ഇതിഹാസം പടിയിറങ്ങുമ്പോൾ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച സെന്റർ ഫോർവേഡുകളിൽ ഒരാളായ ലൂയിസ് സുവാരസ് എന്ന ലൂയിസ് ആൽബർട്ടൊ സുവാരസ് ഡയസിന്റെ കരിയറും ജീവിതവും ബാഴ്‌സലോണയ്ക്ക് മുൻപും പിൻപും എന്ന് കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും. ചരിത്രത്തിൽ ആദ്യമായൊരു ആഫ്രിക്കൻ രാജ്യം ലോക കപ്പിന്റെ സെമി ഫൈനൽ കളിക്കുന്നത് കൈ വെച്ച് തടുത്തത് മുതൽ അജാക്സിലും ലിവർപൂളിലും എതിരാളികളെ കടിച്ച പാട്രിക് എവ്‌റയെ റേഷ്യൽ അബ്യുസ് ചെയ്ത പലപ്പോളും മനപൂർവം ഫൗൾ ചെയ്ത് എതിരാളികളെ ചവിട്ടിയും ഇടിച്ചും ഉപദ്രവിച്ച, അത് സാധ്യമല്ലാത്ത ഇടങ്ങളിൽ വാക്ക് കൊണ്ട് കുത്തി നോവിച്ച കളിക്കാരൻ. ലോക ഫുട്‌ബോളിൽ ഇത്ര അധികം ഹേറ്റേഴ്‌സ് ഉണ്ടായ മറ്റൊരു പ്ലേയർ ഒരു പക്ഷേ കണ്ടെന്ന് വരില്ല .

മെസ്സി റോണോ ഫാനിസം പോലെ അല്ല ലോക ഫുട്‌ബോളിൽ ഉറുഗ്വെക്കു ഒഴികെ ബാക്കി മിക്ക ഫുട്‌ബോൾ കാണികൾക്കും അയാൾ മുടിയനായ പുത്രൻ ആയിരുന്നു. ലിവർപൂളിൽ കളിക്കുന്ന കാലത്താണ് ലോകത്തിന്റെ ശ്രദ്ധ സുവാരസിലേക്കു ഇത്ര അധികം നീളുന്നത്. സ്ഥിരത ഉള്ളൊരു സെന്റര് ഫൊർവെട് ഒരുപക്ഷെ ഫെർണാണ്ടോ ടോറസിനു പകരമോ അതിനു മുകളിലോ ആയിരുന്നു പലപ്പോളും സുവാരസിന്റെ പ്രകടനങ്ങൾ . ബോക്സിനുള്ളിൽ കടന്നാൽ പൊടുന്നനെ ഉള്ള നേരിയ ചലനങ്ങൾ വളരെ നാച്ചുറൽ ആയി തോന്നിക്കുന്ന റണ്ണിൽ അതികം കൺട്രോൾ ചെയ്യാതെയോ തൊടുക്കുന്ന മിന്നൽ ലോങ്ങ് വോളി , സാവി അലോൻസോക്ക് പോലും കിടപിടിക്കുന്ന ലോങ്ങ് റേഞ്ചറുകൾ റണ്ണിങ് , ചിപ്പുകൾ റൊണാൾഡോ നാസിമെന്റോക്ക് ശേഷം ബോക്സിൽ ഇത്ര പ്രെസിഷൻ ഒള്ള മറ്റൊരു ഫോർവേഡ് ഉണ്ടായിരുന്നോ എന്ന് തന്നെ താർക്കികമാണ് . എന്നാൽ അയാളെ ആരും ആരാധിച്ചില്ല റേസിസത്തെ വല്യ പാപമായി കാണാത്ത അന്നത്തെ ലിവർപൂൾ ആരാധകർ പോലും അയാൾക്ക് വലിയ സ്നേഹം കൊടുത്തു എന്ന് കരുതാൻ ആകില്ല.


ഇവാനോവിച്ചിനെ കടിച്ച സംഭവത്തിന് ശേഷം പിഴയും ലോകം മുഴുവൻ പഴിയും കേട്ട് തിരിച്ചു വന്ന സുവാരസ് ചോദ്യം ചോദിച്ച സ്പാനിഷ് മാധ്യമത്തിന്റെ മൈക്ക് തട്ടി തെറിപ്പിച്ചാണ് അടുത്ത വിവാദം ഉണ്ടാക്കിയത്. ഇവനൊന്നും ഒരു കാലത്തും നന്നാവില്ല എന്ന് കരുതിയ കാലം. എന്നാൽ പ്രതിഭയുടെ കാര്യത്തിൽ കുറവ് ഒന്നും ഉണ്ടായില്ല അടുത്ത കൊല്ലം 31 ഗോൾ അടിച്ചു കൂട്ടി ലിവര്പൂളിനെ പ്രീമിയർ ലീഗിന്റെ കപ്പിനരികെ വരെ എത്തിച്ച പ്രകടനം ആണ് സുവാരസ് കാഴ്ച വെച്ചത്. റൊണാൾഡോക്ക് ഒപ്പം അക്കൊല്ലം യൂറോപ്യൻ ഗോൾഡൻ ഷൂ പങ്കിട്ട സുവാരസിനെ അതോടു കൂടി എല്ലാ വലിയ ക്ളബുകളും വട്ടമിട്ടു. സ്പാനിഷ് വമ്പന്മാരായ ബാര്സലോണയുടെ ഓഫർ സ്വീകരിച്ചു ( അന്നത്തെ റെക്കോഡ് തുകകളിൽ ഒന്നിന് ) സ്വയം സ്പെയിനിലേക്കു പറിച്ചു നടാൻ സ്പാനിഷ് ഭാഷയും ഒരു കാരണമാണെന്ന് അയാൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു ബാർസയിൽ കൂടി സുവാരസിന്റെ ജീവിതവും ഫുട്‌ബോളും മാറുകയായിരുന്നു.

