❝സച്ചിനും ദ്രാവിഡും ഒരുപോലെ ഇതിഹാസ താരങ്ങൾ :അപൂർവ്വ നേട്ടങ്ങൾ അറിയാം❞

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് സച്ചിനും ദ്രാവിഡും. ക്രിക്കറ്റിൽ ഇരുവരുടെയും റെക്കോർഡ് സമാനതകളില്ലാത്തതാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടു ബാറ്റസ്മാൻമാർ ആണ് ഇരുവരും. രണ്ടു പേരും ഒരേ കാലഘട്ടത്തിൽ കളിച്ചതു കൊണ്ട് ഇരുവരുടെയും റെക്കോർഡുകൾ താരതമ്യം ചെയ്യാൻ നമുക്ക് സാധിക്കും. ഇവരുടെ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച എല്ലാ ബൗളർമാരുടെയും മേൽ ശക്തമായ ആധിപത്യം നേടാൻ രണ്ടു പേർക്കുമായി. അതേസമയം സച്ചിന്റെയും ,ദ്രാവിഡിന്റെയും ടെസ്റ്റ് കരിയറിലെ റെക്കോർഡുകൾ പലതും പരിശോധിച്ചാൽ നമ്മളെ ഒരുവേള ഏറെ അത്ഭുതപെടുത്തുന്ന നേട്ടങ്ങളും നമുക്ക് കാണുവാൻ സാധിക്കും.

എന്നാൽ  ഈ രണ്ട് കളിക്കാരുടെ കരിയർ റൺസ് പരിശോധിച്ചാൽ ആരാണ് മറ്റുള്ളവരിൽ നിന്ന് മികച്ചതെന്ന് പറയാൻ പ്രയാസമാണ്. രാഹുൽ ദ്രാവിഡിനേക്കാൾ കൂടുതൽ ടെസ്റ്റുകൾ സച്ചിൻ കളിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡിനെ അപേക്ഷിച്ച് അൽപ്പം മികച്ച ശരാശരിയുണ്ട്. രാഹുൽ ദ്രാവിഡ് സച്ചിൻ ടെണ്ടുൽക്കറിനോട് തുല്യമായ ടെസ്റ്റുകൾ കളിച്ചുവെന്ന് കരുതുകയാണെങ്കിൽ, സച്ചിന്റെ ഒപ്പമോ അല്ലെങ്കിൽ റൺസിനെക്കാളും ശരാശരിയുടെയും കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കർ നമ്പറുകളേക്കാൾ കൂടുതൽ നേടാൻ ഒരുവേള ദ്രാവിഡിന് കഴിയുമായിരുന്നു.സച്ചിൻ  :200 മത്സരങ്ങൾ 329 ഇന്നിംഗ്സ് 15,921 റൺസ്  (53.78 ശരാശരി 51 സെഞ്ച്വറി 68 അർദ്ധസെഞ്ച്വറികൾ) രാഹുൽ ദ്രാവിഡ് : 164 മത്സരങ്ങൾ 286 ഇന്നിംഗ്സ് 13,288 റൺസ്( 52.31 ശരാശരി 36 സെഞ്ച്വറികൾ 63 അർദ്ധസെഞ്ച്വറി ).

അതേസമയം വിദേശ ടെസുകളിലെ ഇരുവരുടെയും നേട്ടങ്ങൾ നമ്മൾ ഇനി പരിശോധിച്ചാൽ വിദേശങ്ങളിൽ ഇരുവരുടെയും റെക്കോർഡുകൾ ഏകദേശം തുല്യമാണ് ,പക്ഷെ സെഞ്ചുറികളുടെ എന്നതിൽ സച്ചിൻ മുൻപിലാണ്. പക്ഷെ വിദേശത്തു സച്ചിനേക്കാളും മികച്ച ഇന്നിഗ്‌സുകൾ ദ്രാവിഡിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട് സച്ചിൻ :176 ഇന്നിംഗ്സ് 8705 റൺസ് (54.75 ശരാശരി 29 സെഞ്ച്വറികൾ 36 അർദ്ധസെഞ്ച്വറികൾ) രാഹുൽ ദ്രാവിഡ് : 166 ഇന്നിംഗ്സ് 7690 റൺസ് (53.03 ശരാശരി 21 സെഞ്ച്വറികൾ 36 അർദ്ധസെഞ്ച്വറികൾ).

വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നി ടീമുകൾക്കെതിരെ സച്ചിനേക്കാൾ മികച്ച ശരാശരി രാഹുൽ ദ്രാവിഡിന്. സച്ചിൻ ടെണ്ടുൽക്കറുടെ കരിയർ റൺസ് ദ്രാവിഡിൽ നിന്ന് മികച്ചതായിരിക്കാം, പക്ഷേ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് തുടങ്ങിയ കരുത്തരായ ടീമുകൾക്കെതിരായ പ്രകടനം മികച്ചതല്ല.ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെ സച്ചിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നെങ്കിലും നിർണായക ഘട്ടത്തിൽ രാഹുൽ ദ്രാവിഡിന് മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടുണ്ട്.എന്നാൽ സെഞ്ചുറികൾ നേടി ടീമിനെ വിജയിപ്പിക്കുന്ന കാര്യത്തിൽ രാഹുൽ ദ്രാവിഡ് സച്ചിനേക്കാൾ മുന്നിലാണ്. എന്നാൽ സച്ചിനും ഒപ്പം രാഹുൽ ദ്രാവിഡും കളിച്ച ഇന്ത്യൻ ടീമിനെ പക്ഷേ ഏതൊരു എതിരാളികളും വളരെ അധികം ഭയന്നിരുന്നു.ഇന്ത്യയിലെ പ്രകടനം :സച്ചിൻ : 153 ഇന്നിംഗ്സ് 7216 റൺസ് ( 52.67 ശരാശരി 22 സെഞ്ച്വറികൾ 32 അർധസെഞ്ച്വറി )രാഹുൽ ദ്രാവിഡ് : 120 ഇന്നിംഗ്സ് 5598 റൺസ് 51.36 റൺസ് 15 സെഞ്ച്വറികൾ 27 അർദ്ധസെഞ്ച്വറികൾ )