിയ ഇറ്റലി മാൻസിനിയുടെ കീഴിൽ ഒരു പിടി യുവ താരങ്ങളുടെ മികവിൽ ഫുട്ബാളിലൂടെ യൂറോപ് കീഴടക്കാനായിരിക്കുകയാണ്.