❝ആരാധരോട് നന്ദി അറിയിച്ച ഹൃദയസ്പർശിയായ കുറിപ്പുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ച്❞ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന പരിശീലകനാണ് ഇവാന്‍ വുകുമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സെർബിയൻ പരിശീലകനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സുമായി 2025 വരെ കരാർ നീട്ടിയ ഇവാൻ വുകോമാനോവിച്ച് കൂടുതൽ അർപ്പണബോധത്തോടെ അതേ ദിശയിൽ മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ്.

വുകോമനോവിച്ചിന്‍റെ 45-ാം പിറന്നാളായിരുന്നു ഇന്നലെ തങ്ങളുടെ പ്രിയ പരിശീലകന്റെ പിറന്നാളിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ഇതോടെ പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പരിശീലകൻ രംഗത്തെത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ഞപ്പടയുടെ അനവധി ആശംസകളാണ് സെർബിയൻ പരിശീലകനെ തേടിയെത്തിയത്.

“ഇന്ത്യയിൽ എത്തിയതുമുതൽ മനോഹരമായ ക്ലബ്ബിനോട് സ്നേഹവും, വൈകാരിക അടുപ്പവുമാണ് തോന്നിയത്. കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിൽ ഒരു അംഗമാവാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഓർമ്മയിൽ സൂക്ഷിക്കാനാവുന്ന ചില കാര്യങ്ങൾ നേടിയെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം മനംനിറച്ചെന്നും നന്ദിയെന്ന് ഒറ്റവാക്കിൽ പറയാനാകുന്നതല്ല .എന്റെ ജന്മദിനത്തിൽ എന്നെ പറ്റി ഓർത്തതിന് നന്ദി. എല്ലാത്തിനും നന്ദി” അദ്ദേഹം പറഞ്ഞു നിർത്തി

ഐ‌എസ്‌എൽ സീസൺ 8 ൽ ക്ലബ്ബിന്റെ ഭാഗ്യം മാറ്റി ഐഎസ്‌എൽ ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്തേക്കും ഒടുവിൽ റണ്ണർഅപ്പ് സ്ഥാനത്തേക്കും ഇവാൻ അടുത്തമാസം കൊച്ചിയിലെത്തി പരിശീലന ചുമതല ഏറ്റെടുക്കും. കഴിഞ്ഞ സീസൺ നഷ്ടപെട്ട കിരീടം ഇത്തവണ നേടിയെടുക്കും എന്ന വാശിയിലാണ് പരിശീലകനും ബ്ലാസ്റ്റേഴ്സും.

Rate this post