ലാ മാസിയയിൽ നിന്നും കളിയും ജീവിതവും കരുപിടിപ്പിച്ച മെസ്സിയും ഇനിയേസ്റ്റയും സാവിയും ബുസ്കറ്റസും ഒക്കെ അടങ്ങുന്ന ഒരു വലിയ കുടുംബം ആണ് അവിടെ അയാളെ സ്വീകരിച്ചത്. എല്ലാ കാര്യത്തിലും പരസ്പരം സംവദിക്കുന്ന സഹകളിക്കാർ ഡ്രസിങ് റൂമിൽ പോലും പരസ്പരം പോരടിച്ചിരുന്ന കളിക്കാരെയും കർക്കശക്കാരായ കൊച്ചിനെയും കണ്ടു ശീലിച്ച സുവാരസിന് അതൊരു പുതിയ അനുഭവം ആയിരുന്നു. മികച്ച ഫുട്‌ബോളറിൽ നിന്നും ചിട്ട ഉള്ള ഒരു സ്പോർട്സുമാൻ ആയും നല്ല ഒരു മനുഷ്യൻ ആയും ഒക്കെ അയാൾ വളരുന്നത് ലോകം അവിടന്ന് നോക്കി കണ്ടു. 4 ലീഗ് കിരീടങ്ങൾ ഒരു യൂറോപ്യൻ കിരീടം 4 തവണ കോപ്പ ഡെൽ റേ നേട്ടങ്ങളുടെ പട്ടിക നീളുന്നു. 6 വർഷങ്ങൾ 191 കളികൾ 147 ഗോളുകൾ. മെസ്സിയും നെയ്മറും കളിച്ചിരുന്ന കാലയളവിൽ സുവാരസിന്റെ സ്റ്റാറ്റസ് ആണ് ഇതെന്നോർക്കണം. അയാളെ നിങ്ങൾക്കു വെറുക്കാം വിമർശിക്കാം എന്നാൽ ബാഴ്സയുടെ എക്കാലത്തെയും മികച്ച ഫോര്വേഡുകളിൽ ഒരാളായി വർത്തമാന ലോകത്തെ മികച്ച സെന്റർ ഫോർവേഡുകളിൽ ഒന്നായി അയാളെ എണ്ണാതെ ഇരിക്കാൻ ആകില്ല.


കരിയറിന്റെ അവസാനം എന്ന് തോന്നിപ്പിക്കുന്ന ഇക്കാലത്തും ബാഴ്സ പൂർണമായും അടിയറവു പറഞ്ഞ യൂസി എൽ ക്വാർട്ടറിൽ 57 ആം മിനിറ്റിൽ വന്ന ഗോള് പോലും നമ്മളോട് പറയുന്നുണ്ട്. അയാളിലെ പ്രതിഭയും കണിശതയും എവിടെയും പോയിട്ടില്ല എന്ന്. സ്പെയിനിൽ തന്റെ ജീവിതം പറിച്ചു നട്ടത് കൊണ്ട് അയാൾക്കിനിയും ബാഴ്‌സയെ നേരിടേണ്ടി വരും എവെർട്ടനു വേണ്ടി യുണൈറ്റഡിനെ നേരിടുമ്പോൾ റൂണിയിൽ കണ്ട സംശയ ഭാവമോ ഗാലക്ടിക്കസിൽ വന്നപ്പോൾ ബാഴ്‌സയെ നേരിടുന്ന റൊണാൾഡോയിൽ കണ്ട ചിരിയോ നിങ്ങൾ അയാളിൽ നിന്ന് പ്രതീക്ഷിക്കണ്ട. തന്നെ താനാക്കിയ ലിവര്പൂളിനെതിരെ ഗോൾ നേടിയപ്പോൾ ഉലഞ്ഞു ചിരിച്ച തിമിർത്തു ആഘോഷിച്ച , ബോക്സിനുള്ളിൽ വീഴുമ്പോൾ പോലും ഗോളിനായി ശ്രെമിക്കുന്ന , നേട്ടങ്ങൾ ആഘോഷിക്കുന്ന എൽ പിസ്റ്റലേറൊ ഒരു വട്ടം കൂടി നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

ഒരു പക്ഷെ ഇനിയും ചില വർഷങ്ങൾ. ഘാനയുടെ ഹൃദയം തകർത്ത ആ രാത്രിയിൽ അയാൾ പറഞ്ഞത് ഓർക്കുക

“ടീമിന്റെ വിജയത്തിന് ഞാൻ എന്തും ചെയ്യും എന്തും”

തയ്യാറാക്കിയത് മിഥുൻ ജോസ്