❝ ഇത്തവണ ⚽🔥 എതിരാളികൾ 🇮🇹 എന്ത്
കൊണ്ട് 💪💥 അസൂറി പടയെ ഭയക്കണം ❞

കോവിഡ് -19 പാൻഡെമിക് മൂലം ഒരു വർഷം നീണ്ടുനിന്ന കാലതാമസത്തിനുശേഷം യൂറോ 2020 ജൂൺ 11 ന് ആരംഭിക്കും. ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ എന്നിവരാണ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും യൂറോയിൽ എഴുതി തള്ളാൻ കഴിയാത്ത ടീമാണ് ഇറ്റലി.60 വർഷത്തിനിടെ ആദ്യമായി ഫിഫ ലോകകപ്പിന് (2018 ൽ) യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാ അസൂറി പട അടുത്തിടെയുള്ള ചില മികച്ച പ്രകടനകളിലൂടെ യൂറോ 2020 ലേക്ക് കടക്കുകയാണ്. യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ഗോളടിച്ചു കൂട്ടിയാണ് ഇറ്റലിയുടെ വരവ്. സാൻ മാറിനൊക്കെതിരെ ഏഴും ചെക്ക് റിപ്പബ്ലിക്കിനെതിരെ നാലും ഗോൾ നേടി ഇത്തയുടെ യുവ രക്തം.ഈ ചാമ്പ്യൻഷിപ്പിൽ എല്ലാവരും ഭയക്കുന്ന ടീമായി ഇറ്റലി മാറിയിരിക്കുകയാണ്. യൂറോ കപ്പിൽ ഇറ്റലിയുടെ സാദ്ധ്യതകൾ പരിശോധിക്കാം.

2018 ൽ വേൾഡ് കപ്പിന് യോഗ്യത നടത്തത്തിനു ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ഇറ്റാലിയൻ ടീം.ഇറ്റാലിയൻ ഫുട്ബോളിലെ മഹത്തായ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് മുതിർന്ന കളിക്കാരായ ഡാനിയേൽ ഡി റോസി, ജിയാൻലൂയിഗി ബഫൺ എന്നിവർ ദേശീയ ടീമിൽ നിന്നും വിരമിച്ചതിനു ശേഷം യുവ നിരയുമായാണ് ഇറ്റലി എത്തിയത്.റോബർട്ടോ മാൻസിനിയെ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി എത്തിയത് മുതൽ പുതിയൊരു ഇറ്റലിയെ കാണാൻ സാധിച്ചു.മൂന്ന് വർഷത്തിനിടെ 62 വ്യത്യസ്ത കളിക്കാർ ഇറ്റാലിയൻ ജേഴ്സിയിൽ ഇറങ്ങിയിരുന്നു. പഴയ കാലുകൾക്ക് പകരം അലസ്സിയോ റോമാഗ്നോളി, മാനുവൽ ലോക്കറ്റെല്ലി, അലസ്സാൻഡ്രോ ബാസ്റ്റോണി പുതിയ കാലുകൾ പരീക്ഷിച്ചു കൊണ്ടിരുന്നു.

യുവാക്കളുടെ നിര പെട്ടെന്ന് തന്നെ ഇറ്റാലിയൻ മാറ്റങ്ങൾ കൊണ്ട് വന്നു മൂന്ന് ഗെയിമുകൾ അവശേഷിക്കെ ഇറ്റാലിയൻ ടീം യൂറോ 2020 നു യോഗ്യത നേടുകയും ചെയ്തു. യോഗ്യത മത്സരങ്ങളെല്ലാം വിജയിച്ചാണ് ഇറ്റലി യുറോക്കെത്തുന്നത്.ഇറ്റലി മാനേജർ ആയി മാൻസിയോയെ (റോബർട്ടോ മാൻസിനിയെ) നിയമിച്ചതുമുതൽ അസൂറികൾ തങ്ങളുടെ പരമ്പരാഗത കാറ്റെനാസിയോയിൽ നിന്ന് കൂടുതൽ പുരോഗമന ബ്രാൻഡായ ഫുട്ബോളിലേക്ക് മാറി.മാൻ‌സിനി ടീമിനെ 4-3-3 എന്ന ശൈലിയിലേക്ക് മാറ്റിയെഴുതി .ശക്തമായ മിഡ്ഫീൽഡ് തന്നെയാണ് ഇറ്റലിയുടെ ശക്തി.


