‘ഇത് ശരിക്കും സങ്കടകരമായ ദിവസമാണ്. ഞങ്ങൾ പരാജയപ്പെട്ടു’ : മൈക്കൽ അർട്ടെറ്റ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയെ അഭിനന്ദിച്ച് ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർട്ടെറ്റ.എന്നാൽ കിരീടത്തിനോട് അടുത്തെങ്കിലും നിർണായക സമയത്ത് ഫോം നഷ്ടപ്പെട്ടതിന് ശേഷം ആഴ്‌സണൽ താഴേക്ക് പോയതിന്റെ നിരാശ പരിശീലകൻ വേദന മറച്ചുവെച്ചില്ല.

രണ്ട് മാസം മുമ്പ് വരെ പോയിന്റ് ടേബിളിൽ ഉണ്ടായിരുന്ന ആഴ്‌സണൽ കിരീടം ഉറപ്പിച്ചിരുന്നു.ആഴ്‌സണൽ അവരുടെ അവസാന എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. ഇന്നലെ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെ കിരീടം സിറ്റിക്ക് മുന്നിൽ അടിയറവു വെക്കേണ്ടി വരികയും ചെയ്തു.“ഇത് ശരിക്കും സങ്കടകരമായ ദിവസമാണ്. ഞങ്ങൾ പരാജയപ്പെട്ടു,ഞാൻ മാൻ സിറ്റിയെ അഭിനന്ദിക്കുന്നു. അവർ ചാമ്പ്യന്മാരാണ്, അവർ വിജയിക്കാൻ അർഹരാണ്. ഞാൻ ക്ഷമ ചോദിക്കുന്നു, കാരണം ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഞങ്ങൾ ജനിപ്പിച്ചു, പക്ഷേ ഞങ്ങൾക്ക് കഴിഞ്ഞില്ല, അത് എന്റെ ഉത്തരവാദിത്തമാണ്” ആർറ്റെറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇന്ന് ഞങ്ങൾ കൂടുതൽ നന്നായി കളിക്കേണ്ടതായിരുന്നു.ഏപ്രിൽ, മെയ് മാസങ്ങളിൽ വരുമ്പോൾ ഞങളുടെ 24 കളിക്കാർ അവരുടെ മികച്ച രീതിയിൽ കളിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകേണ്ടതുമായിരുന്നു.പല കാരണങ്ങളാൽ ഞങ്ങൾക്ക് അത് സാധിച്ചില്ല” പരിശീലകൻ പറഞ്ഞു.സിറ്റിയിൽ ഗാർഡിയോളയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർട്ടെറ്റ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ആഴ്സണലിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.ഈ സീസണിൽ 248 ദിവസം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന.പ്രീമിയർ ലീഗ് നേടുന്നതിൽ പരാജയപ്പെട്ട ഏതൊരു ടീമിനും ഏറ്റവും കൂടുതൽ ആയിരുന്നു.

“ഇത്രയും കാലം സിറ്റിയുമായി മത്സരിച്ചുകൊണ്ട് 10 മാസത്തിലേറെയായി ഞങ്ങൾക്ക് ഇത് അവിശ്വസനീയമായ ഒരു യാത്രയാണ്.എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ വളരെ ആകാംക്ഷയുള്ളവരായിരുന്നു, പക്ഷെ ഞങ്ങൾ അതിൽ എത്തിയില്ല, ”ആർട്ടെറ്റ പറഞ്ഞു.“ഞങ്ങൾ വലിയ പാഠങ്ങൾ പഠിച്ചു. ഈ ക്ലബ്ബിൽ ഞങ്ങൾ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഞങ്ങൾ വലിയ ചുവടുകൾ വച്ചു, പക്ഷേ ഒരു ചാമ്പ്യൻഷിപ്പ് നേടുക എന്നതായിരുന്നു ലക്ഷ്യം പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു.” അദ്ദേഹം പറഞ്ഞു.

Rate this post