❝ 💙🖤 അറ്റ്‌ലാന്റയിൽ ⚽🔥 കടഞ്ഞെടുത്തു
യൂറോ 🏆😍 കപ്പിലൂടെ ലോകത്തിനു
മുന്നിലെത്തയിലെ 💪🔥മിന്നും താരങ്ങൾ ❞

അടുത്ത കാലത്തായി യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടാക്കിയ ക്ലബ്ബുകളിലൊന്നാണ് അറ്റ്ലാന്റ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എ യിൽ 78 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ തൊണ്ണൂറ് ഗോളുകളും നേടി. ജിയാൻ പിയേറോ ഗാസ്പെരിനിയുടെ കീഴിൽ വലിയ വളർച്ചയാണ് അറ്റ്ലാന്റ സമീപ കാലത്ത് നേടിയത്. ഈ യൂറോ കപ്പിൽ അറ്റലാന്റയുടെ ഒന്പത് കളിക്കാർ കളിക്കുന്നുണ്ട് സിരി എ യിൽ യുവന്റസ് മാത്രമാണ് അറ്റ്ലാന്റായേക്കാൾ കൂടുതൽ കളിക്കാരെ യുറോക്കയച്ചത്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധത്തെ പോലും പരീക്ഷിക്കുന്ന ശക്തമായ മുന്നേറ്റ യൂണിറ്റായി അറ്റലാന്റ മാറി.

ഇറ്റലിയുടെ ടാലന്റ് ഫാക്ടറി എന്നാണ് കുറച്ചു കാലമായി അറ്റ്ലാന്റ അറിയപ്പെടുന്നത്.എൺപത് വർഷത്തോളം പാരമ്പര്യമുള്ള യൂറോപ്പിലെ ഏറ്റവും മികച്ച യൂത് അക്കാദമിയുള്ള ക്ലബ്ബാണ് അറ്റലാന്റ. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകൾ ആവശ്യപ്പെടുന്ന കളിക്കാരെ നിർമ്മിക്കാൻ ക്ലബിന് സ്ഥിരമായി കഴിഞ്ഞു. ബാഴ്‌സലോണയിലെ യുവ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാങ്കേതികമായി മികച്ച വൈവിധ്യമാർന്ന ഫുട്‌ബോൾ കളിക്കാരെ വളർത്തിയെടുക്കാൻ അറ്റലാന്റക്കായി. യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അറ്റ്ലാന്റ താരങ്ങൾക്കു തന്നെയാണ്.

അറ്റലാന്റയുടെ എല്ലാ താരങ്ങളും യൂറോയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിംഗ്-ബാക്ക് റോളിലെത്തിയ ഡെൻമാർക്ക്‌ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡാനിഷ് ടീമിനെ ക്വാർട്ടറിൽ എത്തിക്കുന്നതിൽ താരം വലിയ പങ്കു വഹിക്കുകയും ചെയ്തു. കളിച്ച നാല് മത്സരങ്ങളിലും 24 കാരൻ വിങ്ങുകളിൽ മികച്ച പ്രകടനമാണ് നടത്തിയത്.ടൂർണമെന്റിൽ ഇതുവരെ രണ്ട് ഗോളുകൾ നേടാനും താരത്തിനായി.

ഓസ്ട്രിയയ്‌ക്കെതിരേ അവസാന പതിനാറിൽ എക്സ്ട്രാ ടൈമിൽ ഗോൾ നേടി ഇറ്റലിയെ വിജയത്തിലേക്ക് നയിച്ച താരമാണ് മാറ്റിയോ പെസ്സീന. പകരക്കാരനായി എത്തിയാണ് താരം ഗോൾ നേടിയത്. വെയിൽസിനെതിരായ മത്സരത്തിലും പേസിനെ ഗോൾ നേടിയിരുന്നു. ക്ലബ്ബിലെ മികച്ച പ്രകടനമാണ് പെസ്സീനക്ക് ഡിസിസി ടീമിൽ സ്ഥാനം നേടി കൊടുത്തത്. അറ്റലാന്റയിലെ ഏറ്റവും വിശ്വസ്തനായ കളിക്കാരിലൊരാളായ റോബിൻ ഗോസെൻസ് യൂറോയിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.ഈ സീസണിൽ അറ്റലാന്ടക്കായി വിംഗ്-ബാക്ക് 32 മത്സരങ്ങളിൽ ക്ലബിനായി പതിനൊന്ന് ഗോളുകളും ആറ് അസിസ്റ്റുകളും നേടി.ഗ്രൂപ്പ് ഗെയിമുകളിൽ പോർച്ചുഗലിനെതിരായ പ്രകടനത്തോടെ ജർമനിയുടെ സൂപ്പർ താരമായി ഗോസെൻസ് മാറി.

യൂറോയിൽ കളിക്കുന്ന അറ്റലാന്റയിൽ നിന്നുള്ള ഏറ്റവും പഴയ കളിക്കാരിൽ ഒരാളാണ് റുസ്ലാൻ മാലിനോവ്സ്കി. 28 കാരനായ ഉക്രെയ്ൻ ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി പന്ത്രണ്ട് അസിസ്റ്റുകൾ എട്ട് ഗോളുകളും നേടി ക്ലബിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരനായി മാറി. പ്രീ ക്വാർട്ടറിൽ ഉക്രെയ്ൻന്റെ എല്ലാ പ്രതീക്ഷകളും മാലിനോവ്സ്കിയിലാണ്.