❝ എത്ര✍️⚽ഗോളുകൾ നേടിയാലും മെസ്സി താങ്കൾ നേടാത്ത ഒരു💪🏆കിരീടം എനിക്കുണ്ട് ❞ 🗣ഇവാൻ റാകിറ്റിച്ച്

കഴിഞ്ഞ വർഷമാണ് ബാഴ്സലോണയുമായുള്ള ആറ് വർഷത്തെ ബന്ധം ഉപേക്ഷിച്ച്‌ ക്രോയേഷ്യൻ താരം ഇവാൻ റാകിറ്റിക് സെവിയ്യയിലേക്ക് രണ്ടാം തവണയെത്തുന്നത്.റൊണാൾഡ്‌ കൂമാൻ പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷം ടീമിൽ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് റാകിറ്റിച്ചും ബാഴ്‌സലോണ വിട്ടത്. തന്റെ രണ്ടാം സ്പെല്ലിൽ സെവിയ്യക്കൊപ്പം മികച്ച പ്രകടനമാണ് ക്രോയേഷ്യൻ പുറത്തെടുക്കുന്നത്. സെവിയ്യ പരിശീലകൻ ജൂലെൻ ലോപെറ്റെഗുവിന്റെ വിശ്വസ്ത താരമാണ് റാക്റ്റിക്.

ബാഴ്‌സലോണ കളിക്കാരുമായി നല്ല സൗഹൃദം പുലർത്തുന്ന താരം കഴിഞ്ഞ ദിവസം ‘ലാലിഗ ടിവി’ക്ക് നൽകിയ അഭിമുഖത്തിൽ മെസിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ ഒരേയൊരു കിരീടം ഒരിക്കലും നേടാൻ കഴിയില്ലെന്ന് പറഞ്ഞ് ബാഴ്‌സ നായകനെ കളിയാക്കിയിരുന്ന കാര്യവും വെളിപ്പെടുത്തി. സെവിയ്യക്കൊപ്പം മുൻപ് നേടിയ യൂറോപ്പ ലീഗ് കിരീടത്തെക്കുറിച്ച് പറഞ്ഞാണ് മെസിയെ കളിയാക്കിയിരുന്നതെന്നാണ് റാകിറ്റിച്ച് പറയുന്നത്.

“ഞാൻ മെസ്സിയുമായി സംസാരിക്കുന്നതിനിടയിൽ പറഞ്ഞു ‘നിങ്ങൾ എല്ലാം നേടി, നിങ്ങൾ ധാരാളം ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത ഒരു ട്രോഫി ഞാൻ നേടിയിട്ടുണ്ട്, യൂറോപ്പ ലീഗ് “, സെവില്ല താരം ചിരിയോടെ പറഞ്ഞു. “ബാഴ്‌സലോണ കളിക്കാരനായിരുന്ന സമയത്ത് സാവി , ഇനിയേസ്റ്റ, മെസ്സി എന്നിവരുടെ നിലവാരമുള്ള കളിക്കാരുമായി ഒരു ഡ്രസ്സിംഗ് റൂം പങ്കിട്ടതിന്റെ ഭാഗ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . സാവിക്കൊപ്പം ഒരു വർഷം ചെലവഴിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു, ഇനിയേസ്റ്റയിൽ നിന്നും മൈതാനത്തും പുറത്തു നിന്നും ധാരാളം പഠിച്ചു’ക്രോയേഷ്യൻ പറഞ്ഞു .

ബാഴ്സലോണ നേടിയ വിജയങ്ങൾ ഒന്നും യാദൃശ്ചികമല്ല ഓരോ കളിക്കാരനും ഒരു പങ്കുണ്ട്. ഓരോരുത്തരും അവരവരുടെതായ രീതിയിൽ കാര്യങ്ങൾ ചെയ്തു, അവർ ഒരുമിച്ചു നിൽക്കുകയാണെങ്കിൽ അവരെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ് ക്രോയേഷ്യൻ കൂട്ടിച്ചേർത്തു. ഇന്നലെ കോപ്പ ഡെൽ റേ സെമി ഫൈനലിൽ രണ്ടാം പാദത്തിൽ ഉജ്ജ്വല തിരിച്ചു വരവുമായി ബാഴ്സ വിജയിച്ചിരുന്നു. ആദ്യ പാദത്തിൽ സെവിയ്യ രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ റാക്റ്റിക് ഒരു ഗോൾ നേടിയിരുന്നു.

ആറു വർഷങ്ങൾ ബാഴ്‌സലോണക്ക് വേണ്ടി കളിച്ച് പതിമൂന്നു കിരീടങ്ങളാണ് റാകിറ്റിച്ച് കറ്റാലൻ ക്ലബിനൊപ്പം നേടിയത്. അതിൽ നാല് ലാ ലിഗ കിരീടങ്ങളും നാല് കോപ്പ ഡെൽ റേയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. ബാഴ്സക്കായി 310 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്.