‘ഇതെന്റെ അവസാന ലോകകപ്പാണ്, ഫൈനൽ അവസാന മത്സരവും’ : ലയണൽ മെസ്സി |Qatar 2022 |Lionel Messi

ഖത്തർ വേൾഡ് കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ആധികാരികമായ വിജയത്തോടുകൂടിയാണ് അർജന്റീന ഇപ്പോൾ കലാശ പോരാട്ടത്തിന് എത്തുന്നത്. ലയണൽ മെസ്സിയും ജൂലിയൻ ആൽവരസും അടങ്ങുന്ന അർജന്റീന താരങ്ങൾ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

ലയണൽ മെസ്സി തന്നെയാണ് ഈ വേൾഡ് കപ്പിൽ അർജന്റീനയെ മുന്നോട്ടു കൊണ്ടുപോകുന്നത്. നാല് മത്സരങ്ങളിലാണ് മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല ആകെ 8 ഗോളുകളിലാണ് മെസ്സി കോൺട്രിബ്യൂട്ട് നടത്തിയിട്ടുള്ളത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു. ലയണൽ മെസ്സി തന്നെയാണ് അർജന്റീനയെ ചുമലിൽ ഏറ്റുന്നത് എന്നുള്ളത് ഈ കണക്കുകളിൽ നിന്നും വളരെ വ്യക്തമാണ്.

അർജന്റീന ഫൈനൽ മത്സരം കളിക്കാനിരിക്കുമ്പോൾ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ മെസ്സിക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ പ്രഖ്യാപനം മെസ്സി നടത്തിയിട്ടുണ്ട്. അതായത് വേൾഡ് കപ്പ് ചരിത്രത്തിൽ താൻ കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനൽ എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇതെന്റെ അവസാനത്തെ വേൾഡ് കപ്പാണ്. അവസാനത്തെ വേൾഡ് കപ്പ് മത്സരമാണ് ഇനി ഞാൻ ഞായറാഴ്ച കളിക്കുക. ഫൈനൽ മത്സരം കളിച്ചുകൊണ്ട് വേൾഡ് കപ്പ് അവസാനിപ്പിക്കുക എന്നുള്ളത് ഇംപ്രസീവ് ആയിട്ടുള്ള കാര്യമാണ്. ഇനി മറ്റൊരു വേൾഡ് കപ്പിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.എന്റെ പ്രായം വെച്ചുനോക്കുമ്പോൾ അത് ബുദ്ധിമുട്ടാണ്. ഞാൻ എന്റെ കരിയറിലെ രണ്ടാം വേൾഡ് കപ്പ് ഫൈനലാണ് കളിക്കാൻ ഒരുങ്ങുന്നത്.കഴിഞ്ഞ തവണത്തേതുപോലെ ആവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘ മെസ്സി പറഞ്ഞു.

2014 വേൾഡ് കപ്പിൽ ലയണൽ മെസ്സിയും അർജന്റീനയും ഫൈനൽ കളിച്ചിരുന്നു. എന്നാൽ ജർമ്മനിയോട് ഏകപക്ഷീയമായ ഒരു പരാജയപ്പെട്ടു കൊണ്ട് ആ കിരീടം അടിയറവ് വെക്കുകയായിരുന്നു.ഇത്തവണ അതുണ്ടാവില്ല എന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Rate this post