❝ എരിയുന്ന ⚽🔥 കനലുമായ് ചാരത്തിൽ
💪🇮🇹 നിന്നുള്ള ✌️🦁 ഉയർത്തെഴുന്നേൽപ്പ് ❞

മുൻ വർഷങ്ങളിലെ ദേശീയ ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോബർട്ടോ മാൻസിനി യൂറോ കപ്പിനായി ഒരു യുവ ടീയ്‌മേയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്. സമീപകാലത്തായി അസാമാന്യ മികവ് പുലർത്തുന്ന ഇറ്റാലി കിരീടം നേടാൻ ഏറ്റവും സാധ്യത കലിപ്പിക്കുന്ന ടീമുകളിലൊന്നാണ്. യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിചാണ് പരിശീലകൻ ടീമിനെ ഒരുക്കിയിരിക്കുന്നത്. സ്വീകരിച്ചു പോന്നിരുന്ന പ്രത്യയശാസ്ത്രത്തിലെ മാറ്റത്തിനൊപ്പം പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താനുള്ള മാൻസിനിയുടെ തീരുമാനം ടീമിൽ ക്രിയാത്മക മാറ്റം കൊണ്ട് വരാൻ സാധിച്ചു.

പ്രതിരോധത്തിലൂന്നിയ ശൈലിയിൽ നിന്നും യൂറോപ്പിൽ ഏറ്റവും ആകർഷകമായി ഫുട്ബോൾ കളിക്കുന്ന ഒരു ടീമായി ഇറ്റലി മാറി. യുവേഫ ക്വാളിഫയറിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചാണ്ഇറ്റലി യുറോക്കെത്തുന്നത്.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മികവ് പുലർത്തി. യൂറോകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ തകർപ്പൻ ജയമാണ് ഇറ്റാലിയൻ ടീം നേടിയത്. ഈ യൂറോയിൽ എതിരാളിവുകൾക്ക് വലിയ മുന്നറിയിപ്പുമായാണ് തന്നെയാണ് ഇറ്റലിയെത്തുന്നത്. ഈ യൂറോയിൽ ഇറ്റാലിയൻ ടീമിന്റെ മൂന്നു വജ്രായുധങ്ങളെ നമുക്ക് പരിചയപ്പെടാം .

അലസ്സാൻഡ്രോ ബാസ്റ്റോണി

നിലവിൽ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവ ഡിഫെൻഡർമാരിൽ ഒരാളാണ് 22 കാരനായ അലസ്സാൻഡ്രോ ബാസ്റ്റോണി. സിരി എ യിൽ യുവന്റസിന്റെ 9 വർഷം നീണ്ടുനിന്ന കിരീട വാഴ്ച ഈ സീസണിൽ ഇന്റർ മിലാൻ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രശംസ നേടിയ താരം കൂടിയാണ് ബാസ്റ്റോണി. ലീഗിൽ ബസ്റ്റോണിയുടെ നേതൃത്വത്തിലുളള ഇന്റർ ഡിഫെൻസ് 29 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 13 മത്സരങ്ങളിൽ നിന്നും ക്‌ളീൻ ഷീറ്റ് നേടുകയും ചെയ്തു. ഈ കണക്കുകളിൽ നിന്നും താരത്തിന്റെ കഴിവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പിന്നിൽ നിന്നും കളിച്ച് മുനിരക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരം വേഗത്തിലുള്ള പ്രത്യാക്രമണങ്ങൾ നടത്താനും താരം മിടുക്കനാണ്. മികച്ച ടാക്കളിങ്ങും ,ഹെഡിങ്ങിലെ മികവും താരത്തിന്റെ പ്രത്യേകതയാണ്. എല്ലായ്പ്പോഴും ശാരീരികമായും സാങ്കേതികമായും മികച്ചവനായ ആറടി മൂന്നിഞ്ചുകാരാൻ മാൻസിനിയുടെ ടീമിലെ ആദ്യ പേരുകാരൻ തന്നെയാവും.

