❝ ചരിത്ര റെക്കോർഡ് ✍️🔥തിരുത്താൻ
⚽🇮🇹 ഇറ്റലി, ആവേശം 😍✌️ അലയടിക്കും
ഡെന്മാർക്ക് 🇩🇰 🏴󠁧󠁢󠁷󠁬󠁳󠁿 വെയിൽസ് പോരാട്ടം ❞

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും .ആദ്യ പ്രീ ക്വാർട്ടറിൽ ഡെൻമാർക്ക്‌ വെയ്ൽസിനെയും രണ്ടമത്തെ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെയും നേരിടും.ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ച് പ്രീ ക്വാർട്ടറിൽ എത്തിയ ഇറ്റലി 82 വർഷം പഴക്കമുള്ള റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. 2018 ലോകകപ്പ് യോഗ്യത മത്സരത്തിലെ പരാജയത്തിന് ശേഷം തുടർച്ചയായ 30 മത്സരങ്ങളിൽ ഇറ്റലി പരാജയം അറിഞ്ഞിട്ടില്ല. 1930 കളിൽ ഇറ്റലിക്കൊപ്പം രണ്ടു തവണ വേൾഡ് കപ്പ് നേടിയ കോച്ച് വിറ്റോറിയോ പൊജ്ജൊയുടെ കീഴിൽ തുടർച്ചയായി 30 പരാജയമറിയാതെ മുന്നേറിയിരുന്നു. ഇന്നത്തെ മത്സരം വിജയിച്ചാൽ ആ റെക്കോർഡ് റോബർട്ടോ മാൻസീനിക്ക് തകർക്കാൻ സാധിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലി മികച്ച പ്രകടനം കാഴ്ചവെച്ച ഇറ്റലി അവസാന 11 മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.അവസാനമായി കഴിഞ്ഞ ഒക്ടോബറിൽ ഹോളണ്ടിനെതിരെയാണ് ഇറ്റലി ഒരു ഗോൾ വഴങ്ങിയത്. തുർക്കിയെയും സ്വിസ് പടയേയും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ഇറ്റലി അവസാന മത്സരത്തിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനും തൊളിപ്പിച്ചാണ് ഇറ്റലി ഓസ്ട്രിയയെ നേരിടാനെത്തുന്നത്. ഗ്രൂപ്പ് സിയിൽ നിന്ന് റണ്ണറപ്പായി പ്രീ ക്വാർട്ടറിൽ എത്തിയ ഓസ്ട്രിയ വലിയ പ്രതീക്ഷയിടെയാണ് ഇറ്റലിയെ നേരിടാനൊരുങ്ങുന്നത്. അവസാന മത്സരത്തിൽ കളിയിൽ ആൻഡ്രി ഷെവ്ചെങ്കോയുടെ ഉക്രെയ്നെ 1-0ന് പരാജയപ്പെടുത്തിയാണ് ഡേവിഡ് അലാബയുടെ ഓസ്ട്രിയ എത്തുന്നത്.

പരിക്ക് മൂലം ഡിഫെൻഡർമാരായ കിയലിനിയു. ഫ്ലോറന്സിയും ഇറ്റാലിയൻ നിരയിൽ ഉണ്ടാവില്ല. വേറാട്ടി കൂടി ടീമിൽ തിരിച്ചെത്തിയതോടെ മിഡ്ഫീൽഡ് കൂടുതൽ ശക്തമായി. മുന്നേറ്റ നിരയിൽ ഇമ്മോബിലെയും ഇൻസിനെയും മികച്ച ഫോമിലാണ്. ഇരു ടീമുകളും 35 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 16 മത്സരങ്ങളിൽ ഇറ്റലി വിജയിച്ചപ്പോൾ11 മത്സരങ്ങളിൽ ഓസ്ട്രിയ വിജയിക്കുകയും എട്ട് സമനില ആയി.2008 ൽ ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടി, കളി 2-2 സമനിലയിൽ അവസാനിച്ചു.ഇന്ന് രാത്രി 12.30 നു വെബ്ലിയിലാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ് വർക്കിൽ കാണാൻ സാധിക്കും.

