❝രാജകീയമായി ഇറ്റലി പ്രീ ക്വാർട്ടറിലേക്ക് ; തോറ്റിട്ടും വെയ്ൽസും കടന്നു ; സ്വിസ്സിന്‌ ഇനിയും കാത്തിരിക്കണം ❞

ഹാട്രിക്ക് വിജയവുമായി പ്രീ ക്വാർട്ടർ പ്രവേശനം രാജകീയമാക്കി ഇറ്റലി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അസൂറികൾ അവരുടെ മൂന്നാം ജയം നേടിയത്. മത്സരത്തിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ൽസും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിക്കെതിരെ വിജയം നേടിയ സ്വിറ്റ്സർലൻഡിന് നിർഭാഗ്യം കൊണ്ടാണ് നേരിട്ട യോഗ്യത നേടാൻ കഴിയാതെ പോയത്. സ്വിസ് ടീമിനേക്കാൾ കുറച്ച് ഗോളുകൾ മാത്രമാണ് വെയ്ൽസ് വഴങ്ങിയത് എന്നതാണ് മത്സരത്തിൽ തോൽവി വഴങ്ങിയിട്ടും അവർക്ക് രക്ഷയായത്. തുർക്കിക്കെതിരെ സ്വിസ് ടീമിന് മൂന്ന് ഗോളിൻ്റെ വ്യത്യാസത്തിൽ ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ അവർ യോഗ്യത നേടിയേനെ.

നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ വെയ്ല്‍സിനെ എട്ട് മാറ്റങ്ങളുമായിട്ടാണ് ഇറ്റലി ഇറങ്ങിയത്. എന്നിട്ടും വെയ്ല്‍സിനെ മറിടക്കാന്‍ ഇറ്റലിക്കായി. 39-ാം മിനിറ്റിലാണ് പെസീന ഗോള്‍ നേടിയത്. ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മാര്‍കോ വെറാറ്റിയാണ് ഗോളിന് അവസരം ഒരുക്കിയത്. വെറാറ്റിയുടെ താഴ്ന്നുവന്ന ഫ്രീകിക്കില്‍ പെസീന കാലുവെക്കുകയായിരുന്നു.ഇറ്റലി താരങ്ങൾ ആസൂത്രിതമായി എടുത്ത സെറ്റ് പീസിൽ നിന്നും പെസ്സീന ഗോൾ നേടിയത്. മാർക്കോ വെരാ എടുത്ത ലോ ഫ്രീകിക്കിലേക്ക് തൻ്റെ വലത് കാൽ കൊണ്ട് ഒരു ഫ്ളിക്കിലൂടെയാണ് താരം ഗോൾ നേടിയത്. വെരാട്ടിയുടെ വേഗം കൂടിയ കിക്ക് ആയത് കൊണ്ട് തന്നെ പെസ്സീനയുടെ കാലിൽ തട്ടിയ പന്ത് അല്പം കൂടി വേഗം കൂടിയതിനാൽ വെയ്ൽസ് ഗോളിയുടെ ഡൈവിന് പോലും പന്തിനെ എത്തിപിടിക്കാനായില്ല.

ഇതിനിടെ വെയ്ൽസിന് കളിയിൽ ഒപ്പമെത്താൻ ഒരു സുവർണാവസരം ലഭിച്ചെങ്കിലും ക്യാപ്റ്റൻ ബെയ്ൽ അത് പുറത്തേക്ക് അടിച്ച് കളഞ്ഞു. 76ാം മിനിറ്റിൽ ഇറ്റലി ബോക്സിലേക്ക് വന്ന ഒരു ലോങ്ങ് ഫ്രീകിക്കിലേക്ക് ചാടിയ വെയ്ൽസ് പ്രതിരോധ താരമായ റോഡോണിൻ്റെ ഹെ ചെന്നത് ആരാലും മാർക് ചെയ്യപ്പെടാതെ നിന്ന ബെയ്ലിന് അടുത്തേക്ക് ആയിരുന്നു. സുഖമായി ഗോൾ നേടാൻ കഴിയുമായിരുന്നെങ്കിലും താരത്തിൻ്റെ ശക്തിയേറിയ വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നു.രണ്ടാം പാതിയില്‍ വെയ്ല്‍സ് താരം ഏതന്‍ അമ്പാഡു ചുവപ്പ് കാര്‍ഡുമായി പുറത്തായത് വെയ്ല്‍സിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. എന്തായാലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാന്‍ വെയ്ല്‍സിനായി. കഴിഞ്ഞ 11 മത്സരത്തില്‍ ഇറ്റലി തോല്‍വി വഴങ്ങിയിട്ടില്ല. മാത്രമല്ല തോല്‍വി അറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാും നീലപ്പടയ്ക്കായി.

ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തിൽ തുർക്കിക്കെതിരെ തകർപ്പൻ വിജയമാണ് സ്വിറ്റ്സർലൻഡ് നേടിയത്. മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കൂ എന്നതിനാൽ സ്വിസ് ടീം തുടക്കം മുതൽ ആക്രമി ച്ചാണ് കളിച്ചത്.തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പട തകര്‍ത്തത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട തുര്‍ക്കി ഗ്രൂപ്പില്‍ സമ്പൂര്‍ണ പരാജയവുമായിട്ടാണ് മടങ്ങുന്നത്. വെയ്ല്‍സിനൊപ്പം നാല് പോയിന്റാണ് സ്വിറ്റസര്‍ലന്‍ഡിനും. മികച്ച മൂന്നാം സ്ഥാനക്കാരായി എത്തുമൊയെന്ന് കാത്തിരിക്കണം. സെദ്രാന്‍ ഷഖീരി ഇരട്ട ഗോളുകളാണ് സ്വിസ് പടയ്ക്ക് ജയമൊരുക്കിയത്. ഹാരിസ് സെഫറോവിച്ച് ഒരു ഗോള്‍ നേടി. ഇര്‍ഫാന്‍ കവേസിയുടെ വകയായിരുന്നു തുര്‍ക്കിയുടെ ഏക ഗോള്‍.

ഈ വിജയത്തോടെ ഇറ്റലി ഒമ്പതു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 4 പോയിന്റുള്ള വെയിൽസ് രണ്ടാമതും നാലു പോയിന്റ് തന്നെയുള്ള സ്വിറ്റ്സർലാന്റ് മൂന്നമാതും ഫിനിഷ് ചെയ്തു. ഇരു ടീമുകളും കളിച്ചപ്പോൾ സമനില ആയതിനാൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് വെയിൽസ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഇറ്റലിയും വെയിൽസും പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. സ്വിറ്റ്സർലാന്റിന് ഇനി മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിക്കാനായി കാത്തിരിക്കണം. 6 ഗ്രൂപ്പുകൾ ഉള്ള യൂറോയിൽ നാലു മികച്ച മൂന്നാം സ്ഥനക്കാരാണ് പ്രീക്വാർട്ടർ യോഗ്യത നേടുക.