നിക്കോള ബറെല്ല


യൂറോ കപ്പിൽ ഇറ്റലി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് ഇന്റർ മിലാൻ മിഡ്ഫീൽഡർ നിക്കോള ബറെല്ല. ഈ സീസണിൽ ഇന്റർ മിലൻറെ കിരീട നേട്ടത്തിൽ ബസ്റ്റോണിയോടൊപ്പം വലിയ പങ്കാണ് 24 കാരൻ വഹിച്ചത്. യൂറോയിലെ താരമാവാൻ സാധ്യതയുള്ള താരം കൂടിയാണ് ബറെല്ല. ഡിഫെൻസിവ് മിഡ്ഫീൽഡറായും അറ്റാക്കിങ് മിഡ്‌ഫെൽഡറായും കളിക്കുന്ന ബറെല്ലയുടെ ഇറ്റാലിയൻ ടീമിലെ സ്ഥാനം അറ്റാക്കിങ്മിഡ്ഫീല്ഡറുടെയതായിരിക്കും. പ്രായത്തിൽ കവിഞ്ഞ പക്വത കളിക്കളത്തിൽ പുറത്തെടുക്കുന്ന താരം ബുദ്ധിയും,സ്കില്ലും ഒരു പോലെ ഉപയോഗിക്കുന്ന താരം കൂടിയായാണ്.

ഡിഫെൻഡർമാരെ ഡ്രിബിൾ ചെയ്ത മുന്നേറി ഗോളുകൾ നേടാനും കൌണ്ടർ അറ്റാക്കിങ്ങിലൂടെ ഗോളവസരങ്ങൾ ഒരുക്കാനും 24 കാരൻ മിടുക്കനാണ്. മികച്ച പാസുകൾ കൊടുക്കാനും വേഗത്തിൽ പന്തിന്റെ പോസെഷൻ വീണ്ടെടുക്കാനുള്ള കഴിവുമുള്ള താരമാണ്. മികച്ച വേഗതയും , പ്രകടനത്തിൽ സ്ഥിരതയും ,ഹാർഡ് ടാക്കളിങ്ങും ,കൃത്യതയും ബറെല്ലയുടെ ശക്തിയാണ്. മിഡിഫെൽഡിൽ വെറാറ്റിയോടൊപ്പം മികച്ച കൂട്ട്കെട്ട് പടുത്തുയർത്താനും താരത്തിന് സാധിക്കും. ഇറ്റലിക്കായി 23 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിട്ടുണ്ട്.

മാനുവൽ ലോക്കറ്റെല്ലി

ഈ സീസണിൽ ഇറ്റാലിയൻ സിരി എയിൽ സസ്സുവോലോ വേണ്ടി നടത്തിയ പ്രകടനത്തോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മിഡ്ഫീൽഡറായി ലോക്കറ്റെല്ലി മാറി. ഈ സീസണിൽ സസുവോളോയുടെ എല്ലാ കളികളും ഈ 23 കാരൻ സ്‌മിഡ്ഫീൽഡറെ ചുറ്റിപറ്റിയിട്ടുള്ളതായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക മിഡ്‌ഫെൽഡർമാരിൽ ഒരാളാണ് ലോക്കറ്റെല്ലി. ഒരു ടീമിനെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള താരം മികച്ച പാസ്സിങ്ങും വിഷനും കൈമുതലായ ആധുനിക മിഡ്ഫീൽഡറാണ്. മികച്ച പാസിംഗ് കഴിവുള്ള താരം ലോങ്ങ് പാസ്സുകളും ഷോർട് പാസ്സുകളും ഒരു പോലെ കൈകാര്യം ചെയ്യാൻ മിടുക്കനാണ്.

ഈ സീസണിൽ ഒരു ഗെയിമിന് ശരാശരി 85 പാസുകൾ കൊടുത്ത താരം 88 ശതമാനം കൃത്യതയും രേഖപെടുത്തി.ഒരു പ്രതിരോധ മിഡ്ഫീല്ഡറുടെ റോളിലും തിളങ്ങുന്ന താരം ടാക്കിളുകളിലും പന്ത് ഹോൾഡ് ചെയ്യാനും മിടുക്കനാണ്.ആവശ്യമുള്ളപ്പോൾ ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡറായും ലോക്കറ്റെല്ലി മാറും.ചെക്ക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരത്തിൽ മികവ് പുറത്തെടുത്ത താരത്തെ യൂറോയിൽ റോബർട്ടോ മാൻസിനി ആദ്യ ടീമിൽ ഉള്പെടുത്തുമെന്നുറപ്പാണ്.മാൻ‌സിനി 4-3-3 ശൈലിയിൽ ടീമിനെ ഇറക്കുകയായണെങ്കിൽ ഇടത് മിഡ്‌ഫീൽഡിൽ തിളങ്ങാൻ ലോക്കറ്റെല്ലിക്ക് കഴിയും.