“ഇത് നെയ്മറിന്റെ ലോകമാണ്, നമുക്കതിൽ ജീവിച്ച് ആസ്വദിക്കാം”

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെ നേടിയ വിജയത്തോടെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് ബ്രസീൽ.സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ തോൽവി അറിയാതെ മുന്നേറിയാണ് ബ്രസീൽ വേൾഡ് കപ്പ് ബർത്ത് നേടിയത്.1930 ലെ ആദ്യ വേൾഡ് കപ്പ് മുതൽ എല്ലാ ചാമ്പ്യൻഷിപ്പിലും തങ്ങളുടെ സാനിധ്യം അറിയിക്കാൻ ബ്രസീലിനായിട്ടുണ്ട്. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ മുന്നേറ്റങ്ങളിലെ പ്രധാന താരം സൂപ്പർ സ്റ്റാർ നെയ്മർ തന്നെയാണ്.

ക്ലബ് തലത്തിൽ പലപ്പോഴും മോശം പ്രകടനം നടത്തിയാലും ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്‍മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു.തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന നെയ്‌മറുടെ പ്രകടനം പിഎസ്‌ജി ആരാധകർക്കും ആശ്വാസം നൽകുന്നതാണ്.

കൺമെബോൾ സോണിലെ ഈ യോഗ്യതാ മത്സരങ്ങളിലെ തർക്കമില്ലാത്ത താരമാണ് നെയ്മർ. ഏഴ് ഗോളുകളും എട്ട് അസിസ്റ്റുകളും ഉപയോഗിച്ച്, ഏതൊരു കളിക്കാരന്റെയും ഏറ്റവും ഉയർന്ന ഗോൾ സംഭാവന ചെയ്ത താരമാണ് നെയ്മർ. ബ്രസീലിനെ ഒരു ടീമിയി മുന്നോട്ട് കൊണ്ട് പോകുന്നതിൽ നെയ്മർ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.കൊളംബിയയെ പ്രതിരോധം പിളർത്തുന്ന നെയ്മറിന്റെ പാസിലൂടെയാണ് പാക്വെറ്റ വിജയ ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു നാളായി നെയ്മറിൽ നിന്നും അപ്രത്യക്ഷ്യമായ ഡ്രിബ്ലിംഗ് കഴിവുകളും കണ്ണഞ്ചിപ്പിക്കുന്ന ട്രിക്കുകളും വീണ്ടു കഴിഞ്ഞ മത്സരത്തിൽ കണാൻ സാധിച്ചു. വരുന്ന വേൾഡ് കപ്പിൽ ബ്രസീലിന്റെ പ്രതീക്ഷകൾ മുഴുവൻ ഈ 29 കാരനിലാണ്. രണ്ടു ദശകത്തിനു ശേഷം വീണ്ടും ബ്രസീലിനെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിക്കാൻ നെയ്മറിന് സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

കൊളംബിയക്കെതിരെ മത്സരത്തിന് ശേഷം എല്ലാവരും ചോദിച്ച ചോദ്യമാണ് എന്തുകൊണ്ട് ടിറ്റെ വിനീഷ്യസിനെ ആദ്യ ഇലവനിൽ ഇറക്കാത്തത് എന്നത്.ഇത് ഒരു മില്യൺ ഡോളർ ചോദ്യമാണ്, ബ്രസീൽ കോച്ച് ടൈറ്റ് ഉടൻ ഉത്തരം പറയേണ്ട ഒന്നാണ്. 2021-22 ക്ലബ് സീസണിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിനീഷ്യസ് ജൂനിയർ സെലെക്കാവോയ്‌ക്കായി ഒരു തവണ മാത്രമാണ് ആരംഭിച്ചത്.കൊളംബിയക്കെതിരെ രണ്ടാം പകുതിയിൽ ഫലപ്രദമല്ലാത്ത ഫ്രെഡിന് പകരം ഇറങ്ങിയ വിനീഷ്യസ് കുറഞ്ഞ സമയം കൊണ്ട് തന്റെ മൂല്യം ടീമിന് കാണിച്ചു കൊടുക്കുകയും ചെയ്തു.

ബ്രസീൽ മുന്നേറ്റ നിരയുമായി പെട്ടെന്ന് ഒത്തിണക്കം കാണിച്ച വിനീഷ്യസ് വേഗതയും , ഡ്രിബിളുകൾ കൊണ്ട് കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.21 വയസ്സ് മാത്രമുള്ള ഈ ബ്രസീലിയൻ താരത്തിന് ദേശീയ ടീമിന്റെ താരമാകാനുള്ള യഥാർത്ഥ നിലവാരമുണ്ട്. പക്ഷേ, ടിറ്റെ റയൽ താരത്തെ സ്ഥിരമായി ആദ്യ ഇലവനിൽ ഉൾപെടുത്തേണ്ടതുണ്ട്.

Rate this post