❝ഹബീബി വി ആർ കമിങ് ടു ദുബായ്❞ : ആരാധകർക്ക് ആവേശം വിതറുന്ന വാക്കുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ|Kerala Blasters

മലയാളി ഫുട്ബോൾ പ്രേമികൾ എല്ലാം തന്നെ വികാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് . അവസാന സീസൺ ഐഎസ്എല്ലിൽ ഫൈനലിൽ തോൽവി വഴങ്ങി നിരാശ സമ്മാനിച്ചുവെങ്കിലും വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ചരിത്രം സൃഷ്ടിക്കാനായി കഴിയും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അതിന് വേണ്ടി ഒരുക്കങ്ങൾ ക്ലബ്ബ്‌ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി യൂഎഇ യിൽ ആരംഭം കുറിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക പ്രീ-സീസൺ മത്സരങ്ങൾക്ക് വേണ്ടി ക്ലബ്ബ്‌ നടത്തുന്ന വളരെ മികച്ച തയ്യാറെടുപ്പുകൾ. ടീം ഇത്തവണ സീസണിൽ കിരീടം നേടുമെന്ന് വിശ്വസിക്കുന്ന ആരാധകർക്ക്‌ അടക്കം പ്രതീക്ഷ നൽകുന്നതാണ് പ്രീസീസൺ വേണ്ടിയുള്ള ടീമിന്റെ പ്ലാനുകൾ. വരുന്ന സീസൺ മുന്നോടിയായി ചില നിർണായക വിദേശ താരങ്ങളെ അടക്കം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലേക്ക് എത്തിക്കാനാണ് ടീം കോച്ച് ഇവാൻ വുകോമാനോവിച് അടക്കം ഉദ്ദേശിക്കുന്നത്.

എന്നാൽ വരാനിരിക്കുന്ന നാളുകളിൽ ടീമിന്റെ പ്ലാനുകളെല്ലാം എന്തെന്ന് വിശദമാക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾക്ക് ടീം എല്ലാ അർഥത്തിലും തയ്യാറെന്ന് പറഞ്ഞ കോച്ച് ആരാധകൻ സപ്പോർട്ടിനും അടക്കം ഇപ്പോൾ ഒരു വീഡിയോ സന്ദേശത്തിൽ കൂടി വ്യക്തമാക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച വീഡിയോയിൽ ഫാൻസ്‌ പിന്തുണക്കും യൂഎയിലെ പ്രതീക്ഷകളും കോച്ച് തുറന്ന് പറഞ്ഞു. “നിങ്ങളുടെ എല്ലാം തന്നെ സ്നേഹത്തിനുംവലിയ പിന്തുണക്കും നന്ദി. UAE നമ്മുടെ സെക്കൻഡ് ഹോം ആയിരിക്കുമെന്ന് ഞങ്ങൾക്കറിയാം,അതേ ഞങ്ങളെ കാണുവാൻ വേണ്ടി നിങ്ങൾ എല്ലാം അവിടെയും വളരെ ഏറെ ഹാപ്പിയായി കാത്തിരിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം.Habeebi we are coming to Dubai” ഇവാൻ ഇപ്രകാരം വെളിപ്പെടുത്തി.