ഇറ്റലി സാധ്യത ഇലവൻ (4-3-3): ജിയാൻ‌ലൂഗി ഡോണറുമ്മ, ജിയോവന്നി ഡി ലോറെൻസോ, ലിയോനാർഡോ ബോണൂസി, അലസ്സാൻഡ്രോ ബാസ്റ്റോണി, ലിയോനാർഡോ സ്പിനാസോള, നിക്കോളോ ബറെല്ല, ജോർ‌ജിൻ‌ഹോ, മാനുവൽ ലോക്കറ്റെല്ലി, ഡൊമെനിക്കോ ബെരാർഡി, സിറോ ഇമ്മൊബൈൽ, ലോറെൻസോ ഇൻ‌സൈൻ.
ഓസ്ട്രിയ സാധ്യത ഇലവൻ (4-2-3-1): ഡാനിയൽ ബാച്ച്മാൻ, സ്റ്റെഫാൻ ലെയ്‌നർ, അലക്സാണ്ടർ ഡ്രാഗോവിക്, മാർട്ടിൻ ഹിൻ‌ടെറെഗർ, ഡേവിഡ് അലബ, സേവർ ഷ്‌ലാഗർ, ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷ്, മൈക്കൽ ഗ്രിഗോറിറ്റ്ഷ്, മാർസെൽ സാബിറ്റ്‌സർ, മാർക്കോ അർനോട്ടോവിക്, സാസ കലാജ്ജിക്.

ആദ്യ പ്രീ ക്വാർട്ടറിൽ വെയിൽസ്‌ ഡെന്മാർക്കിനെ നേരിടും.ആംസ്റ്റർഡാമിൽ ഇന്ന് നടക്കുന്നത് തുല്യ ശക്തികളുടെ പോരാട്ടം ആയിരിക്കും. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് വെയിൽസ്‌ പ്രി ക്വാർട്ടറിൽ എത്തുന്നത്. ഇറ്റലിയോട് പരാജയപ്പെട്ട വെയിൽസ് തുർക്കിയെ തോല്പിക്കുകയും സ്വിസർലാന്റിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.സീനിയർ താരങ്ങളായ ബെയ്ലിന്റെയും റാംസിയുടെയും മികച്ച ഫോമാകും വെയിൽസിന് പ്രതീക്ഷ. യുവവിങ്ങർ ജെയിംസും വെയിൽസിനായി ഇതുവരെ നല്ല പ്രകടനം നടത്തിയിട്ടുണ്ട്.കഴിഞ്ഞ യൂറോ കപ്പിൽ സെമി ഫൈനലിൽ എത്തിയ വെയിൽസ് ഇത്തവണയും അത്തരത്തിലൊരു കുതിപ്പ് നടത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ശേഷം അവസാന മത്സരത്തിൽ റഷ്യക്കെതിരെ ഗംഭീര പ്രകടനം നടത്തി കൊണ്ടായിരുന്നു ഡെൻമാർക്ക് പ്രീ ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷം പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യത്തെ ടീമാണ് ഡെൻമാർക്ക്. 2004ന് ശേഷം ആദ്യമായാണ് ഡെൻമാർക്ക് ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. വെയിൽസിനെതിരെ മികച്ച റെക്കോർഡുള്ള ഡെൻമാർക്ക് ഇരു ടീമുകളും തമ്മിൽ കളിച്ച ആകെ 10 കളികളിൽ ആറ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.2018 ൽ യുവേഫ നേഷൻസ് ലീഗിൽ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്.ആ മത്സരത്തിൽ ഡെൻമാർക്ക്‌ മാർട്ടിൻ ബ്രൈത്‌വൈറ്റ് നേടിയ നിർണായക ഗോളിൽ 2 -1 നു വിജയിച്ചു.

യൂറോയുടെ ചരിത്രത്തിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷം നോക്കൗട്ടിലെത്തിയ ആദ്യ ടീമായി ഡെൻമാർക്ക് മാറി. ഈ യൂറോയിലെ ടീമായി മാറിയ ഡെന്മാർക്കിന് ആംസ്റ്റർഡാമിലും വലിയ പിന്തുണ ലഭിക്കും എന്നാണ് കരുതുന്നത്.ഇന്ന് രാത്രി 9.30നാണ് മത്സരം തത്സമയം സോണി നെറ്റ് വർക്കിൽ കാണാൻ സാധിക്കും.