ഇരുപത്തിനാല് മണിക്കൂർ മൂന്ന് തവണ വിക്കറ്റ് നഷ്ടം 😱 ചിരിപടർത്തുന്ന റെക്കോർഡ് പിറന്നത് ആരും അറിഞ്ഞില്ല

ക്രിക്കറ്റിൽ എക്കാലവും ചില അപൂർവ്വ റെക്കോർഡുകൾ പിറക്കാറുണ്ട്. പല താരങ്ങളും കരിയറിൽ അനവധി ബാറ്റിങ്, ബൗളിംഗ് റെക്കോർഡുകൾ നേടാറുണ്ട് എങ്കിലും നാണക്കേടിന്റെ ചില നേട്ടങ്ങളും താരങ്ങളുടെ പേരിലായി മാറാറുണ്ട്. ഏറെ ആരാധകരുള്ള പല താരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിൽ നാണക്കേടിന്റെ ബാറ്റിങ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിൽ എല്ലാ മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെക്കുവാൻ പല പ്രമുഖ ബാറ്റ്‌സ്മാന്മാർക്ക് പോലും കഴിയില്ല. പക്ഷേ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ അത്യപൂർവ്വവും ഒപ്പം രസകരവുമായ ഒരു നേട്ടം സ്വന്തമാക്കിയ മുൻ പാകിസ്ഥാൻ താരവും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഉമർ അക്മലാണ് ആരാധകരുടെ എല്ലാം ചർച്ചയായി മാറുന്നത്.ഇത്തരം ഒരു അപൂർവ്വ റെക്കോർഡ് പിറന്നത് ഇന്നും പല ആരാധകർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

നിലവിൽ ക്രിക്കറ്റിൽ പല താരങ്ങൾക്കും കരിയറിൽ ഇങ്ങനെ ഒരു നാണക്കേട് സംഭവിക്കുമോയെന്നതിൽ ഉറപ്പായും സംശയം കാണും. ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഒരൊറ്റ തവണ സംഭവിച്ച ഈ അപൂർവ്വ നേട്ടം ഉമർ അക്മറിന് മാത്രം സ്വന്തമാണ്.24 മണിക്കൂർ കാലയളവിൽ മൂന്ന് തവണയാണ് ഉമർ അക്മലിന് തന്റെ വിക്കറ്റ് നഷ്ടമായത്. ഒരുവേള ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ നേട്ടം സംഭവിച്ചത് 2015ലാണ്. പാകിസ്ഥാൻ ടീമിന്റെ ലിമിറ്റഡ് ഓവർ ടീമുകളിൽ ഏറെ കാലം സ്ഥിരമായിരുന്ന ഉമർ അക്മൽ പക്ഷേ ടീമിൽ നിന്നും മോശം ബാറ്റിങ് ഫോം കാരണം പുറത്തായിരുന്നു.പക്ഷേ ഇന്ന് താരം പാകിസ്ഥാൻ കോടതിയിൽ ഒരു ക്രിക്കറ്റ്‌ മത്സരവുമായി ബന്ധപ്പെട്ട കേസ് കൂടി നേരിടുന്നുണ്ട്.


2015 നവംബർ 30ന് രാത്രി ആരംഭിച്ച പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ഒരു ടി :20 മത്സരത്തിലാണ്‌ ഈ അപൂർവ്വ സംഭവം ആരംഭിച്ചത് ഇംഗ്ലണ്ടിന് എതിരായ ടി :20 മത്സരം അന്ന് ഷാർജയിലാണ് നടന്നത്. ആ മത്സരത്തിൽ മോയിൻ അലിയുടെ പന്തിൽ ജോർദൻ ക്യാച്ച് പൂർത്തിയാക്കി താരം നാല് റൺസിൽ പുറത്തായിരുന്നു. പക്ഷേ മത്സരം നിശ്ചിത 20 ഓവറിൽ സമനിലയിൽ കലാശിച്ചതോടെ സൂപ്പർ ഓവറിൽ അതേ ദിവസം ഉമർ അക്മലിന് വീണ്ടും ബാറ്റിംഗിന് അവസരം ലഭിച്ചു. ശേഷം സംഭവിച്ചതാണ് പിന്നീട് ക്രിക്കറ്റ്‌ ചരിത്രത്തിൽ ചിരിപടർത്തുന്ന നേട്ടമായി മാറിയത്.

എന്നാൽ സൂപ്പർ ഓവറിൽ റൺസ് ഒന്നും നേടുവാൻ കഴിയാതെ താരം വീണ്ടും വിക്കറ്റ് നഷ്ടമാക്കി. അതേസമയം ആ ടി :20 മത്സരത്തിന് ശേഷം ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുവാനായി വേഗം ധാക്കയിലേക്ക് പറന്ന ഉമർ അക്മൽ 2015 ഡിസംബർ ഒന്നിന് നടന്ന ടി :20 മത്സരത്തിൽ ചിറ്റകോങ് ടീമിനായി കളിച്ചെങ്കിലും ബാറ്റിങ്ങിൽ ശോഭിക്കാൻ കഴിഞ്ഞില്ല.ഒരു റൺസിൽ അവിടെയും പുറത്തായ താരം പക്ഷേ അത്യപൂർവ്വ നേട്ടമാണ് കരസ്ഥമാക്കിയത്. ഒരുവേള ക്രിക്കറ്റിൽ ഈ നേട്ടം മറ്റൊരു താരം സ്വന്തമാക്കുമോയെന്നതിൽ ഇന്നും പല ആരാധകർക്കും സംശയമുണ്ട്.ഇന്നും പല ക്രിക്കറ്റ്‌ പ്രേമികളും ഇങ്ങനെ ഒരു നേട്ടം മറ്റാരും സ്വന്തമാക്കില്ല എന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.