❝ഊർജ്ജം💪🔥മുഴുവൻ തീർന്നിരിക്കുന്നു💔⚽ ഇനി മുഹമ്മദ് സലാഹ്🏴󠁧󠁢󠁥󠁮󠁧󠁿🏆 പ്രീമിയർ ലീഗ് വിട്ടു പോവുന്നതാവും നല്ലത്,❤🚩ലിവർപൂളിൽ തുടരേണ്ട❞

സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂൾ വിടണമെന്ന ആവശ്യവുമായി മുൻ പ്രീമിയർ ലീഗ് ഇതിഹാസം ജയ്-ജയ് ഒകോച്ച . മുൻ ബോൾട്ടൺ വാണ്ടറേഴ്‌സും പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡറുമായ നൈജീരിയൻ താരം സലാ ആൻഫീൽഡ്‌ വിട്ട് ബാഴ്‌സലോണയിൽ ചേരണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

2017 ൽ റോമയിൽ നിന്നും എത്തിയതിനു ശേഷം ഈജിപ്ത് ഇന്റർനാഷണൽ റെഡ്സിനായി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗും 30 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടങ്ങൾ നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരം കൂടിയാണ് ഈ 28 കാരൻ.“ബാഴ്‌സലോണയിൽ ചേരാൻ അവസരമുണ്ടെങ്കിൽ, അവിടെ പോകാൻ ഞാൻ സലായെ ഉപദേശിക്കുന്നു. ലിവർപൂളിനൊപ്പം അദ്ദേഹത്തിന്റെ ഊർജ്ജം തീർന്നു, ” ഒകോച്ച ഒൺടൈം സ്പോർട്സിനോട് പറഞ്ഞു.

ലീഗിൽ ലിവർപൂളിന്റെ ഫോം മോശമാണെങ്കിലും 17 ഗോളുകളുമായി 2020/21 പ്രീമിയർ ലീഗ് ടോപ് സ്കോററാണ് സലാ. 2023 വരെ സലാക്ക് ലിവർപൂളുമായി കരാർ ഉണ്ടെങ്കിലും യൂറോപ്പിലെ മികച്ച ക്ലബ്ബുകൾ താരത്തിന് പിന്നാലെയാണ്. ഇംഗ്ലീഷ് ലീഗിൽ 17 ഗോളുകൾ ഉൾപ്പെടെ 24 ഗോളുകൾ നേടിയ ട്ട ഫോർവേഡ് ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 34 മത്സരങ്ങളിൽ നിന്ന് നാല് അസിസ്റ്റുകൾ നൽകി.2016 ൽ എ.എസ്. റോമയിൽ ചേരുന്നതിന് മുമ്പ് അൽ മൊകാവ്ലൂൺ, ബാസൽ, ചെൽസി എന്നിവയ്ക്കായി ബൂട്ടകെട്ടിയെങ്കിലും ലിവർപൂളിൽ എത്തിയതിനു ശേഷമാണ് ലോകം അറിയപ്പെടുന്ന താരമായി മാറിയത്.

ഈ സീസണിൽ ലിവർപൂളിന്റെ പ്രധാന പ്രശനം അവരുടെ പ്രതിരോധമാണ് .പരിക്ക് മൂലം പ്രധാന താരങ്ങൾ എല്ലാം പുറത്താണ്. ഈ സാഹചര്യത്തിൽ അവരുടെ ഏറ്റവും മികച്ച ഫോർവേഡിനെ വിൽക്കാൻ ലിവർപൂൾ തയ്യാറാവുമോ എന്നതും സംശയമാണ്.

കഴിഞ്ഞ സീസണിൽ അത്ലറ്റികോയിലേക്ക് പോയ സുവാരസിന് പകരക്കാരനെ ബാഴ്സ തിരയുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വലിയ വില കൊടുത്ത് സലായെ ടീമിലെത്തിക്കാൻ സാധ്യത കുറവാണ്. ബാഴ്സലോണ ബോസ് റൊണാൾഡ് കോമാൻ അവരുടെ യുവ കളിക്കാരെ വികസിപ്പിച്ചെടുക്കുന്നത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.