മാനുവൽ ലോക്കറ്റെല്ലി, മാർക്കോ വെരാട്ടി ,സെൻസി , ,മിഡ്‌ഫീൽഡിന്റെ എഞ്ചിനായ നിക്കോളോ ബറെല്ല, ജോർജിൻഹോ എന്നിവരാണ് മിഡ്ഫീൽഡിൽ അണിനിരക്കുന്നത്. മനസിനിയുടെ ടീമിലെ പ്രധാന താരമാണ് വിങ്ങർ ഫെഡറിക്കോ കിയെസ . ഇടതു വിങ്ങിൽ ലോറെൻ‌സോ ഇൻ‌സൈൻ‌ സ്‌ട്രൈക്കറായി ലാസിയോയുടെ ഗോൾ മെഷീനായ സിറോ ഇമ്മൊബൈൽ അണിനിരക്കും . ഗോൾ വല കാക്കാൻ ഇറ്റാലിയൻ ഇതിഹാസം ബഫണിന്റെ പിൻഗാമിയായ ഡോണറുമ്മയെത്തും. കരിയറിൽ ഇതുവരെ 251 ക്ലബ് ഗെയിമുകളും ഇറ്റലിക്ക് 25 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ പ്രതിരോധത്തിലെ പുതിയ താരോദയമാണ് അലൻസാൻഡ്രോ ബാസ്റ്റോണി. കൂടെ പരിചയ സമ്പന്നരായ കെല്ലിനി ,ബൊനൂച്ചി,ഫ്ലോറെൻസി എന്നിവർ കൂടി ചേരുമ്പോൾ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചതാവും.

സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവയുടെ സ്ക്വാഡ് ഡെപ്ത് പലപ്പോഴും സംസാരിക്കപ്പെടുമ്പോൾ, ഇറ്റലിയുടെ ബെഞ്ച് ശക്തി ശ്രദ്ധിക്കപ്പെടാതെ പോകുന്നു. യൂറോ 2020-ലെ ഇറ്റാലിയൻ സ്ക്വാഡിന്റെ കൈവശമുള്ള ഒരു പൊതുഗുണം വൈവിധ്യമാണ്. മിക്ക കളിക്കാരും ഒന്നിലധികം സ്ഥാനങ്ങളിൽ കളിക്കുന്നതിൽ മിടുക്കരാണ്. ലോറെൻസോ ഇൻസൈൻ, സിറോ ഇമ്മൊബൈൽ, ഫെഡറിക്കോ കിയെസ തുടങ്ങിയവർക്ക് മുന്നിൽ എവിടെയും കളിക്കാൻ കഴിയും. ഇക്കാരണത്താൽ മുന്നേറ്റ നിരയിൽ കൂടുതൽ പരീക്ഷണം നടത്താൻ സാധിക്കുന്നു.

ജോർ‌ജിൻ‌ഹോയ്‌ക്കൊപ്പം മാർക്കോ വെറാട്ടി, നിക്കോളോ ബറെല്ല എന്നിവർ മിഡ്ഫീൽഡിൽ എത്തുമ്പോൾ വെറാറ്റിക്ക് ഒത്ത പകരക്കാരനായി എത്താൻ ലോക്കറ്റെല്ലിക്ക് ആവും. ലോറെൻസോ പെല്ലെഗ്രിനിക്ക് ബറെല്ലയുടെ പകരക്കാരനാവാനും സാധിക്കും.മത്സര സാഹചര്യത്തെ ആശ്രയിച്ച് ഇറ്റലി ടീമിലെ ഓരോ മിഡ്ഫീൽഡർക്കും ബോക്സ്-ടു-ബോക്സ് റോളിൽ കളിക്കാൻ കഴിവുണ്ട്.ഇങ്ങനെയുള്ള താരങ്ങൾ മുന്നേറ്റ നിരക്കൊപ്പം പ്രതിരോധത്തിനും കൂടുതൽ ശക്തി പകരം സഹായിക്കുന്നു.യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിക്കുന്ന ഇറ്റാലിയൻ തങ്ങളുടെ കഴിവിനനുസരിച്ച് പ്രകടനം നടത്തുകയാണെങ്കിൽ 1968 നു ശേഷം വീണ്ടും കിരീടം ഇറ്റാലിയൻ മണ്ണിലെത്തും.