❝ ഇറ്റലിയുടെ ⚽👌 പ്രീ ക്വാർട്ടർ 🇮🇹🏆 പ്രവേശനവും ബെയ്‌ലാട്ടത്തിൽ 🔥🏴󠁧󠁢󠁷󠁬󠁳󠁿 വെയിൽസും ❞

കളിച്ച രണ്ടു കളികളിലും രാജകീയ വിജയം സ്വന്തമാക്കി യൂറോ കപ്പിൽ ആദ്യ പ്രീ ക്വാർട്ടർ പ്രവേശനം നേടിയ ടീമായിടീം ഇറ്റലി.പ്രതിരോധത്തിൽ ഊഞ്ഞാൽ ആടിയിരുന്ന ഇറ്റാലിയൻ ചരിത്രം കീറി മുറിച്ച് എതിരാളികളെ ഉറക്കി കിടത്താൻ കഴിവുമള്ള ആക്രമണ നിരയുമായി കില്ലിനിയും പിള്ളേരും ഒരു മത്സരം ബാക്കി നിൽക്കെ പ്രീ ക്വാർട്ടർ പ്രവേശനം നേടി കഴിഞ്ഞു. രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താനാണ് ഇറ്റലി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.ഇറ്റലിക്കായി രണ്ടു ഗോളുകളും നേടിയത് സസുവോളോയുടെ 23കാരനായ മധ്യനിര താരം ലൊകടെല്ലിയായിരുന്നു.സീറോ ഇമോബില്ലേയാണ് ഇറ്റലിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍.

ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇറ്റലി ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. തുടക്കം മുതലേ ആക്രമ ണശൈലിയിലാണ് ഇറ്റലി കളിച്ചത്. മത്സരത്തിന്റെ 19ആം മിനിട്ടില്‍ ഇറ്റലി നായകന്‍ ജോര്‍ജിയോ കെല്ലീനി തങ്ങള്‍ക്ക് ലഭിച്ച ഒരു കോര്‍ണര്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി വാറിന്റെ സഹായത്തോടെ ഗോള്‍ നിഷേധിക്കുകയായിരുന്നു. കെല്ലീനിയുടെ കൈ പന്തില്‍ തട്ടിയതാണ് ഇറ്റലിക്ക് നിര്‍ഭാഗ്യകരമായത്. 23ആം മിനിട്ടില്‍ മുപ്പത്തിയാറുകാരന്‍ കെല്ലീനി കളിക്കളത്തില്‍ നിന്നും മടങ്ങി. ശേഷം മൂന്ന് മിനിട്ടിനുള്ളില്‍ മാനുവല്‍ ലൊക്കാറ്റലിയിലൂടെ ഇറ്റലി മത്സരത്തില്‍ ആദ്യ ലീഡ് നേടി. വലതു വിങ്ങിലൂടെ പന്തുമായി ഒറ്റക്ക് മുന്നേറിയ ബെറാടി ബോക്‌സിനുള്ളില്‍ നിന്ന് നല്‍കിയ ഒരു കട്ട് പാസ് ലൊക്കാറ്റലി അനായാസം ഗോള്‍ വര കടത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ ലൊകടെല്ലി തന്നെ വേണ്ടി വന്നു ഇറ്റലിക്ക് ലീഡ് ഇരട്ടിയാക്കാൻ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ആണ് ലൊകടെല്ലിയുടെ രണ്ടാം ഗോൾ വന്നത്. ബരെല്ല കൊടുത്ത പാസ് പെനാൾട്ടി എത്തിച്ചു. പുറത്ത് നിന്ന് ഇടം കാലു കൊണ്ട് ഡ്രിൽ ചെയ്ത് താരം ഗോൾവലയുടെ കോർണറിൽ എത്തിച്ചു. ഈ ഗോൾ ഇറ്റലിയുടെ മൂന്ന് പോയിന്റും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. ഇതിനു ശേഷവും വിരലിൽ എണ്ണാവുന്നതിൽ അധികം അവസരങ്ങൾ ഇറ്റലി സൃഷ്ടിച്ചു. അവസാനം 89ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് പവ ർഫുൾ സ്ട്രൈക്കിലൂടെ ഇറ്റലിയുടെ മൂന്നാം ഗോൾ നേടിയത്.

മത്സരത്തിലെ വിജയത്തിലൂടെ ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ്. അവസാനം കളിച്ച പത്ത് മത്സരങ്ങളും വിജയിച്ച ഇറ്റലി ഈ വര്‍ഷം ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. 2018 സെപ്റ്റംബറിനു ശേഷം ഒരു മത്സരം പോലും അവര്‍ പരാജയപ്പെട്ടിട്ടില്ല. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ് ഇറ്റലി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ വെയില്‍സിനെയാണ് നേരിടുക.ഇറ്റലി താരം മാനുവല്‍ ലൊക്കാറ്റലി മത്സരത്തിലെ തന്റെ ഇരട്ട ഗോളിലൂടെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. യൂറോ കപ്പില്‍ ഒരു മത്സരത്തില്‍ ഇറ്റലിക്കായി രണ്ട് ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമായി ലൊക്കാറ്റലി മാറിയിരിക്കുകയാണ്.

യൂറോ കപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതിയിരുന്ന തുര്‍ക്കിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഗ്രൂപ്പ് എയില്‍ വെയ്ല്‍സിനെതരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തുര്‍ക്കിയുടെ തോല്‍വി. ആരോണ്‍ റംസിയാണ് വെയ്ല്‍സിന്റെ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇറ്റലിയോടും തുര്‍ക്കി പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിന് പുറത്താകല്‍ ഭീഷണിയിലാണ്. 42 ആം മിനുട്ടിൽ വെയ്ൽസ് മുന്നിലെത്തി.മധ്യവരയ്ക്ക് തൊട്ടുമുന്നില്‍ നിന്ന് ബെയ്ല്‍ തുര്‍ക്കി പ്രതിരോധത്തിന് മുകളിലൂടെ താഴ്ത്തിയിറങ്ങിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് നിലത്തിറക്കി റംസി ഷോട്ടുതിര്‍ത്തു.

61-ാം മിനിറ്റില്‍ വെയ്ല്‍സിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചു. ബെയ്‌ലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ബെയ്ല്‍ തന്നെയെടുത്ത കിക്ക് പുറത്തേക്ക് പോയി. 87-ാം മിനിറ്റില്‍ തുര്‍ക്കി താരം മെറിഹ് ഡെമിറലിന്റെ ഹെഡ്ഡര്‍ വെയ്ല്‍സ് കീപ്പര്‍ ഡാനി വാര്‍ഡ് രക്ഷപ്പെടുത്തി. പിന്നീട് ഇഞ്ചുറി സമയത്തെ ഗോളിലൂടെ കോണര്‍ റോബേര്‍ട്‌സ് വെയ്ല്‍സിന്റെ വിജയമുറപ്പിച്ചു. ബെയ്‌ലായിരുന്നു ഗോളിന് പിന്നില്‍.

Rate this post